രഹസ്യരേഖകള്‍ പ്രസിദ്ധപ്പെടുത്തിയതിന് ജൂലിയന്‍ അസാഞ്ജിനോടൊപ്പം തന്നേയും അറസ്റ്റ് ചെയ്യണമെന്ന് ക്രിപ്റ്റോം സ്ഥാപകന്‍

Cryptome.org എന്ന വെബ് സൈറ്റിന്റെ സ്ഥാപകന്‍ അമേരിക്കയുടെ നിയമ വകുപ്പിന് ഒരു അപേക്ഷ കൊടുത്തു. Espionage Act ലംഘിച്ചതിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. വിക്കിലീക്സിന്റെ സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെതിരായ കേസില്‍ സഹകുറ്റവാളിയായി തന്നെയും ചേര്‍ക്കണമെന്നാണ് Cryptome ന്റെ സ്ഥാപകനായ John Young. കാരണം അസാഞ്ജിനെതിരായ അമേരിക്കയുടെ കേസിന്റെ കാതലായ വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ അതേ സര്‍ക്കാര്‍ രേഖകള്‍ അദ്ദേഹവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് നാടുകടത്തി അവിടെ എത്തിയാല്‍ അസാഞ്ജിനെതിരെ 175 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. എന്നാല്‍ Young നെതിരെ അമേരിക്ക കേസെടുത്തുമില്ല. വിക്കിലീക്സ് ആ രേഖകള്‍ പ്രസിദ്ധീകരിക്കുന്നതിന് ഒരാഴ്ച മുമ്പ് താന്‍ അത് പ്രസിദ്ധീകരിച്ചു എന്നാണ് Young പറയുന്നത്. “പ്രസിദ്ധീകരിക്കുന്നത് കുറ്റമല്ല” എന്ന് പറഞ്ഞുകൊണ്ട് അസാഞ്ജിനെതിരായ കേസ് പിന്‍വലിക്കണമെന്ന് New York Times ഉം നാല് അന്തര്‍ദേശീയ മാധ്യമങ്ങളും ബൈഡന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

— സ്രോതസ്സ് democracynow.org | Dec 01, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