എല്ലാ തസ്തികകളിലേക്കും വലിയ തോതില്‍ ജോലിക്കാരുടെ കുറവുണ്ട് എന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റയില്‍ വേ മന്ത്രി Ashwini Vaishnaw പറഞ്ഞു. ഈ വര്‍ഷവും കാര്യങ്ങള്‍ ഒട്ടും വ്യത്യസ്ഥമല്ല. രാജ്യ സഭയില്‍ ഒരു ചോദ്യത്തിന് മന്ത്രി കൊടുത്ത മറുപടി പ്രകാരം ഇന്‍ഡ്യന്‍ റയില്‍വേയില്‍ ഗസറ്റഡ് അല്ലാത്ത 3.12 ലക്ഷം ഒഴിവുകള്‍ ഉണ്ട്. ഡിസംബര്‍ 1, 2022 ലെ കണക്കാണിത്. എഞ്ജിനീയര്‍, ടെക്നീഷ്യന്‍, ക്ലര്‍ക്ക്, സ്റ്റേഷന്‍ മാസ്റ്റര്‍, ടിക്കറ്റ് ശേഖരിക്കുന്നയാള്‍ തുടങ്ങിയവ ഗസറ്റഡ് അല്ലാത്ത ജോലികളാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.