ലോകത്തെ ഏറ്റവും വലിയ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കിനെതിരെ അഭൂതപൂര്‍വ്വമായ ആക്രമണം ആണ് നവംബര്‍ 14 ന് New York Times ല്‍ വന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ കാണുന്നത്. വാട്ട്സാപ്പും ഇന്‍സ്റ്റാഗ്രാമും ഫേസ്‌ബുക്കിന്റേതാണ്. CEO ആയ Mark Zuckerberg ന്റേയും COO ആയ Sheryl Sandberg ന്റേയും രാജി പോലും കമ്പനിയുടെ നിക്ഷേപകര്‍ ആവശ്യപ്പെട്ടു. അവരുടെ നേതൃത്വ കഴിവുകളും സ്വാഭാവദാര്‍ഢ്യവും മുമ്പില്ലാത്തതുപോലെ ചോദ്യം ചെയ്യപ്പെട്ടിരിക്കുമ്പോള്‍ തന്നെ അവര്‍ക്കെതിരായ ചില പ്രത്യേക ആരോപണങ്ങളെ അവര്‍ നിഷേധിക്കുന്നുണ്ട്. ലോകം മൊത്തം 227 കോടി ഉപയോക്താക്കളുള്ള, ഫേസ്‌ബുക്ക് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഇത്. ഇന്‍ഡ്യയില്‍ അവര്‍ക്ക് 22 കോടി ഉപയോക്താക്കളുണ്ട്.
ഡിജിറ്റല്‍ കുത്തക അവരുടെ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് ആഗോളതലത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്നതിനെതിരെ ആരോപണങ്ങളുണ്ടായിരിക്കുകയും അതിനെ പിളര്‍ത്തണം എന്ന ആവശ്യം ഉയരുകയും ചെയ്യുന്ന അവസരത്തില്‍ ഫേസ്‌ബുക്കിന്റെ ഇന്‍ഡ്യയിലെ പ്രവര്‍ത്തികളെക്കുറിച്ചൊരു അന്വേഷണം ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഇത് ഒരു 50 വ്യക്തികളുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും പൊതുമണ്ഡലത്തില്‍ ലഭ്യമായ വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ എഴുതിയ 5 ദീര്‍ഘമേറിയ റിപ്പോര്‍ട്ടുകളുടെ ഒരു പരമ്പരയാണ് ഇത്.
എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന സംശയാലുവായ പ്ലാറ്റ്ഫോം നല്‍കുന്നു എന്ന് അന്താരാഷ്ട്ര ഡിജിറ്റല്‍ ഭീമന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഫേസ്‌ബുക്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ രാജ്യം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുമായും മോഡിയുമായും 2011 മുതല്‍ക്കേ വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകളുണ്ട്. അധികാരവുമായ അവര്‍ക്കുള്ള അസ്വസ്ഥാകരമായ അടുപ്പം വലിയ ചോദ്യമാണ് ഉയര്‍ത്തുന്നത്: ഏപ്രില്‍-മെയ് 2019 ന് നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഫേസ്‌ബുക്ക് നിഷ്പക്ഷമായ നിലപാടെടുക്കുമോ? 5 റിപ്പോര്‍ട്ടുകളില്‍ ആദ്യത്തേതാണ് ഇത്. ഫേസ്‌ബുക്കും അവരുടെ സഹ പ്ലാറ്റ്ഫോമായ വാട്ട്സാപ്പും ഇന്‍ഡ്യയുടെ ഭരണ സാമ്രാജ്യത്തിന്റേയും വലത് പക്ഷ ഹിന്ദു അജണ്ടയുടേയും താല്‍പ്പര്യം പ്രചരിപ്പിക്കുന്നതില്‍ കുറ്റകൂട്ടാളികളാണോ എന്ന് വിമര്‍നാത്മകമായി പരിശോധിക്കുകയാണ് ഇവിടെ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ എത്തിച്ചേരുന്ന തെറ്റായ വിവരങ്ങളും വെറുപ്പ് പ്രസംഗവും പരത്തുന്നതില്‍ ഫേസ്‌ബുക്കിന്റേയും വാട്ട്സാപ്പിന്റേയും കുറ്റപങ്കാളിത്തത്തെക്കുറിച്ച് ആദ്യത്തെ ലേഖനത്തില്‍ ഞങ്ങള്‍ ആരോപണങ്ങളെ പരിശോധിക്കുന്നു. മോഡി ഭരണത്തിന്റെ വിമര്‍ശകരെ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമും അതിന്റെ കൂട്ടാളികളും എങ്ങനെ പാര്‍ശ്വവര്‍ക്കരിക്കുന്നു എന്നും ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി മോഡിയുടെ സുഹൃത്തുക്കളുടേയും പിന്‍തുണക്കാരുടേയും ധരാളം സഹായത്തോടെ ഫേസ്‌ബുക്ക് എങ്ങനെയാണ് ഇന്‍ഡ്യയിലെ അതിന്റെ ഇപ്പോഴത്തെ പ്രബലമായ സ്ഥാനത്ത് എത്തിയത് എന്ന് രണ്ടാമത്തെ ലേഖനത്തില്‍ പറയുന്നു. പരമ്പരയുടെ മൂന്നാമത്തെ റിപ്പോര്‍ട്ടില്‍ BJPയോടും മോഡിയോയും അടുത്ത് ബന്ധമുള്ള പ്രധാന വ്യക്തികള്‍ വഹിച്ച പങ്കിനെക്കുറിച്ചും പാര്‍ട്ടിയുടെ അജണ്ട പ്രചരിപ്പിക്കുന്നതില്‍ സാമൂഹ്യമാധ്യമങ്ങള്‍ എങ്ങനെ ഉപയോഗിച്ചെന്നും സംസാരിക്കുന്നു. നാലാമത്തെ ലേഖനം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫേസ്‌ബുക്കുമായുള്ള ബന്ധത്തെക്കുറിച്ചും, കേംബ്രിഡ്ജ് അനലക്റ്റിക്കയുടെ പ്രവര്‍ത്തനങ്ങളെക്കുിച്ചും ഫേസ്‌ബുക്ക് ഇന്‍ഡ്യയുടെ ഉയര്‍ന്ന ജോലിക്കാരുടെ താല്‍പ്പര്യവൈരുദ്ധ്യങ്ങളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും പ്രതിപാതിക്കുന്നു. അഞ്ചാമത്തേതും അവസാനത്തേതുമായ ലേഖനത്തില്‍ ഒരു ദശാബ്ദം മുമ്പ് സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനികളിലൊന്നിന്റെ പ്രതിസന്ധിയുടെ ബാഹ്യരേഖ വിശദമാക്കുന്നു. അതുപോലെ ഫേസ്‌ബുക്കിന് അയച്ചുകൊടുത്ത വിശദമായ ഒരു ചോദ്യാവലിയും അതിന്റെ ഊഹിക്കാവുന്ന കൃത്യമല്ലാത്ത മറുപടികളും കൊടുത്തിട്ടുണ്ട്.
* * *
സെപ്റ്റംബര്‍ 22 ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ സാമൂഹ്യമാധ്യമ സന്നദ്ധപ്രവര്‍ത്തര്‍ക്ക് വേണ്ടിയുള്ള ഒരു പൊതു റാലിയില്‍ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ ഇങ്ങനെ പറഞ്ഞു: “ഏത് സന്ദേശവും, അത് മധുരമുള്ളതോ ചവര്‍പ്പുള്ളതോ, സത്യമോ കള്ളമോ ആയിക്കോട്ടെ, പൊതുജനങ്ങളിലെത്തിക്കാനുള്ള ശേഷി നമുക്കുണ്ട്.”
