സ്വതന്ത്ര കമ്പോള പുരാണം എന്നത് ഒരു സ്വാതന്ത്ര്യ-കൊലയാളിയാണ്

അമേരിക്കക്കാര്‍ക്ക് സ്വാതന്ത്ര്യം ഇഷ്ടമാണ്… ആര്‍ക്കാണ് അത് വേണ്ടാത്തത്? സന്തുഷ്ടരായിരിക്കാന്‍ agencyയുടെ ഒരു ബോധവും വല്യേട്ടന്‍ നമ്മുടെ ചുമലിന് മുകളിലൂടെ നോക്കുന്നു എന്ന ചിന്ത നമ്മളില്‍ മിക്കവര്‍ക്കും ആവശ്യമാണ്.

എന്നാല്‍ മിക്ക അമേരിക്കക്കാര്‍ക്കും “തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം” ഉണ്ടാകുക എന്നായാണ് സ്വാതന്ത്ര്യത്തെ നിര്‍വ്വചിച്ചിരിക്കുന്ന സങ്കല്‍പം. Milton Friedman ഉം Rose Friedman ഉം 1980 ല്‍ എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് ഈ വാക്യത്തെ പ്രസിദ്ധമാക്കി. വളരെ മുമ്പ് 1962 ല്‍ മില്‍ട്ടണ്‍ ഫ്രീഡ്മന്റെ “Capitalism and Freedom”, കടിഞ്ഞാണില്ലാത്ത മുതലാളിത്തം എന്ന ആ പ്രത്യേക സമ്പദ്‌വ്യവസ്ഥയിലെ അത്തരത്തിലെ സ്വാതന്ത്ര്യത്തെ വിവരിക്കുന്നു.

അത് സാമാന്യ ബുദ്ധി പോലെ ആണ്. സ്വാതന്ത്ര്യം എന്നത് കമ്പോളത്തിലെ തെരഞ്ഞെടുക്കലാണ്. നാം അത് സ്വീകരിച്ചു. വാചികമായും രൂപത്തിലും. അത്തരത്തിലെ സ്വാതന്ത്ര്യം ഉപാധികളോടുള്ളതാണെന്ന സ്‌പഷ്‌ടമായ കാര്യത്തെ മിക്കപ്പോഴും മറച്ച് വെക്കുന്നതാണത്. കമ്പോളം നമുക്ക് ധാരാളം ഹിതങ്ങള്‍ (options) നല്‍കുമ്പോളും ആ കരാര്‍ നടപ്പാക്കാനുള്ള അവശ്യമായ വരുമാനം നമുക്കുള്ളപ്പോഴും മാത്രമാണ് അത് യാഥാര്‍ത്ഥ്യമാകുന്നത്. .

ദൌര്‍ഭാഗ്യവശാല്‍ രണ്ട് സ്ഥിതിയും ഭീഷണിയിലാണ്, പിച്ചിച്ചീന്തപ്പെട്ടു. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ വിരലിനെണ്ണാവുന്ന കോര്‍പ്പേറ്റുകള്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. പിന്നെ അവര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അവരുടെ ശക്തി ഉപയോഗിക്കുന്നു.

സ്വാതന്ത്ര്യം കൊല്ലുന്ന അത്തരത്തിലെ കമ്പോളത്തെ 1890 ല്‍ നമ്മുടെ ഫെഡറല്‍ സര്‍ക്കാര്‍ നേരിട്ടു. John D. Rockefeller, Andrew Carnegie പോലുള്ള “മോഷണ പ്രഭുക്കന്‍മാര്‍ക്ക്” അധീശത്വമുള്ള കമ്പോളത്തെ കൊന്നു. Sherman Anti-Trust Act പാസാക്കിക്കൊണ്ട് price fixing ഉള്‍പ്പടെയുള്ള മല്‍സരവിരുദ്ധ പ്രവര്‍ത്തികളെ കോണ്‍ഗ്രസ് അമര്‍ച്ചചെയ്തു.

രണ്ടാം ലോക മഹായുദ്ധ സമയത്ത് Antitrust നിയമങ്ങള്‍ വീണ്ടും ദേശീയ ശ്രദ്ധയിലെത്തി. സമ്പദ്‌വ്യവസ്ഥ കൂടുതല്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ എത്തുകയും രാജ്യങ്ങള്‍ ഫാസിസ്റ്റ് നേതാക്കളുലേക്ക് വീണപ്പോള്‍ അമേരിക്കക്കാരുടെ മല്‍സര വിരുദ്ധ വ്യവസ്ഥകളോടുള്ള വിരോധം കട്ടിയായി.

