പട്ടിണിയും രണ്ട് കൊച്ചുകുട്ടികളുമായി മൂന്ന് കിലോമീറ്റര്‍ നടന്നതിന്റെ ക്ഷീണവും കാരണം ഒരു അമ്മ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കുള്ള South Shields ലെ ആഹാര ബാങ്കിന് മുന്നില്‍ ബോധം കെട്ടുവീണു. ജനുവരി 13 ന് South Tyneside ലെ Hospitality and Hope കേന്ദ്രത്തിലെ ജോലിക്കാര്‍ കുടുബത്തെ വീട്ടിലേക്ക് കൊണ്ടുപോകുകയും അടിയന്തിര ആഹാര പിന്‍തുണ നല്‍കുകയും ചെയ്തു. ആ അമ്മയും അവരുടെ പങ്കാളിയും ജോലിയുള്ളവരാണ്. കുട്ടികള്‍ക്ക് ആഹാരം മാറ്റിവെക്കുന്നതിനാല്‍ അവര്‍ ആഹാരം കഴിക്കുന്നുണ്ടായിരുന്നില്ല.
കോര്‍പ്പറേറ്റ് വില gouging കാരണമായുണ്ടാകുന്ന ഉയരുന്ന ജീവിത ചിലവ് കാരണം അവരുടെ ശമ്പളം അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ല. “ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.… മുമ്പ് കണ്ടിട്ടില്ലാത്ത തോതില്‍ തൊഴിലാളികള്‍ നഷ്ടപ്പെടലിലേക്ക് പ്രവേശിക്കുകയാണ്,” എന്ന് Hospitality and Hope തലവന്‍ Brian Thomas പറഞ്ഞു. ആഹാര ബാങ്ക് ഉപയോഗം വന്‍ തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നു. 2022 ഏപ്രില്‍ – സെപ്റ്റംബര്‍ കാലത്ത് 13 ലക്ഷം അടിയന്തിര ആഹാര പൊതി അത്യാവശ്യമുള്ളവര്‍ക്ക് വിതരണം ചെയ്തു എന്ന് Trussell Trust എന്ന സഹായ സംഘം പറയുന്നു. അതില്‍ 5 ലക്ഷം കുട്ടികള്‍ക്കാണ് കൊടുത്തത്.
— സ്രോതസ്സ് wsws.org | 23 Jan 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.