അദ്ദേഹത്തിന്റെ അഭിപ്രായത്തെ സന്ദര്‍ഭവുമായി ചേര്‍ത്ത് പറയുകയാണെങ്കില്‍, 2017 ഫെബ്രിവരി-മാര്‍ച്ച് ന് ഉത്തര്‍ പ്രദേശില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് 32 ലക്ഷം WhatsApp ഉപയോക്താക്കളായ അനുയായികളുടെ രണ്ട് വലിയ സംഘത്തെ BJP അനുയായികള്‍ രൂപീകരിച്ചു എന്ന് അമിത് ഷാ പറയുന്നുണ്ട്. എല്ലാ ദിവസവും 8 am ന് വിവിധ പ്രസിദ്ധീകരണങ്ങളിലും വെബ് സൈറ്റുകളിലും BJPയെക്കുറിച്ച് വന്ന വിവരങ്ങളെക്കുറിച്ചുള്ള “തെറ്റായ” വിവരത്തെക്കുറിച്ചുള്ള “സത്യം അറിയാന്‍” വേണ്ടി സംഘത്തിലെ അംഗങ്ങള്‍ക്ക് സന്ദേശം അയച്ചുകൊടുക്കുന്നു. അന്നത്തെ മുഖ്യമന്ത്രിയായ അഖിലേഷ് യാദവ്(BJP യെ എതിര്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടി) തന്റെ അച്ഛനായ മുലായം സിംഗ് യാദവിനെ അടിച്ചു എന്ന് കൃത്രിമമായ ഒരു പോസ്റ്റ് ഒരു “മിടുക്കനായ” സന്നദ്ധപ്രവര്‍ത്തകന്‍ അയക്കുന്നു. ആ സന്ദേശം വൈറലാകുകയും അത് ഷായുടെ പക്കല്‍ എത്തിച്ചേരുകയും ചെയ്തു.
ഇങ്ങനെ ചെയ്യരുത് എന്ന് BJP പ്രസിഡന്റ് പറഞ്ഞു. എന്നിരുന്നാലും ഒരു mahaul ഓ ഒരു പരിതസ്ഥിതിയോ നിര്‍മ്മിക്കപ്പെട്ടു. സദസിലെ അംഗങ്ങള്‍ പൊള്ളച്ചിരി ചിരിച്ചപ്പോള്‍ ഷാ സ്നേഹത്തോടെ അവരെ ശാസിച്ചു: “അങ്ങനെ ചെയ്തത് ഗുണമുള്ള കാര്യമാണെങ്കിലും അത് ചെയ്യരുത്! നിങ്ങള്‍ക്ക് മനസിലായോ എന്താണ് ഞാന്‍ പറയുന്നതെന്ന്?”
അദ്ദേഹം തുടര്‍ന്നു: “നമുക്കിത് ചെയ്യാന്‍ കഴിയുന്നത് നമ്മുടെ WhatsApp കൂട്ടങ്ങളില്‍ 32 ലക്ഷം ആളുകളുണ്ട്. അതിനാലാണ് നമുക്ക് ഇതിനെ വൈറലാക്കി മാറ്റാനാകുന്നത്.”
ഷായുടെ പ്രസംഗത്തിന്റെ ഹിന്ദി വരമൊഴി ധാരാളം മാധ്യമ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. അദ്ദേഹം പറയുന്ന സംഖ്യ സത്യത്തില്‍ പരിഭ്രമിക്കുന്നതാണ്ണ്. ഈ “end-to-end encrypted” പ്ലാറ്റ്ഫോം ഈ രാജ്യത്തെ 20 കോടിയില്‍ അധികം ആളുകളെ “തയ്യാറാക്കുന്നു” എന്ന് Economic Times മായുള്ള അഭിമുഖത്തില്‍ ഇന്‍ഡ്യയിലേക്ക് അടുത്ത കാലത്ത് വന്ന WhatsApp ന്റെ തലവന്‍ Chris Daniels പറഞ്ഞു: “
WhatsApp ല്‍ അയക്കപ്പെടുന്ന സന്ദേശങ്ങളുടെ 90% ല്‍ അധികവും രണ്ട് ആളുകള്‍ തമ്മിലുള്ളതാണ്. ഗ്രൂപ്പുകളിലധികവും പത്ത് പേരില്‍ താഴെയുള്ളതാണ്. ഇക്കാര്യം ചിലപ്പോള്‍ ആളുകള്‍ക്ക് അത്ഭുതം തോന്നിപ്പിക്കും.”
Daniel ന്റെ സംഖ്യകള്‍ വിശ്വസിക്കാമെങ്കില്‍ ഈ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളുപയോഗിക്കുന്നതില്‍ ലോകത്തെ എല്ലാവരേക്കാളും അമിത് ഷായും BJP യുടെ അനുയായികളും, അനുകൂലികളും, സന്നദ്ധ പ്രവര്‍ത്തകരും വളരേറെ വിജയികളാണ്. ലോകത്തെ ഏറ്റവും വലിയ – ഏറ്റവും സ്വാധീനമുള്ളത് എന്ന് വാദിക്കാവുന്ന – ഓണ്‍ലൈന്‍ രാഷ്ട്രീയ പരിപാടി ആണ് BJP നടത്തുന്നത് എന്നതില്‍ സംശയമില്ല. ഏറ്റവും വലിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമും ഭൂമിയിലെ ഇത്തരത്തിലെ ഡിജിറ്റല്‍ കുത്തകയും (WhatsApp ന്റേയും Instagram ന്റേയും ഉടമ അവരാണ് ) ആയ ഫേസ്‌ബുക്ക് അവരുടെ നെറ്റ് നിഷ്പക്ഷതയുടേയും Cambridge Analytica യും മറ്റുള്ളവരും നടത്തിയ ഡാറ്റയുടെ ദുരുപയോഗവത്തിന്റേയും പേരില്‍ ആഗോള വിചാരണയും strident വിമര്‍ശനവും നേരിട്ട അവരുടെ ഇന്‍ഡ്യയിലെ പ്രവര്‍ത്തനവും കൂടുതല്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
നരേന്ദ്ര മോഡിയുടെ അനുയായികള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നിരന്തരം വ്യാജവിവരങ്ങള്‍ പരത്തുന്നു എന്ന് ആരോപണമുണ്ട്. ചിലപ്പോള്‍ ഉള്ളടക്ക മാര്‍ക്കറ്റിങ് കമ്പനികളുടെ സഹായത്തോടെയാണ് അത് ചെയ്യുന്നത്. അതേ സമയം ഫേസ്‌ബുക്ക് തങ്ങളെ ബോധപൂര്‍വ്വം പാര്‍ശ്വവല്‍ക്കരിക്കുകയും ചിലപ്പോള്‍ സെന്‍സര്‍ ചെയ്യുന്നതായും ഭരണപാര്‍ട്ടിയെ വിമര്‍ശിക്കുന്ന നിയമപരമായ വാര്‍ത്താ മാധ്യമ പ്രസ്ഥാനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരാതി പറയുന്നു. ചില ഉദാഹരണങ്ങള്‍ ഇവിടെ കൊടുക്കുന്നു.
ഓഗസ്റ്റ് 10 ന് Caravan ന് അവരുടെ ഒരു ലേഖനം ഫേസ്‌ബുക്കില്‍ boost ചെയ്യാന്‍ കഴിഞ്ഞില്ല. അത് BJP പ്രസിഡന്റിനെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പാകെ Shah തന്റെ ആസ്തികളും ബാധ്യതകളും തെറ്റായാണ് രേഖപ്പെടുത്തിയത് എന്ന് മാസിക വാദിച്ചു. ഈ ലേഖനം ഫേസ്‌ബുക്കില്‍ boost ചെയ്യാന്‍ മാസിക ആഗ്രഹിച്ചു. എന്നാല്‍ അതിനുള്ള അനുമതി 11 ദിവസം കഴിഞ്ഞാണ് കിട്ടിയത്. വാര്‍ത്താ ചക്രത്തിന്റെ surge മുന്നോട്ട് പോയതിനാല്‍ ആ സമയം ആയപ്പോഴേക്കും ആ വാര്‍ത്തയുടെ traction സാദ്ധ്യത കുറഞ്ഞു
Caravan ന്റെ executive editor ആയ Vinod K Jose ആ ലേഖനത്തിന്റെ എഴുത്തുകാരനോട് ഇങ്ങനെ ഇമെയിലില്‍ എഴുതി, “തെരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തില്‍ അമിത്ഷാ തന്റെ വായ്പ ബാധ്യതകള്‍ മറച്ചുവെക്കുന്നു എന്ന നമ്മുടെ ഓഗസ്റ്റ് 10 ന്റെ exclusive റിപ്പോര്‍ട്ട് ഫേസ്‌ബുക്ക് boost ചെയ്യുന്നില്ല എന്നത് വിചിത്രമാണ്. Caravan ന് ഫേസ്‌ബുക്കുമായി പരിശോധിക്കപ്പെട്ട അകൌണ്ടാണുള്ളത്. പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുമ്പ് രണ്ട് സ്ഥാപനങ്ങളും പങ്കാളികളായിട്ടുമുണ്ട്”.
