Wilmington, N.C. race riot, 1898: Armed rioters in front of the burned-down “Record” press building – Public Domain
ഒരു വംശീയ അട്ടിമറി അമേരിക്കയില്‍ സംഭവിക്കുമോ? ആ ചോദ്യത്തിന് Wilmington, North Carolina യില്‍ ആളുകള്‍ പറഞ്ഞ ഉത്തരം അതേ എന്നാണ്.
“1898 നവംബര്‍ 10 ന് Wilmington ല്‍ സംഭവിച്ചത് എന്താണെന്ന് അറിയാമായിരുന്നെങ്കില്‍ ജനുവരി 6 ന് DC ല്‍ സംഭവിച്ചത് മനസിലാക്കാന്‍ ആളുകള്‍ക്ക് എളുപ്പമായേനെ,” Cedric Harrison പറയുന്നു.
Wilmington ന് ചുറ്റും കറുത്തവരുടെ പാരമ്പര്യ ടൂറ് നയിക്കുന്ന ആളാണ് Harrison. ജനുവരി 6 ന് ശേഷം അത് വേറൊരു തോതിലാണ്. 1898 ല്‍ ചോരയൊഴുകുന്ന ശരീരങ്ങള്‍ നദികളിലും തെരുവുകളിലും നിറഞ്ഞു. ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ യന്ത്രത്തോക്കുളുള്‍പ്പടെ തോക്കുകളുമായി ആളുകള്‍ വണ്ടിയോടിച്ച് നിറയൊഴിച്ചുകൊണ്ടിരുന്നു. സെമിത്തേരിയിലും ചതുപ്പുകളിലും കുടുംബങ്ങള്‍ ഓടി ഒളിച്ചു.
“ഇത്തരത്തിലെ സംഭവങ്ങള്‍ ഒരിക്കലും നടന്നിട്ടുണ്ടെന്ന് വിസമ്മതിക്കുന്നു. അത് സംഭവിച്ചിട്ടുണ്ട്. അതേ മനോനില ഇന്നും നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് ജനുവരി 6.
Columbus County യിലെ county seat ആണ് പടിഞ്ഞാറുള്ള Whiteville. 57,000 പേരുടെ ഒരു ചെറു കൂട്ടമാണ് അവിടെ താമസിക്കുന്നത്. അവിടുത്തെ ഉദ്യോഗസ്ഥ തലവന്‍ താന്‍ Oath Keeper അംഗമാണെന്ന് സ്വയം വിശേഷിപ്പിച്ചു. 2018 ലെ ഒരു തെരഞ്ഞെടുപ്പില്‍ വെറും 37 വോട്ടുകള്‍ക്കാണ് അയാളെ തെരഞ്ഞെടുത്തത്. ട്രമ്പിന്റെ കേന്ദ്ര സര്‍ക്കാരിന്റെ ഒരു പരിപാടിയുടെ ഭാഗമായി പ്രതിരോധ വകുപ്പില്‍ നിന്ന് $38 ലക്ഷം ഡോളറിന്റെ decommissioned military hardware നേടി. ഇപ്പോള്‍ അയാള്‍ക്ക് രണ്ട് ഹെലികോപ്റ്ററുകള്‍, രണ്ട് “mine-resistant vehicles” ഉം ലഹള പരിചകളും ഉണ്ട്.
എന്തുകൊണ്ട്? പ്രദേശവാസികള്‍ക്ക് ഒരറിവും ഇല്ല. എന്നാല്‍ പോലീസ് George Floyd നെ കൊന്നതിന് ശേഷം അവര്‍ Gospel Protest നടത്തിയപ്പോള്‍ വലിയ കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് വെടിവെപ്പുകാര്‍ തങ്ങളെ നിരീക്ഷിക്കുന്നത് അവര്‍ ഓര്‍ക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നത്.
Sheriff Greene സംസാരിച്ചില്ല. എന്നാല്‍ മറ്റുള്ളവര്‍ സംസാരിച്ചു. അവര്‍ ദുഖിതരാണ്. Congressional hearings എന്തെങ്കിലും നമ്മേ പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ മാധ്യമങ്ങള്‍ അപൂര്‍വ്വമായി എത്തുന്ന Whiteville പോലുള്ള സ്ഥലങ്ങളില്‍ ജനാധിപത്യം ജീവിക്കുകയോ മരിക്കുകയോ ചെയ്യുന്നു എന്നതാണ്.
ശത്രുതാപരമായ ഏറ്റെടുക്കൽ പോലെയൊന്നാണ് ഞങ്ങള്‍ കാണുന്നത് എന്ന് ഒരു പ്രദേശവാസി പറഞ്ഞു. എന്നാല്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ നാം അത് കാണുന്നുണ്ടോ?
വാഷിങ്ടണിനെ നിരീക്ഷിക്കുന്ന ഓരോ മിനിട്ടിനും 30 സെക്കന്റ് ചെറിയ ഗ്രാമീണ നഗരങ്ങളേയും നിരീക്ഷിച്ചിരുന്നെങ്കില്‍ എന്തായിരുന്നു. നാം കൂടുതല്‍ മിടുക്കരും സുരക്ഷിതരും ആയേനെ. എന്ത് പറയുന്നു?
— സ്രോതസ്സ് counterpunch.org | Laura Flanders | Jul 21, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.