രാസഫാക്റ്ററികള്‍, എണ്ണശുദ്ധീകരണശാലകള്‍, മറ്റ് വ്യാവസായിക സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ടെക്സാസില്‍ എല്ലാം വലുതാണ്. അതുകൊണ്ട് ടെക്സാസിന്റെ എണ്ണരാസവ്യാവസായത്തിന്റെ കേന്ദ്രത്തില്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ കൊടുങ്കാറ്റിലൊന്ന് അടിച്ചപ്പോള്‍ അത് ഏറ്റവും വലിയ അടച്ചുപൂട്ടലാണ് ആ സ്ഥലത്ത് ഉണ്ടാക്കിയത്. കൊടുംകാറ്റ് ഹാര്‍വി ഉണ്ടാക്കിയ വെള്ളപ്പൊക്കം കാരണം കുറഞ്ഞത് 25 നിലയങ്ങള്‍ അടച്ചിടുകയോ ഉത്പാദനത്തിന് പ്രശ്നമുണ്ടാകുകയോ ചെയ്തു. എന്നാല്‍ ആ അടച്ചുപൂട്ടല്‍ കമ്പോളത്തെ ബാധിക്കുക മാത്രമല്ല ചെയ്തത്. മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന വിഷലിപ്ത മാലിന്യങ്ങള്‍ വന്‍തോതില്‍ പുറത്തുവരുന്നതിനും അത് കാരണമായി.
ടെക്സാസിലെ Sweeny യിലെ Chevron Phillips Chemical നിലയത്തിന്റെ കാര്യം നോക്കാം. കൊടുംകാറ്റ് ഹാര്‍വി കാരണം അത് അടച്ചപ്പോള്‍ അത് അന്തരീക്ഷത്തിലേക്ക് 50,000 കിലോയിലധികം കാര്‍ബണ്‍ മോണോക്സൈഡ് പുറത്തുവിട്ടു. ഒപ്പം 10000 കിലോ നൈട്രജന്‍ ഓക്സൈഡ്, 15000 കിലോ എത്‌ലിന്‍, 5000 കിലോ പ്രൊപെയ്ന്‍ ഒക്കെ പുറത്തുവിട്ടു. Texas Commission on Environmental Quality (TCEQ) ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
— സ്രോതസ്സ് newrepublic.com | Emily Atkin | Aug 30, 2017
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.