review process തുടങ്ങിയ ശേഷം തന്റെ മാധ്യമത്തിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിഭാഗം ദിവസങ്ങളോളം കാത്തിരുന്നു എന്ന് ജോസ് പറഞ്ഞു. എന്നാല്‍ ഫേസ്‌ബുക്കില്‍ നിന്ന് ഒരു മറുപടിയും വന്നില്ല. “ഇത് ഞങ്ങളെ കൂടുതല്‍ സംശയാലുക്കളാക്കി. എന്താണ് നടക്കുന്നത് എന്ന് പരിശോധിക്കാനായി ഒരു റിപ്പോര്‍ട്ടറെ നിയോഗിക്കുകയും ചെയ്തു. അദ്ദേഹം ഫേസ്‌ബുക്കിന്റെ ഇന്‍ഡ്യയിലെ ആശയവിനിമയ തലവനെ ഇമെയില്‍ വഴി ബന്ധപ്പെട്ടു. മറുപടി ഒന്നും വന്നില്ല. ലേഖനം പ്രസിദ്ധപ്പെടുത്തി 11 ദിവസങ്ങള്‍ കഴിഞ്ഞ് തടസം നീക്കപ്പെട്ടു. ഒരു hard-hitting വാര്‍ത്ത ഒരു അര്‍ത്ഥവും ഇല്ലാത്തതായി.”
കാരവാന് ഫേസ്‍ബുക്കില്‍ നിന്നൊരു മറുപടി ഓഗസ്റ്റ് 21 ന് വന്നു: “നിങ്ങളുടെ പരസ്യം ഞങ്ങള്‍ വീണ്ടും പരിശോധിച്ചു. അത് ഞങ്ങളുടെ നയവുമായി ഒത്തുപോകുന്നു എന്ന് തീരുമാനിച്ചു. നിങ്ങളുടെ പരസ്യത്തെ ഇപ്പോള്‍ സമ്മതി നല്‍കുന്നു. നിങ്ങളുടെ പരസ്യം ഇപ്പോള്‍ സജീവമാണ്. ഉടനെ അത് അയക്കും. നിങ്ങളുടെ ഫലത്തെ Facebook Ads Manager ല്‍ പിന്‍തുടരാം.”
ഓഗസ്റ്റ് 21 ന് ഫേസ്‌ബുക്ക് തെറ്റൊന്നും കണ്ടെത്തിയില്ലെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ boost ചെയ്യുന്നത് 11 ദിവസം തടഞ്ഞത് എന്ന് ജോസ് അത്ഭുതപ്പെടുന്നു. കാരവാന്റെ റിപ്പോര്‍ട്ടര്‍ Tushar Dhara അദ്ദേഹത്തിന്റെ ഫേസ്‌ബുക്കുമായുള്ള ആശയവിനിമയം അമേരിക്കയിലെ ആസ്ഥാനം വരെ കയറ്റിക്കൊണ്ടുപോയിരുന്നു. 10 ദിവസം വരെ അദ്ദേഹത്തിന് മറുപടിയൊന്നും കിട്ടിയില്ല. “ഇന്‍ഡ്യന്‍ ചരിത്രത്തില്‍ എത്ര താഴെപോകണമെന്ന് ഫേസ്‌ബുക്ക് തീരുമാനിച്ചു,” ജോസ് തമാശയായി പറഞ്ഞു. “ഒരു ചാനല്‍ എന്ന നിലയില വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്കും ജനാധിപത്യത്തിന്റെ പിന്‍തുണക്കാര്‍ എന്നും അതോ വിവരങ്ങളുടെ പാറാവുകാരോ ജനാധിപത്യത്തിന്റെ തടസക്കാരോ. അമേരിക്കയില്‍ മദ്ധ്യകാല തെരഞ്ഞെടുപ്പുകളുടെ ഉള്ളടക്കം നിരീക്ഷിക്കാനായി മാത്രം ഫേസ്‌ബുക്ക് 20 പേരെയാണ് നിയോഗിച്ചത്. 5 മടങ്ങ് വലിയ ജനാധിപത്യമായ ഇന്‍ഡ്യയില്‍ അവര്‍ 100 പേരുടെ ഒരു സംഘത്തെ നിയോഗിച്ച് വരും മാസങ്ങളിലെ തെരഞ്ഞെടുപ്പിലെ ഉള്ളടക്കം പരിശോധിക്കുമോ? രണ്ട് ജനാധിപത്യങ്ങള്‍ക്ക് രണ്ട് വ്യത്യസ്ഥ മാനദണ്ഡം കമ്പനികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല.”
കാരവാനിലെ ലേഖനം ഫേസ്‌ബുക്ക് boost ചെയ്യാതിരുന്ന ദിവസങ്ങള്‍ക്ക് ശേഷം, inexplicable കാരണങ്ങളാല്‍ തങ്ങളുടെ ഫേസ്‌ബുക്ക് അകൌണ്ടില്‍ തങ്ങള്‍ “locked out” ആകപ്പെട്ടു എന്ന് മറ്റ് പത്രപ്രവര്‍ത്തകരുടേയും പരാതികളുണ്ടായി. ഈ മാധ്യമപ്രവര്‍ത്തകരില്‍ പൊതുവായ കാര്യം അവര്‍ ഭരണ പാര്‍ട്ടിക്കും മോഡി സര്‍ക്കാരിനും എതിരെ എഴുതുന്നു എന്നതായിരുന്നു. Janata Ka Reporter ന്റെ Rifat Jawaid, Janjwar ന്റെ Prema Negi ഉം Ajay Prakash ഉം, Caravan Daily യുടെ ധാരാളം റിപ്പോര്‍ട്ടര്‍മാര്‍ Bolta Hindustan ഉം.
British Broadcasting Corporationയുടെ മുമ്പത്തെ മാധ്യമപ്രവര്‍ത്തകനായിരുന്നു Jawaid നെ സെപ്റ്റംബര്‍ 27 ന് അടച്ചുപൂട്ടിച്ചു. Janata Ka Reporter ന്റെ ഫേസ്‌ബുക്ക് പേജ് 2017 ല്‍ തടഞ്ഞിരുന്നു. എന്ന് കല്‍ക്കട്ടയില്‍ നിന്നുള്ള Telegraph നോട് അദ്ദേഹം പറഞ്ഞു. റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് വാര്‍ത്ത കൊടുത്തതിനായിരുന്നു അത്. സാമൂഹ്യമാധ്യമത്തില്‍ അദ്ദേഹം പരാതി പറഞ്ഞതിന് ശേഷം വീണ്ടും താള് പ്രവര്‍ത്തനക്ഷമമായി. സെപ്റ്റംബര്‍ 27 ന് “…(സുപ്രീംകോടതിയുടെ) അയോധ്യ വിധിയെക്കുറിച്ച് ഞാനെന്തോ എഴുതി മിനിട്ടുകള്‍ക്ക് ശേഷം എന്റെ അകൊണ്ട് റദ്ദാക്കപ്പെട്ടു,” എന്ന് Telegraph ന്റെ Pheroze L Vincent നോട് Jawaid പറഞ്ഞു. “nodal officer ന് കത്തെഴുതി ഒരു ദിവസത്തിന് ശേഷമാണ് അത് വീണ്ടും പ്രവര്‍ത്തനക്ഷമമായത്.”
