അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം വംശീയ കൂട്ടക്കൊലയുടെ 103ാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ആഴ്ച. അര്‍കന്‍സാസിലെ Elaine ല്‍ ആണ് അത് നടന്നത്. അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരില്‍ ഒരാളായ Richard Wright അവിടെയാണ് ജനിച്ചത്. അദ്ദേഹത്തിന്റെ Native Son എന്ന നോവലിലും Black Boy എന്ന ഓര്‍മ്മക്കുറിപ്പിലും തന്റെ അമ്മാവന്‍ Silas Hoskins നെ 1916 ല്‍ Elaine നടുത്ത് വെച്ച് എങ്ങനെയാണ് lynched എന്ന് വിവരിക്കുന്നു. അദ്ദേഹത്തിന്റെ ബിസിനസ് തട്ടിയെടുക്കാനാഗ്രഹിച്ച വെള്ളക്കാരായിരുന്നു അത് ചെയ്തത്. Wright ന് 9 വയസായപ്പോള്‍ അദ്ദേഹത്തിനും കുടുംബത്തിനും നിര്‍ബന്ധിതമായി ഓടിപ്പോകേണ്ടതായി വന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 30, 1919 ന് വിളകള്‍ക്ക് മാന്യമായ വില നല്‍കണം എന്ന ആവശ്യവുമായി നടത്തിയ കറുത്ത sharecroppers ന്റെ Progressive Farmers and Household Union of America യുടെ യോഗത്തിലേക്ക് ഒരു കൂട്ടം വെള്ളക്കാര്‍ കടന്നുകയറാന്‍ ശ്രമിച്ചതിനെ പാറാവുകാരന്‍ തടഞ്ഞപ്പോള്‍ ഒരു വെള്ളക്കാരന് വെടിയേല്‍ക്കുകയും മരിക്കുകയും ചെയ്തു.
Elaine, Arkansas ലെ വെള്ളക്കാരുടെ ആള്‍ക്കൂട്ടം നൂറുകണക്കിന് അമേരിക്കന്‍ പട്ടാളക്കാരുടെ പിന്‍തുണയോടുകൂടി മൂന്ന് ദിവസം കറുത്തവര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു. നൂറുകണക്കിന് കറുത്തവര്‍ കൊല്ലപ്പെട്ടു. അവരുടെ ഭൂമി മോഷ്ടിക്കപ്പെട്ടു. 1919 Elaine കൂട്ടക്കൊല lynching വിരുദ്ധ മാധ്യമപ്രവര്‍ത്തകയായ Ida B. Wells അന്വേഷിക്കുകയും ഇങ്ങനെ എഴുതുകയും ചെയ്തു, “നീഗ്രോകള്‍ സ്വാതന്ത്രരാകുന്ന വഴിയിലായിരുന്നു. അത് വെള്ളക്കാരായ ഭൂഉടമകളുടെ താല്‍പ്പര്യത്തിനെതിരായിരുന്നു അത്”.
— സ്രോതസ്സ് democracynow.org | Oct 04, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.