ലോകം മൊത്തമുള്ള പ്രഭുക്കന്‍മാരേയും പണം വെളുപ്പിക്കലുകാരേയും നികുതിവെട്ടിപ്പ് നടത്താനും തങ്ങളുടെ സ്വന്തം രാജ്യാതിര്‍ത്തിക്കകത്ത് സ്വന്തം സമ്പത്ത് മറച്ച് വെക്കാനും സഹായിക്കുന്നതില്‍ അമേരിക്കയിലെ കുറച്ച് സംസ്ഥാനങ്ങള്‍ എങ്ങനെയാണ് “subservient to the trust industry” എന്നതിനെക്കുറിച്ച് ഒരു പുതിയ പഠനം പുറത്തുവന്നു.
Institute for Policy Studies (IPS) ന്റെ പുതിയ റിപ്പോര്‍ട്ടാണ് Billionaire Enabler States: How U.S. States Captured by the Trust Industry Help the World’s Wealthy Hide Their Fortunes. അതിലെ കണക്ക് പ്രകാരം തദ്ദേശീയവും വിദേശവുമായ അതി സമ്പന്നരുടെ $5.6 ലക്ഷം കോടി ഡോളര്‍ ട്രസ്റ്റുകളായും എസ്റ്റേറ്റ് ആസ്തികളായും അമേരിക്കയില്‍ സൂക്ഷിച്ചിട്ടുണ്ട്.
“അക്കരെയുള്ള നികുതിവെട്ടിപ്പ് കേന്ദ്രങ്ങള്‍ ഒഴുകി തീരത്ത് തന്നെയെത്തി,” എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അത് പ്രകാരം 13 അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ലോകത്തെ അതി സമ്പന്നരുടെ ഭാഗ്യം ഒളിപ്പിച്ച് വെച്ചിരിക്കുകയാണ്.
റിപ്പോര്‍ട്ട് പ്രകാരം:
South Dakota, Nevada, Alaska, Delaware എന്നീ സംസ്ഥാനങ്ങളാണ് ഇതിന് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. “wealth management വ്യവസായത്തിന്റെ ഇരുണ്ട മൂലകളിലുള്ള നിഴല്‍ സംസ്ഥാനങ്ങളാണിവ” എന്നാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
Tennessee, Wyoming, New Hampshire എന്നീ സംസ്ഥാനങ്ങള്‍ സമ്പത്ത് പ്രതിരോധ വ്യവസായത്തെ സജീവമായി സഹായിക്കുകയും ചെയ്യുന്ന “മോശം ആള്‍ക്കാര്‍” ആണ്. Rhode Island, Ohio, Missouri, Illinois, Florida, Texas തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വളര്‍ന്നവരുന്നവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. രഹസ്യമായ സമ്പത്തിനെ മറച്ച് വെക്കാനുള്ള ട്രസ്റ്റുകളുടെ പ്രധാന ഉപകരണമായി ഇവര്‍ മാറുകയാണ്.
“പതിമൂന്ന് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ശതകോടീശ്വരന്‍മാരായ നികുതി വെട്ടിപ്പുകാരേയും കള്ളപ്പണം വെളുപ്പിക്കുന്നവരേയും ആകര്‍ഷിക്കാനായി നിയമങ്ങളില്‍ കൃത്രിമത്വം നടത്തി ഏറ്റവും അടിയിലേക്ക് പോകാന്‍ മല്‍സരമാണ് നടത്തുന്നത്. “Wyoming, Delaware, Nevada, South Dakota എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തിന്റെ സമ്പത്ത് ഒളിച്ച് വെച്ചിരിക്കുന്നത്,” എന്ന് ഈ റിപ്പോര്‍ട്ടിന്റെ സഹ എഴുത്തുകാരിയും IPS ലെ Program on Inequality and the Common Good ലെ ഗവേഷകയും ആയ Kalena Thomhave പ്രസ്ഥാവനയില്‍ പറഞ്ഞു.
— സ്രോതസ്സ് commondreams.org | Kenny Stancil | Sep 28, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.