ബ്രസീലിലെ പ്രധാന സര്‍ക്കാര്‍ കെട്ടിടത്തിലെ ഫാസിസ്റ്റ് ആക്രമണം, Facebook, TikTok, Telegram തുടങ്ങിയ പ്രധാന സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളുടെ നേരിട്ടുള്ള സഹായത്താലാണെന്ന് ആഗോള നിരീക്ഷണ സംഘമായ SumOfUs പറഞ്ഞു. വൃത്തിയാക്കലും, അന്വേഷണവും, ജനാധിപത്യ വിരുദ്ധ ആക്രമണങ്ങളില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന ആളുകളെ അധികാരികള്‍ അറസ്റ്റ് ചെയ്യുന്നതിനും ഇടക്കാണീ റിപ്പോര്‍ട്ട് വന്നത്.
മുമ്പത്തെ പ്രസിഡന്റും തീവൃ വലതുപക്ഷക്കാരനുമായ Jair Bolsonaro യുടെ അനുയായികളാണ് ഈ കലാപം നടത്തിയത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.