ഫേസ്‌ബുക്കില്‍ നിന്ന് വായനക്കാരെ കണ്ടെത്തുന്ന Caravan Daily ഉം Janjwar ഉം ആണ് ഏറ്റവും അധികം ബാധിച്ചത്. ഒക്റ്റോബര്‍ 1 ന് 5 റിപ്പോര്‍ട്ടുകള്‍ Caravan Daily പ്രസിദ്ധീകരിച്ചു. അതിലൊന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ Gautam Navlakha നെ മോചിപ്പിച്ചു എന്ന വാര്‍ത്തയായിരുന്നു. അതെല്ലാം ഫേസ്‌ബുക്ക് “spam” എന്നാണ് മുദ്രയടിച്ചത്. “ഞങ്ങളുടെ വ്യക്തിപരമായ അകൌണ്ടുകള്‍ തടയപ്പെട്ടു എന്ന് ഒക്റ്റോബര്‍ 4 ന് ഉണര്‍ന്നപ്പോള്‍ ഞങ്ങള്‍ കണ്ടെത്തി,” Negi ഉം Prakash ഉം പറഞ്ഞു. റദ്ദാക്കിയ അവരുടെ അകൌണ്ട് ലഭ്യമാക്കാനായി അവരോട് ഒന്നിലധികം പ്രാവശ്യം അവരുടെ വ്യക്തിത്വത്തിന്റെ തെളിവ് ആവശ്യപ്പെടുകയുണ്ടായി.
Bolta Hindustan ന്റെ 5 ജോലിക്കാരുടെ ഫേസ്‌ബുക്ക് അകൌണ്ടുകളും തടയപ്പെട്ടു. Facebook Indiaയുടെ communications തലവനായ Amrit Ahuja നോട് പ്രതികരിക്കാനായി Vincent ആവശ്യപ്പെട്ടു. 48 മണിക്കൂര്‍ കഴിഞ്ഞു, എന്നാല്‍ ഒരു പ്രതികരണവും വന്നില്ല എന്ന് Telegraph ന്റെ മാധ്യമപ്രവര്‍ത്തകന്‍ തന്റെ ലേഖനത്തില്‍ ഒക്റ്റോബര്‍ 8 ന് എഴുതി.
NDTV India യുടെ ഒരു സ്രോതസ് പറഞ്ഞു
Ravish Kumar ന്റെ പ്രചാരമുള്ള ടെലിവിഷന്‍ പരിപാടി Prime Time ന്റെ ഫേസ്‌ബുക്കിലെ traction പ്രത്യേക രാത്രികളില്‍ പ്രത്യേകിച്ചും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഉള്ളടക്കമുള്ളപ്പോള്‍ താഴുന്നത് എന്തുകൊണ്ട് എന്ന് തനിക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും കടങ്കഥയായ ഒന്നാണ്. അതിലൊന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വര്‍ദ്ധിക്കുന്ന വിലയെക്കുറിച്ചുള്ള പരിപാടിയായിരുന്നു. മോഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പറഞ്ഞ പ്രതികരണത്തിന് വിരുദ്ധമാണ് സര്‍ക്കാരിന്റെ പ്രതികരണം. സ്രോതസ് പറയുന്നു: “ഞങ്ങളുടെ ഫേസ്‌ബുക്ക് താളിലെ കാഴ്ചക്കാരുടേയും പങ്കുവെക്കുന്നതിന്റേയും എണ്ണം പ്രതീക്ഷിച്ചത് പോലെ പോയതിന് ശേഷം പെട്ടെന്ന് നിശ്ചലമായത് കണ്ട് ഞങ്ങള്‍ അത്ഭുതപ്പെട്ടു. ഇത് ബോധപൂര്‍വ്വം ചെയ്തതാണോ എന്നതില്‍ ഞങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു. എന്തായാലും അത് തീര്‍ച്ചയായും അസാധാരണമായിരുന്നു.
ഫേസ്‌ബുക്കിന് ഔദ്യോഗികമായി പരാതി കൊടുക്കുന്നതിനെക്കുറിച്ച് ആഭ്യന്തരമായ വാദപ്രതിവാദം ഞങ്ങള്‍ നടത്തി. അവസാനം അങ്ങനെ ചെയ്യുന്നതിനെതിരെ തീരുമാനമെടുത്തു. കാരണം ഞങ്ങള്‍ക്ക് എന്തെങ്കിലും hanky-panky കുത്തിത്തിരുപ്പ് തെളിയിക്കാവുമോ എന്നതിനെക്കുറിച്ച് ഒരു ഉറപ്പും ഇല്ലായിരുന്നു”.
തങ്ങള്‍ രാഷ്ട്രീയമായി സംശയാലുവായ വെബ് സൈറ്റാണെന്ന് ഫേസ്‌ബുക്ക് അവകാശപ്പെടുന്നു. എന്നാല്‍ അവര്‍ അവരുടെ രാഷ്ട്രീയ പങ്കാളികളെക്കുറിച്ച് വളരെ കുറച്ചേ പറയൂ. ഇന്‍ഡ്യയിലെ രാഷ്ട്രീയ പാര്‍ട്ടികളോട് ചേര്‍ന്നുള്ള ഫേസ്‌ബുക്കിന്റെ പ്രവര്‍ത്തികളെക്കുറിച്ച് ഞങ്ങള്‍ക്ക് കിട്ടിയ ഒരു ഇമെയില്‍ പ്രസ്ഥാവനയില്‍ വക്താവ് എഴുതി: “വിദ്യാഭ്യാസം നടത്തുന്നവര്‍, നമ്മുടെ സമൂഹം, സര്‍ക്കാരേതിര സംഘടനകള്‍, സര്‍ക്കാര്‍ തുടങ്ങി വിവിധ തരം ആളുകളെ ഞങ്ങളുടെ നയങ്ങള്‍ മനസിലാക്കാനും ഞങ്ങളുടെ സേവനം ഉപയോഗിക്കുന്നവര്‍ക്ക് ശുഭപ്രതീക്ഷയുള്ള അര്‍ത്ഥവത്തായ അനുഭവങ്ങള്‍ കിട്ടാനും സഹായിക്കുന്നതില്‍ ഫേസ്‌ബുക്കിന്റെ നയ സംഘം ശ്രദ്ധിക്കുന്നു. ഇന്റര്‍നെറ്റ് ഭരണം, നയ വികസനം, സുരക്ഷിതത്വം, ചെറുകിട വ്യവസായ വളര്‍ച്ച, ഇന്റര്‍നെറ്റ് ലഭ്യത, ആളുകള്‍ക്ക് ശബ്ദം കൊടുക്കുക തുടങ്ങിയ നിര്‍ണ്ണായക രംഗങ്ങളില്‍ ആഗോളമായി ഞങ്ങള്‍ നിക്ഷേപം നടത്തുന്നു. ഈ സംഘം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ചെര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പരിശീലനത്തിനായി ഞങ്ങളെ ബന്ധപ്പെടുന്ന എല്ലാവരോടും ഒപ്പം ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.”
ഇന്‍ഡ്യയിലെ ഹിന്ദുക്കളുടെ ഒരു “രക്ഷകന്‍” ഓ “മിശിഖ” ഓ ആയി മോഡിയെ ഉയര്‍ത്തിക്കാണിക്കാനും മോഡിക്കെതിരായ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനും 2012 – 2018 കാലത്ത് BJP യുടെ അനുയായികള്‍ വളരേറെ വലിയ പ്രശ്നമുണ്ടാക്കുന്ന ഉള്ളടക്കം ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഹിന്ദുക്കളും മുസ്ലീങ്ങള്‍ക്കും ഇടക്ക് സാമുദായിക പിരിമുറുക്കം സൃഷ്ടിക്കുന്നതായിരുന്നു അത്തരത്തിലെ ഉള്ളടക്കങ്ങള്‍. അത് ഇന്‍ഡ്യയില്‍ പല സ്ഥലത്തും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടാക്കി. ഒക്റ്റോബര്‍ 2018 വരെയുള്ള 12 മാസക്കാലം കുറഞ്ഞത് 30 പേരെയെങ്കിലും ആള്‍ക്കൂട്ടം കൊലചെയ്തിട്ടുണ്ട്. പശുവിനെ കൊന്നു, കന്നുകാലികളെ മോഷ്ടിച്ചു, കുട്ടികളെ തട്ടിക്കൊണ്ടുപോയി, വ്യത്യസ്ഥ മതത്തിലെ വ്യക്തിയുമായി ബന്ധമുണ്ടാക്കി എന്നൊക്കെയുള്ള ആരോപണങ്ങളുടെ സന്ദേശങ്ങള്‍ ഇവര്‍ക്കെതിരെ വാട്ട്സാപ്പില്‍ പടര്‍ന്നതിന് ശേഷമാണ് അതില്‍ ചില സംഭവങ്ങള്‍ നടന്നത്. 2014 നും 2017 നും ഇടക്ക് സാമുദായിക അക്രമത്തിന് 28% വര്‍ദ്ധനവുണ്ടായി എന്ന് സര്‍ക്കാരിന്റെ ഡാറ്റ വെച്ച് IndiaSpend എന്ന വെബ് സൈറ്റ് നടത്തിയ വിശകലനത്തില്‍ പറയുന്നു. ഈ സംഭവങ്ങളില്‍ പകുതിയിലധികവും BJP അധികാരത്തിലുള്ള ഉത്തര്‍ പ്രദേശ്, ഝാർഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളിലാണ് സംഭവിച്ചത്.
