ഇറാഖില്‍ ശക്തനായ പുരോഹിതന്‍ Muqtada al-Sadr ന്റെ സായുധരായ അനുയായികളും സുരക്ഷാ സേനയും തമ്മില്‍ തലസ്ഥാനമായ ബാഗ്ദാദില്‍ വെച്ച് നടന്ന സംഘര്‍ഷത്തില്‍ കുറഞ്ഞത് 30 പേരെങ്കിലും മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുരോഹിതന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഒക്റ്റോബറിലെ പാര്‍ളമെന്ററി തെരഞ്ഞെടുപ്പിന് ശേഷം ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ മാസങ്ങളായി ഇറാഖിലെ രാഷ്ട്രീയക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.