Los Angeles City Council പ്രസിഡന്റ് Nury Martinez നേതൃത്വ സ്ഥാനത്തു നിന്ന് രാജിവെച്ചു. നഗരത്തിലെ ആദിവാസി ജനങ്ങളെക്കുറിച്ച് വംശീയ ഭാഷയില്‍ സംസാരിച്ചത് പുറത്ത് വന്നതിനെ തുടര്‍ന്നാണിത്. ഒരു കൌണ്‍സിലറുടെ കറുത്ത മകന്‍ “കുട്ടിക്കുരങ്ങന്‍” ആണെന്ന് വിവരിച്ചതിനാണ് ഇത്. ലോസ് ആഞ്ജലസ് നഗര കൌണ്‍സിലംഗങ്ങളായ Kevin de León and Gil Cedillo, Ron Herrera എന്നിവരോടാണ് ഈ സംസാരം അവര്‍ നടത്തിയത്. Los Angeles County Federation of Labor ന്റെ തലവനായ Ron Herrera തന്റെ സ്ഥാനം കഴിഞ്ഞ ദിവസം രാജിവെച്ചു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.