നാട്ടിലെ നിയമങ്ങള്‍ നടപ്പാക്കണോ വേണ്ടയോ എന്നതുമായി ബന്ധപ്പെട്ടതാണ് ഈ പ്രശ്നത്തിലധികവും. എന്നാല്‍ തെറ്റായ വാര്‍ത്തയോ വ്യാജവാര്‍ത്തയോ ഉള്‍പ്പടെയുള്ള വിവരത്തിന്റെ പ്രചരണത്തെ എളുപ്പമാക്കാനായി Facebook, WhatsApp പോലുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകള്‍ നല്‍കുന്ന facilities ല്‍ നിന്ന് ഇതിനെ പൂര്‍ണ്ണമായും delink ചെയ്യാന്‍ പറ്റുമോ? ഈ ലേഖന പരമ്പരയില്‍ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്ന ചില ചോദ്യങ്ങള്‍ ഇവയാണ്.
* * *
കഴിഞ്ഞ മാസങ്ങളില്‍ തെറ്റായ വാര്‍ത്തയേയും വ്യാജവാര്‍ത്തയേയും കുറിച്ചുള്ള ഒരു “international grand committee” ക്ക് മുമ്പാകെ നേരിട്ട് ഹാജരാകാനായി ഫേസ്‌ബുക്കിന്റെ തലവനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗിനോട് അര്‍ജന്റീന, ആസ്ട്രേലിയ, ക്യാനഡ, അയര്‍ലന്റ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലെ 5 സര്‍ക്കാര്‍ കമ്മറ്റികളുലെ അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. യൂറോപ്പിലെ പല രാജ്യങ്ങള്‍, അമേരിക്ക, ബ്രിട്ടണ്‍, സിംഗപ്പൂര്‍, എന്നിവിടങ്ങളില്‍ ഫേസ്‌ബുക്ക് പ്രതിനിധികള്‍ ശക്തമായ സൂക്ഷ്മപരിശോധനയിലൂടെയാണ് കടന്ന് പോകുന്നത്. നിയമനിര്‍മ്മാതാക്കളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനങ്ങളും അവര്‍ക്ക് കിട്ടുന്നുണ്ട്. കൂടുതല്‍ ഉത്തരവാദിത്തവും(responsible), accountable ആകണമെന്നും ഒപ്പം അവരുടെ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും വേണമെന്ന് അവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഫേസ്‌ബുക്കിനെ ഇന്‍ഡ്യ സര്‍ക്കാര്‍ പല പ്രാവശ്യം വിമര്‍ശിച്ചിട്ടുണ്ട്. എന്നിരുന്നാലും ഫേസ്‌ബുക്ക് അവരുടെ പ്രശ്നങ്ങള്‍ സ്വന്തമായി പരിഹരിക്കണമെന്നാണ് സര്‍ക്കാരിന്റെ പ്രതിനിധികള്‍ കൂടുതലും ആവശ്യപ്പെട്ടത്. അതും കൂടുതലും “സാങ്കേതികമായ പരിഹാരങ്ങളിലൂടെ.”
സെപ്റ്റംബര്‍ 2016 ന് Union Minister for Electronics and Information Technology ആയ Ravi Shankar Prasad ആദ്യം ആവശ്യപ്പെട്ടത് വ്യാജവാര്‍ത്തയുടെ വ്യാപനം ഫേസ്‌ബുക്ക് പരിശോധിക്കണമെന്നാണ്. അതിന് ശേഷം അദ്ദേഹം പല പ്രാവശ്യം ആ ആവശ്യം ഉന്നയിച്ചു.
അദ്ദേഹം പറയുന്നു: “പ്രകോപനപരമോ തീപിടിപ്പിക്കുന്ന തരത്തിലേയോ സന്ദേശം കണ്ടെത്തിയാലോ നിയമപാലക ഏജന്‍സികള്‍ നല്‍കുന്ന അപേക്ഷയിലോ traceability ഉം accountability ഉം കൊണ്ടുവരേണ്ട ആവശ്യം ഉണ്ട്. കിംവദന്തിയോ വ്യാജ വാര്‍ത്തകളോ കുസൃതി വ്യാപാരികള്‍ പ്രചരിപ്പിക്കുമ്പോള്‍ അത്തരത്തിലെ വ്യാപനത്തിന് ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ക്ക് responsibility ഉം accountability (ഉത്തരവാദിത്തവും) യില്‍ നിന്നും ഒഴിഞ്ഞ് മാറാനാവില്ല. അവര്‍ ദുഷ്‌ക്കര്‍മ്മപ്രരകരര്‍ എന്ന് പരിഗണിക്കാന്‍ ബാധ്യതയുള്ള കാഴ്ചക്കാരെ നിശബ്ദരാക്കിയാല്‍ നിയമപരമായ നടപടിയുടെ പ്രത്യാഘാതം നേരിടേണ്ടി വരും.”
WhatsApp ല്‍ നിന്നുമുള്ള സന്ദേശങ്ങളുടെ ഉറവിടത്തിന്റെ “traceability” ആ മാസം ആദ്യമായി ഇന്‍ഡ്യ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്ഥാപനത്തിലേക്ക് IT Ministry രണ്ട് നോട്ടീസുകള്‍ അയച്ചു. വ്യാജ സന്ദേശങ്ങള്‍ വാട്സാപ്പില്‍ പടര്‍ന്നതിനെത്തുടര്‍ന്ന് 2016 മെയിലും ജൂലൈയിലും കുറഞ്ഞത് മൂന്ന് gruesome കൊലപാതകങ്ങളുണ്ടായി. രാജ്യത്തിന്റെ “IT തലസ്ഥാനമായ” ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന രാജസ്ഥാനില്‍ നിന്നുള്ള 26 വയസുള്ള ഒരു തൊഴിലാളിയെ തല്ലിക്കൊന്നു(lynched). കര്‍ണാടകക്ക് പുറത്തുനിന്നുള്ള ആള്‍ക്കാര്‍ കുട്ടികളെ മോഷ്ടിക്കുന്നു എന്ന വ്യാജ വീഡിയോ പ്രചരിച്ചതിന് ശേഷമാണിത്. മരിച്ച കുട്ടികളുടെ അവയവങ്ങള്‍ എടുക്കുന്ന ഒരു സംഘത്തെക്കുറിച്ചുള്ള വ്യാജ വീഡിയോ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതിന് ശേഷം മഹാരാഷ്ട്രയിലെ Dhule ജില്ലയില്‍ 5 പേരെ തല്ലിക്കൊന്നു. അതിലെ ഒരു വീഡിയോ 2013 ലേതാണ്. സിറിയയിലെ nerve-gas ആക്രമണത്തിന് ശേഷമുള്ള കുട്ടികളെ ചിത്രീകരിച്ചതായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതിനെക്കുറിച്ചുള്ള വ്യാജ വീഡിയോ പ്രചരിച്ചതിന് ശേഷം 32-വയസുള്ള ഒരു മുസ്ലീം സോഫ്റ്റ്‌വെയര്‍ എഞ്ജിനീയറെ കര്‍ണാടകയിലെ Bidar ല്‍ ആള്‍ക്കൂട്ടം നിഷ്ഠൂരമായി തല്ലിക്കൊന്നു.
