വാര്‍ദ്ധക്യ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ചെറുപ്പക്കാരുടെ ആധാര്‍ കാര്‍ഡിലെ ജനന തീയതി തിരുത്തിയ ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ ഉടമയെ Central Crime Branch (CCB) അറസ്റ്റ് ചെയ്തു. ഒരു ലാപ്ടോപ്പ്, ആറ് ഡസ്ക്ടോപ് കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്കുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, 205 വാര്‍ദ്ധക്യ പെന്‍ഷന്‍ അപേക്ഷകള്‍, മറ്റ് രേഖകള്‍ എന്നിവ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തു. ഉടമ രാജാജി നഗര്‍ നിവാസിയായ K S Chathur നെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.