വെള്ളക്കാരനെ കൊലപാതക ശ്രമത്തിന്റെ കുറ്റം തെക്കെ ആഫ്രിക്കയിലെ പോലീസ് ചാര്‍ത്തി. മറ്റ് രണ്ടുപേര്‍ക്ക് എതിരെ ആക്രമക്കുറ്റവും ചാര്‍ത്തി. ഒഴിവുകാലത്ത് നീന്തല്‍ക്കുളം ഉപയോഗിക്കാന്‍ ശ്രമിച്ച കറുത്ത കൌമാരക്കാര്‍ക്കെതിരെയായിരുന്നു ആക്രമണം നടന്നത്. അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടിരുന്നു. ഒരു വെള്ളക്കാരന്‍ കറുത്ത കുട്ടിയെ ശ്വാസംമുട്ടിക്കുന്നതും മുഖത്ത് അടിക്കുന്നതും മറ്റൊരു കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിടുന്നതും വെള്ളത്തിനടിയിലേക്ക് താഴ്ത്തുന്നതുമൊക്കെ അതില്‍ കാണാം. Bloemfontein ലെ ഒരു ഒഴിവുകാല റിസോട്ടില്‍ ക്രിസ്തുമസ് ദിനത്തിലാണ് ഈ സംഭവമുണ്ടായത്.
— സ്രോതസ്സ് washingtonpost.com | Dec 29, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.