ജൂണ്‍ 2017 ന്, 55-വയസുള്ള ഇറച്ചി വ്യാപാരി Alimuddin Ansari യെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഝാര്‍ഘണ്ഡില്‍ റംസാന് ബീഫ് കടത്തിക്കൊണ്ടുപോയി എന്നായിരുന്നു ആരോപണം. ഈ കൊലപാതകത്തെക്കുറിച്ച് അദ്ദേഹത്തിന്റെ നിസഹായയായ ഭാര്യയും മകനും തല്‍സമയം വാട്ട്സാപ്പില്‍ നിന്ന് അറിഞ്ഞു. ഒരു വര്‍ഷത്തിന് ശേഷം ആ കൊലയാളി കൂട്ടത്തിന്റെ ഭാഗമായവരെന്ന് ആരോപിക്കപ്പെട്ട കുറച്ച് പേരെ Harvard ല്‍ പഠിച്ച Union Civil Aviation Minister ആയ Jayant Sinha garlanded. അദ്ദേഹത്തിന്റെ നാടായ Hazaribagh ലെ ജയിലില്‍ നിന്ന് ജാമ്യം കിട്ടി പുറത്തുവന്നവരായിരുന്നു അവര്‍. പിന്നീട് അദ്ദേഹം അതിന്റെ പേരില്‍ ഖേദം പ്രകടിപ്പിച്ചു.
എല്ലാവരുടേയും WhatsApp സന്ദേശം സര്‍ക്കാരിന് വായിക്കാന്‍ ആഗ്രഹമില്ല, തെറ്റായ വിവരങ്ങള്‍ വ്യാപകമായി പരക്കുന്നതിനെ തടയാന്‍ റോക്കറ്റ് സയന്‍സ് വേണ്ട, ഫേസ്‌ബുക്കിന് സാങ്കേതികവിദ്യയും, നിര്‍മ്മിത ബുദ്ധിയും, യന്ത്ര പഠനവും ഒക്കെ കൊണ്ട് അത് ചെയ്യാനാകും എന്ന് ജൂലൈ 2018 ന് IT മന്ത്രിയായ രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. WhatsApp പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വാണിജ്യപരമായി വിജയകരമായിരിക്കാം, അതേ സമയം അവര്‍ തീര്‍ച്ചയായും ഉത്തരവാദിത്വവും responsible ഉം ജാഗ്രതയുള്ളവരും ആയിരിക്കണം. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ കൈകാര്യം ചെയ്യുന്നതില്‍ WhatsApp, സര്‍ക്കാരിന്റെ “traceability” പ്രതീക്ഷക്ക് അടുത്തെത്തിയില്ല.
പ്ലാറ്റ്ഫോം “ആളുകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആഴത്തില്‍ പരിഗണിക്കുന്നു,” എന്നും വ്യാജവാര്‍ത്ത വ്യാപന പ്രശ്നത്തെ നേരിടാന്‍ ഇന്‍ഡ്യയിലെ ഗവേഷകരുമായി ചേര്‍ന്ന് പ്രവര്‍ത്തികയാണെന്നും സുരക്ഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും WhatsApp ന്റെ വക്താവ് പ്രതികരിച്ചു. ഇതിന് ശേഷം ഉടന്‍ തന്നെ WhatsApp, ഒരു സന്ദേശം forward ചെയ്തു എന്ന് സൂചിപ്പിക്കുന്ന ഒരു forwarded tag വെക്കുകയും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഒരു സമയം സന്ദേശം 5 പ്രാവശ്യം മാത്രം forward ചെയ്യത്തക്ക തരത്തില്‍ പരിമിതപ്പെടുത്തുകയും ചെയ്തു.
പ്രസാദുമായി WhatsApp ന്റെ ആഗോള തലവന്‍ Daniels തന്റെ രണ്ടാമത്തെ ഇന്‍ഡ്യാ സന്ദര്‍ശനത്തില്‍ ഒക്റ്റോബര്‍ 30 ന് കൂടിക്കാഴ്ച നടത്തി. അതിന് ശേഷം സ്ഥാപനത്തിന്റെ ഒരു വക്താവ് പറഞ്ഞു: “മന്ത്രി പ്രസാദ് ഉള്‍പ്പടെയുള്ള സര്‍ക്കാരിന്റെ നേതാക്കളുമായി ചര്‍ച്ചചെയ്യാന്‍ കിട്ടിയ അവസരത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഞങ്ങളുടെ ഉപയോക്താക്കളുടെ privacy യും encryption നും പ്രസാദ് പിന്‍തുണ ഉറപ്പ് പറഞ്ഞു. ഇന്‍ഡ്യയിലെ ജനങ്ങളെ സേവിക്കുന്നതില്‍ WhatsApp ആഴത്തില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്ലാറ്റ്ഫോമിലെ പീഡനത്തെ അഭിമുഖീകരിക്കുന്നതിന് പൊതു സമൂഹത്തിനോടും സര്‍ക്കാരിന്റെ നേതാക്കളോടും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഞങ്ങള്‍ പ്രതിജ്ഞാബന്ധരാണ്.”
ഒരു സ്വകാരം:
ഇന്‍ഡ്യ സര്‍ക്കാരിന്റെ കാര്യത്തില്‍ Daniels വളരെ അസ്വസ്ഥനായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അതിന്റെ കാരണം WhatsApp ലെ വ്യാജ വാര്‍ത്തകളോ വിദ്വേഷപ്രസംഗങ്ങളോ ആയിരുന്നില്ല. അദ്ദേഹത്തെ കണ്ട ഒരു വ്യക്തി anonymity യുടെ ഉറപ്പില്‍ പറഞ്ഞു: “PayTM ന്റേയും Google Pay യുടേയും എല്ലാ വ്യവസ്ഥ വ്യവസ്ഥകളും തന്റെ സ്ഥാപനം പാലിച്ചുകൊള്ളാം എന്ന് ഉറപ്പ് കൊടുത്തിട്ടും WhatsApp ന് payments gateway തുടങ്ങാനുള്ള അനുമതി കൊടുത്തില്ല എന്നതില്‍ അദ്ദേഹം വിളറി.
“നിരപ്പായ കളിസ്ഥലം ഒരുക്കുന്നത് ഇന്‍ഡ്യയിലെ നേതാക്കള്‍ ഉറപ്പാക്കണം എന്നത് നിര്‍ണ്ണായകമാണ്,” എന്ന് ഈ സന്ദര്‍ഭത്തില്‍, അദ്ദേഹം Economic Times നോട് പറഞ്ഞു
“സ്വകാര്യ സംസാരത്തിന്റെ ഒരു സ്ഥലം” എന്ന നിലയില്‍ എങ്ങനെയാണ് WhatsApp നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് അതുപോലെ തന്നെ അത് തുടരും എന്ന് encryption ന്റേയും traceability യുടേയും കാര്യത്തില്‍ Daniels സ്പഷ്ടമാക്കി. ഉള്ളടക്കത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ അതിന് കഴിയില്ല. അല്ലെങ്കില്‍ മൊത്തം സംവിധാനം പൊളിച്ച് പണിയണം. “ഉപയോക്താക്കളുടെ വിവരങ്ങളുടെ വിവേചനമില്ലാത്ത പിന്‍തുടരല്‍” ഉള്‍പ്പെടുത്തിയാണ് അവര്‍ സ്വകാര്യത നിലവാരം ആവിഷ്കരിച്ചത്. “നിയമപാലകരെ മാത്രം ആശ്രയിക്കുന്നത് പോരാ. എങ്ങനെ സുരക്ഷിതരായിരിക്കാം എന്നതിനെക്കുറിച്ച് വിശാലമായ വിദ്യാഭ്യാസവും നല്‍കണം” എന്നും Daniels കൂട്ടിച്ചേര്‍ത്തു. അത് എല്ലാ ഓഹരിയുടമകളുടേയും, സാങ്കേതികവിദ്യ കമ്പനികളുടേയും, പൊതു സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ജോലിയാണ്.
