ആഫ്രിക്കയിലെ രാജ്യമായ ബുര്‍കിനോ ഫാസോയില്‍ ഈ വര്‍ഷം രണ്ടാമതും പട്ടാള അട്ടിമറി സംഭവിച്ചു. ജനുവരിയില്‍ നടന്ന അട്ടിമറിയിലൂടെ അധികാരം ഏറ്റെടുത്ത മറ്റൊരു സൈനിക ഉദ്യോഗസ്ഥനായ Lieutenant Colonel Paul-Henri Damiba യെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് Captain Ibrahim Traoré നയിക്കുന്ന ഒരു കൂട്ടം സൈനിക ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച അധികാരം പിടിച്ചെടുത്തു. പുറത്താക്കിയ പ്രസിഡന്റ് അഭയം തേടിയതെന്ന് കരുതുന്ന ഫ്രഞ്ച് എംബസിയെ പ്രതിഷേധക്കാര്‍ ശനിയാഴ്ച ആക്രമിച്ചു. വെള്ളിയാഴ്ചത്തെ അട്ടിമറിയുടെ ചില പിന്‍തുണക്കാര്‍ റഷ്യയുടെ പതാക തെരുവുകളില്‍ പാറിച്ച് 2015 മുതല്‍ തുടരുന്ന ജിഹാദികളുടെ അക്രമത്തില്‍ നിന്ന് ബുര്‍കിനോ ഫാസോയെ രക്ഷിക്കാനായി റഷ്യയുടെ സഹായം അഭ്യര്‍ത്ഥിച്ചു.
— സ്രോതസ്സ് democracynow.org | Oct 04, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.