2021 ലെ ‘ടൂള്‍കിറ്റ്’ കേസില്‍ ആരോപിതയായ കാലാവസ്ഥ പ്രവര്‍ത്തകയായ ദിശ രവിയുടെ സ്ഥിതിയെക്കുറിച്ച് സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കരിനോട് ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി 27 ന് ഉത്തരവിട്ടു. ഫെബ്രുവരി 2021 ല്‍ ദിശക്ക് ജാമ്യം കിട്ടിയിരുന്നു. കേസില്‍ ഇതുവരെ അവര്‍ക്കെതിരെ ഒരു കുറ്റവും ചാര്‍ത്താതിരുന്നിട്ടും, അവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് ഡല്‍ഹി പോലീസ് കൊടുത്തു എന്ന് അവര്‍ ആരോപിക്കുന്നു. സ്വകര്യതയുടേയും സ്വതന്ത്ര വിചാരണയുടേയും ലംഘനമാണെന്ന് അവര്‍ പറഞ്ഞു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.