തങ്ങളുടെ മുമ്പേയുള്ള സമ്മതിയില്ലാതെ ഉപയോക്താക്കളെ ഗ്രൂപ്പില്‍ ഉള്‍പെടുന്നത് തടയുന്നത് ഉറപ്പാക്കാന്‍ ഫേസ്‌ബുക്കിന് കഴിയും എന്ന് Software Freedom Law Centre ന്റെ ഡയറക്റ്ററും ഡിജിറ്റല്‍ അവകാശ പ്രവര്‍ത്തകയും ആയ Mishi Chaudhary യെ പോലുള്ള സ്വതന്ത്ര നിരീക്ഷകര്‍ പറയുന്നു. അവര്‍ പറയുന്നു : “എല്ലാ പ്രശ്നവും കൂടുതല്‍ സാങ്കേതികവിദ്യകളുപയോഗിച്ച് പരിഹരിക്കാനാകും എന്ന് എല്ലാ സാങ്കേതികവിദ്യ കമ്പനികളെയും പോലെ ഫേസ്‌ബുക്ക് വിശ്വസിക്കുന്നു. എന്നാല്‍ മിക്കപ്പോഴും കാര്യങ്ങള്‍ അത്ര ലളിതമായിക്കണമെന്നില്ല.”
ബോധമുള്ള മനസിനെ സന്ദേശങ്ങള്‍ ആഘാതമുണ്ടാക്കുമെന്ന് മാത്രമല്ല അബോധമായ മനസിനേയും അങ്ങനെ ചെയ്യും. പ്രത്യേകിച്ചും വലുതായി ആസക്തിയുണ്ടാക്കുന്ന സ്വഭാവമുള്ള പ്ലാറ്റ്ഫോമുകളായ ഫേസ്‌ബുക്ക്, ട്വിറ്റര്‍ പോലുള്ളവ. “ഒരു കള്ളം നിങ്ങള്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരുന്നാല്‍ കുറച്ച് കഴിയുമ്പോള്‍ ആളുകള്‍ ആ കള്ളം വിശ്വസിക്കും. അത് ക്ലാസിക് ഗീബല്‍സിയന്‍ തന്ത്രമാണ്,” Paul Joseph Goebells നെ സൂചിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ഹിറ്റ്‌ലറിന്റെ അടുത്ത അനുയായിയും നാസി ജര്‍മ്മനിയില്‍ 1933 – 1945 കാലത്ത് പ്രചാരവേല മന്ത്രിയും ആയിരുന്നു ഗീബല്‍സ്.
വ്യാജ വാര്‍ത്തകളുടെ വ്യാപനം തടയുന്നതിനെക്കുറിച്ച് അവര്‍ വെറുതെ വാചകമടിക്കുകയാണ് എന്ന് ഫേസ്‌ബുക്കിന്റെ വിമര്‍ശകര്‍ പറയുന്നു. പോസ്റ്റുകള്‍ വൈറല്‍ ആകുന്നതിനെ ആശ്രയിച്ചാണ് അവരുടെ മൊത്തം ബിസിനസ് മാതൃകയും. പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ കൂടുതല്‍ ഇടപെടുകയും അതിന്റെ ചൂണ്ടയില്‍ കുടുങ്ങുകയും ചെയ്യുന്നത് ഫേസ്‌ബുക്കിന് ഗുണകരമാണ്. “വ്യാജ വാര്‍ത്തകള്‍ എന്ന് ഇന്‍ഡ്യയിലെ public relations പ്രശ്നമായാണ് കമ്പനി കണക്കാക്കുന്നത്. വ്യാജ വാര്‍ത്തകളെ കൈകാര്യം ചെയ്യാന്‍ ധാരാളം വഴികളുണ്ട്. എന്നാല്‍ ഫേസ്‌ബുക്കിലെ യജമാനന്‍മാര്‍ക്ക് അത് പ്രാധാന്യമല്ല. അവര്‍ക്ക് ഒരു tick-box exercise response ആണ് പ്രധാനം,” എന്ന് ഫേസ്‌ബുക്കില്‍ fact-checker ആയി ജോലിചെയ്യുന്ന ഒരാള്‍ പറഞ്ഞു.
മോഡിയുടേയും BJPയുടേയും അനുയായികളാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ ഏറ്റവും മുന്നില്‍ എന്ന് AltNews, Boomlive പോലുള്ള fact-checking വെബ് സൈറ്റകുള്‍ ഇതിനകം തന്നെ രേഖപ്പെടുത്തിയതാണ്. അത്തരത്തിലെ ഒരു വലതുപക്ഷ വെബ് സൈറ്റാണ് Mahesh Hegde ഉം ഉള്‍പ്പെട്ട് തുടങ്ങിയ Postcard News. ഒരു അപകടത്തില്‍ നിസാരമായ പരിക്കുകള്‍ പറ്റിയ ജൈന സന്യാസിയെ മുസ്ലീം മനുഷ്യന്‍ ആക്രമിച്ചെന്ന് പറഞ്ഞതിന് ബാംഗ്ലൂര്‍ പോലീസ് അയാളെ മാര്‍ച്ച് 30 ന് അറസ്റ്റ് ചെയ്തു. ഇയാളെ വിട്ടയക്കണമെന്നും ഈ കുറ്റാരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും യൂണിയന്‍ മന്ത്രി Anantkumar Hegde (Mahesh Hegdeയുമായി ഒരു ബന്ധവും ഇല്ല) ആഹ്വാനം ചെയ്തു. Postcard News ന്റെ വെബ് സൈറ്റ് ഇതിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്, പശ്ഛിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവരെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ്. അത് നിറയെ BJP അനുകൂല പ്രചാരവേലകളാല്‍ replete ആണ്.
Mahesh Hedge യുടെ അറസ്റ്റ് പ്രശ്നകരമായ വിവരങ്ങളുടെ കച്ചവടക്കാരന് എതിരായ പോലീസ് പ്രവര്‍ത്തനത്തിന്റെ അപൂര്‍വ്വ സംഭവമായിരുന്നു. ഫേസ്‌ബുക്ക് വാട്ട്സാപ്പ് പോലുള്ള സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരെന്ന ആരോപണം നേരിടുന്ന വലിയ എണ്ണം ഉപയോക്താക്കളെ പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും തുടര്‍ന്നും പിന്‍തുടരുന്നത് എന്തിനാണെന്നത് വലിയ സംഭ്രാന്തിക്ക് കാരണമായിട്ടുണ്ട്.
എന്തുകൊണ്ടാണ് മോഡി വ്യാജവാര്‍ത്താ പ്രചാരകരെ “unfollowing” ഓ “unfriending” ഓ ചെയ്യാത്തതെന്തുകൊണ്ടെന്ന ചോദ്യത്തിന്, ആരാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്, ആരേയാണ് “follow” ചെയ്യേണ്ടത് “friend” ആക്കേണ്ടത് എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ദശലക്ഷക്കണക്കിന് പേര്‍ “follow” ചെയ്യുന്ന ഇന്‍ഡ്യയുടെ പ്രധാനമന്ത്രി പോലുള്ള ഒരാളിന് പരിശോധിക്കാനാകില്ല എന്നാണ് ജയ്പൂരില്‍ ഒക്റ്റോബര്‍ 11 ന് നടന്ന സമ്മേളനത്തില്‍ തെലുങ്കാനയിലെ BJPയുടെ Information Technology Cell ഉപദേശിയായ Suresh Kochattil പറഞ്ഞ മറുപടി. വരുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് “കാര്യങ്ങള്‍ മെച്ചപ്പെടുന്നതിന് മുമ്പ് കൂടുതല്‍ മോശമാകാന്‍ പോകുകയാണ്” “സാമൂഹ്യ മാധ്യമങ്ങളിലെ രാഷ്ട്രീയ യുദ്ധം” എന്ന പ്രഭാഷം സംഗ്രഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
14 ലക്ഷം പേര്‍ പിന്‍തുടരുന്ന Jay Modiraj എന്ന തലക്കെട്ടോടുള്ള ഒരു ഫേസ്‌ബുക്ക് പേജ് കൃത്രിമപ്പണി നടത്തി(manipulated) പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ വളരെ ശക്തമായി പ്രചരിപ്പിക്കുകയും, രാഷ്ട്രീയ എതിരാളികളെ അപമാനിക്കുകയും, ഇസ്ലാമോഫോബിയ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രണ്ട് ചിത്രങ്ങളുടെ ഒരു സെറ്റില്‍ മോഡിയെ മഞ്ഞയും ചുവപ്പും നിറം നെറ്റിയില്‍ ചാര്‍ത്തിയതായും അരികില്‍ മുസ്ലീം തൊപ്പി ധരിച്ച രീതിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടേയും ചിത്രങ്ങള്‍ കൊടുത്തിരിക്കുന്നു. അതിന്റെ ഹിന്ദിയിലെ തലക്കെട്ട് ഇങ്ങനെയാണ്: “ഒന്ന് സത്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്നു, മറ്റേത് ഭീകരവാദത്തിന് വേണ്ടി വാദിക്കുന്നു.
