ഈ വര്‍ഷത്തെ ഏറ്റവും വലിയ സമരം, കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ 48,000 ജോലിക്കാര്‍ സമരത്തില്‍

പ്രശസ്തമായ University of California യിലെ പതിനായിരക്കണക്കിന് ജോലിക്കാര്‍ കഴിഞ്ഞ ആഴ്ച ജോലി ചെയ്യാതെ പുറത്തിറങ്ങി. 2022 ലെ ഏറ്റവും വലിയ സമരമായിരുന്നു അത്. അമേരിക്കയുടെ ചരിത്രത്തിലെ വിദ്യാഭ്യാസ തൊഴിലാളികളുടെ ഏറ്റവും വലിയ സമരം. നവംബര്‍ 14 ന് UC-Berkeley യിലെ കാമ്പസില്‍ 5,000 വിദ്യാഭ്യാസ തൊഴിലാളികള്‍ ആണ് സമരം തുടങ്ങിയത്. ക്ലാസുകളും ലാബുകളും അടച്ചു. ഈ സമരത്തോട് Teamsters drivers മുതല്‍ building trades workers വരെ അനുഭാവം പ്രകടിപ്പിച്ചു. സര്‍വ്വകലാശാല പ്രസിഡന്റിന്റെ കെട്ടിടം വരെയുള്ള ജാഥയില്‍ അവര്‍ വിദ്യാര്‍ത്ഥികളോടൊപ്പം പിക്കറ്റില്‍ പങ്കെടുത്തു. തൊഴിലാളികള്‍ എത്രമാത്രം സംഘടിതരാണെന്ന് UC യെ കാണിച്ച് കൊടുക്കുന്നതായിരുന്നു അത്.

Auto Workers (UAW) ന്റെ അംഗത്വ സര്‍വ്വേ പ്രകാരം ബിരുദ തൊഴിലാളികളുടെ 92% ഉം postdocs ന്റെ 61% വാടക ഭാരം സഹിക്കുന്നവരാണ്. അതായത് അവരുടെ മാസ വരുമാനത്തിന്റെ 30% ല്‍ അധികം വാടകക്കാണ് കൊടുക്കുന്നത്. സത്യത്തില്‍ ശരാശരി ബിരുദ തൊഴിലാളി തന്റെ വരുമാനത്തിന്റെ പകുതിയിലധികം വീടിന് വേണ്ടിയാണ് ചിലവാക്കുന്നത്. ഇവരുടെ ആവശ്യം ജീവിക്കാനുള്ള ശമ്പളം കിട്ടണമെന്നാണ്.

— സ്രോതസ്സ് scheerpost.com | Nov 25, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