2019 ലെ പതിപ്പിന്റെ ലളിതമായ പുനര്‍ജന്മമല്ല Indian Data Protection Bill 2022 ന്റെ പുതിയ അവതാരം. സ്വകാര്യത ഒരു മൌലിക അവകാശമാണെന്ന സുപ്രീംകോടതിയുടെ പുട്ടസ്വാമി വിധിക്ക് നിയമ ചട്ടക്കൂട് നല്‍കുകയായിരുന്നു അതിന്റെ മുമ്പത്തെ ലക്ഷ്യം. 2022 ലെ നിയമത്തിന്റെ ലക്ഷ്യം വ്യത്യസ്ഥമാണ്. അത് സ്വകാര്യതക്കുള്ള പൌരന്റെ അവകാശം ഉദ്‌ഘോഷിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന് അതിനെ മറികടക്കാനും അനുവദിക്കുന്നു. അതിന്റെ മറ്റൊരു ലക്ഷ്യം തദ്ദേശീയവും വിദേശീയവും ആയ വലിയ ബിസിനസിന് നമ്മുടെ ഡാറ്റ അവരുടെ ലാഭത്തിനായി ഉപയോഗിക്കാനും സൌകര്യം നല്‍കുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ 2022 നിയമം അവകാശപ്പെടുന്നതിനെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. സ്വകാര്യത സംരക്ഷിക്കുകയല്ല, എന്നാല്‍ രഹസ്യാന്വേഷണ രാഷ്ട്രത്തിന് വേണ്ട് രൂപകല്പന സൃഷ്ടിക്കുകയും രഹസ്യാന്വേഷണ മുതലാളിത്തത്തെ നിര്‍മ്മിക്കുകയും ആണ്.
— സ്രോതസ്സ് newsclick.in | Prabir Purkayastha | 10 Dec 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.