“BBCNewsHub” എന്ന് വിളിക്കുന്ന ഒരു വ്യാജവാര്‍ത്ത വെബ് സൈറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും അതേ വെബ് സൈറ്റ് പ്രചരിപ്പിക്കുന്നു. ലോകത്തെ ഏറ്റവും അഴിമതിയുള്ള പാര്‍ട്ടികളില്‍ കോണ്‍ഗ്രസ് നാലാം സ്ഥാനത്താണെന്നും സോണിയ ഗാന്ധി ലോകത്തെ നാലാമത്തെ ഏറ്റവും സമ്പന്നയായ സ്ത്രീയാണെന്നും പറഞ്ഞ സൈറ്റാണത്. മോഡി ലോക നേതാക്കളുമൊത്ത് നില്‍ക്കുന്നതിന്റെ വ്യാജ ചിത്രങ്ങള്‍ ഈ ഫേസ്‍ബുക്ക് താള് പ്രചരിപ്പിച്ചു. Indian Army തലവന്‍ Bipin Rawat ന്റെ വ്യാജ അഭിപ്രായം പ്രചരിപ്പിച്ചു. കോണ്‍ഗ്രസ് MP ശശി തരൂര്‍ മോഡിയെ ഒരു തേള്‍ എന്ന് വിശേഷിപ്പിച്ചു എന്ന് പ്രചരിപ്പിച്ചു. ലോക ബാങ്ക് ഇന്‍ഡ്യക്ക് കൊടുക്കുന്ന വായ്പകളുടെ തെറ്റായ വിവരം പ്രചരിപ്പിച്ചു. Jay Modiraj ന്റെ ഫേസ്‌ബുക്ക് താളില്‍ തായ്‌ലാന്റില്‍ നിന്നുള്ള ഒരു ചിത്രമുണ്ട്. അത് ഇന്‍ഡ്യയിലെ ഒരു സൈനിക പരേഡാണെന്ന് തെറ്റായി പ്രചരിപ്പിച്ചു. മുമ്പത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പെയോടൊപ്പം മൃതദേഹത്തോടൊപ്പം മോഡി നല്‍ക്കുന്നതിന്റെ ഒരു വ്യാജ ചിത്രം അവര്‍ പ്രചരിപ്പിച്ചു.
സത്യാന്വേഷണ വെബ്സൈറ്റായ Alt News ഈ താളുകളുമായി ബന്ധമുള്ള Sachin Patel, Rajesh Soni, Bhavin Patel, Manoj Gilani, Neha Patel എന്നീ വ്യക്തികളെക്കുറിച്ച് അന്വേഷണം നടത്തി. അവരില്‍ മിക്കവര്‍ക്കും അവര്‍ മോഡിയോടൊപ്പം നില്‍ക്കുന്നതിന്റെ ചിത്രമാണ് “display pictures” (DPs) ആയി ഉണ്ടായിരുന്നത്. പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ സന്നദ്ധപ്രവര്‍ത്തകരുമായി പ്രധാനമന്ത്രിക്ക് ഇടപെടാനായി ആസൂത്രണം ചെയ്ത പരിപാടിയില്‍ അവരില്‍ ചിലര്‍ പങ്കെടുത്തിട്ടുമുണ്ടായിരുന്നു. അതിലൊരാളായ (Bhavin Patel) തന്നെ ഫേസ്‌ബുക്കില്‍ വിവരിക്കുന്നത് BJP യുടേയും RSS ന്റേയും IT Cell അംഗം ആണെന്നാണ്.
ഭരണ പാര്‍ട്ടിയുടെ അനുയായികളാണെന്ന് അവകാശപ്പെടുന്ന ചില ട്രോളര്‍മാര്‍ Dr Frankenstein’s Monster ആയി മാറി മോഡി സര്‍ക്കാരിനെ അമ്പരപ്പിക്കുന്നുണ്ട്. ജൂലൈയില്‍ ലഖ്നൌവിലെ inter-faith couple ന് പാസ്പോര്‍ട്ട് കൊടുത്തതിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സാമൂഹ്യ മാധ്യമങ്ങളില്‍ ദുഷ്ടതയോടെ ട്രോളുചെയ്തു പീഡിപ്പിച്ചു. അവര്‍ക്കെതിരെ ഉപയോഗിച്ച വൃത്തികെട്ട ഭാഷ
അവരുടെ ഭര്‍ത്താവ് Swaraj Kaushal ല്‍ നിന്ന് അതിവേദനയോടുള്ള പ്രതികരണം ഉണ്ടാക്കുന്നതിന് കാരണമായി.
സാമ്പത്തിക സ്വഭാവമുള്ള വേറൊരു തരം “lynching” ന് വേണ്ടി WhatsApp നെ ദുരുപയോഗം ചെയ്തു. കമ്പനിക്ക് dodgy accounting പ്രവര്‍ത്തനമുണ്ടെന്ന് ആരോപിക്കുന്ന ഒരു വാട്സാപ്പ് സന്ദേശത്തെ തുടര്‍ന്ന് Infibeam എന്ന publicly-listed കമ്പനിയുടെ ഓഹരി വില ഒറ്റ ദിവസം (28 സെപ്റ്റംബര്‍ 2018) കൊണ്ട് 71% ഇടിഞ്ഞു. ധനകാര്യ മാധ്യമങ്ങളില്‍ അത് തലക്കെട്ടാകുകയും ചെയ്തു.
ഈ ലേഖന പരമ്പര എഴുതുന്നതിന് മുമ്പ് ജൂണ്‍ 2018 മുതല്‍ കഴിഞ്ഞ 5 മാസങ്ങളായി ഞങ്ങള്‍ ഇപ്പോഴത്തേയും മുമ്പത്തേയും ഫേസ്‌ബുക്ക് ഇന്‍ഡ്യ ജോലിക്കാരായ ഏകദേശം 50 പേരൊട് സംസാരിച്ചു. repercussions ഭയക്കുന്നതിനാല്‍ അവരില്‍ മിക്കവരും പേര് പുറത്ത് വരുന്നത് താല്‍പ്പര്യപ്പെടുന്നില്ല. സ്ഥാപനവുമായി ബന്ധമുള്ള പ്രധാന വ്യക്തികള്‍ക്ക് BJPയുമായി പുറത്ത് പറയാത്ത അടുത്ത ബന്ധമുണ്ടെന്നും അവരില്‍ ഒരാള്‍ മോഡിയുടെ 2013, 2014 ലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചരണപരിപായയുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഞങ്ങള്‍ക്ക് വ്യക്തമായി. ഫേസ്‌ബുക്കില്‍ BJP അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വെബ് സൈറ്റുമായും അയാള്‍ക്ക് ബന്ധമുണ്ട്. Facebook India യുടെ ഉന്നത അധികാരികളുടെ “താല്‍പ്പര്യ വൈരുദ്ധ്യത്തെ” കുറിച്ചും ഞങ്ങള്‍ പരിശോധിച്ചു. വരുന്ന ലേഖനങ്ങളില്‍ ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്.
— സ്രോതസ്സ് newsclick.in | Cyril Sam, Paranjoy Guha Thakurta | 22 Nov 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.