1960കളോടെ ഡോമോക്രാറ്റിക്ക്, റിപ്പബ്ലിക്കന്‍ സര്‍ക്കാരുകള്‍ ധാരാളം antitrust കേസുകള്‍ എടുത്ത് ശിക്ഷിച്ചു.

60 വര്‍ഷം കഴിഞ്ഞിട്ടും അധികമൊന്നുമില്ല.

എന്താണ് സംഭവിച്ചത്?

1970കളോടെ ജാതി സമത്വം മുതല്‍ യുദ്ധ വിരുദ്ധത വരെയുള്ള സാമൂഹ്യ നീതി പ്രസ്ഥാനങ്ങള്‍ കോര്‍പ്പറേറ്റുകളുടെ അധികാരത്തിനെ വെല്ലുവിളിക്കുന്നതിന്റെ ഭീഷണി വമ്പന്‍ ബിസിനസ് അനുഭവിച്ചു. 1971 ല്‍ Chamber of Commerce ന് വേണ്ടി കോര്‍പ്പറേറ്റ് വക്കീലായ Lewis Powell ഇപ്പോള്‍ കുപ്രസിദ്ധമെന്ന് പറയുന്ന പവ്വല്‍ മെമ്മോ പ്രസിദ്ധപ്പെടുത്തി. “വ്യാപകമായ അക്രമണം നേരിടുന്ന സ്വതന്ത്ര സ്ഥാപന സംവിധാനങ്ങള്‍ക്ക്” പ്രതിരോധത്തിനായി ആ പരുഷമായ ലേഖനത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

1980കളില്‍ റെയ്ഗണ്‍ യുഗം തുടര്‍ന്നും പൊതുജനശക്തിയെ ഒരു ഭീഷണിയായി കണക്കാക്കി. ഫലത്തില്‍ അത് സ്വകാര്യ ശക്തിയുടെ കേന്ദ്രീകരണത്തിന്റെ അപകടത്തില്‍ നിന്ന് ശ്രദ്ധ മാറ്റുന്നതിന് സഹായിച്ചു. റെയ്ഗണിന്റെ ഉദ്ഘാടന പ്രസംഗം ഭാവം ഉറപ്പിച്ചു: സര്‍ക്കാര്‍ “ഒരു പരിഹാരമല്ല. അതാണ് പ്രശ്നം,” അദ്ദേഹം പ്രസിദ്ധമായി പ്രഖ്യാപിച്ചു. ഫ്രീഡ്മനുമായി ബന്ധപ്പെട്ട സാമ്പത്തിക ശാസ്ത്രത്തിന്റെ ചിക്കാഗോ സ്കൂളെന്ന് വിളിക്കുന്നവരുമായി റെയ്ഗണ്‍ ഒത്തുചേരുകയും സര്‍ക്കാര്‍ നിയമങ്ങളുണ്ടാക്കുന്നതിനെ പൊതുവായി എതിര്‍ക്കുകയും ചെയ്തു. കമ്പോളം തുറന്നതായിരിക്കണം എന്ന് പറയുന്നവരുള്‍പ്പടെ

ഫലം ?

കമ്പോള കേന്ദ്രീകരണത്തിന്റെ അളവായ HHI Index പ്രകാരം 1982 – 2012 കാലത്ത് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ വിഭാഗങ്ങലും കൂടുതല്‍ കുത്തകവല്‍ക്കരിച്ചു. റീട്ടെയില്‍ കമ്പോളത്തില്‍ കേന്ദ്രീകരണം 5 മടങ്ങാണ് വര്‍ദ്ധിച്ചത്.

പിന്നെ കുത്തക അധികാരത്തിന്റെ പുതിയ ഒരു പാത ടെക് വമ്പന്‍മാര്‍ കണ്ടെത്തി എന്ന് 2020 ലെ Washington Monthly യില്‍ Paul Gleason പറയുന്നു. “അവര്‍ അവരുടെ ഉപയോക്താക്കളെക്കുറിച്ച് വന്‍തോതില്‍ വിവരങ്ങള്‍ ശേഖരിച്ചു. ഈ വിവരങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്ഥരായ ഉപയോക്താക്കളുമായി അവരുടെ വ്യക്തിപരമായ സ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ഥ കരാറുകളില്‍ ഏര്‍പ്പെട്ടു,” എന്ന് Gleason എഴുതി. തന്ത്രപരമായ മാര്‍ക്കറ്റിങ്ങിനും വിലയിടുന്നതിനും ഈ ഡാറ്റ സഹായിച്ചു. അതുവഴി എതിരാളികളെ ബിസിനസില്‍ നിന്ന് തുടച്ചുനീക്കാനും അവര്‍ക്ക് കഴിഞ്ഞു.

“ആമസോണ്‍, ഫേസ്‌ബുക്ക്, ഗൂഗിള്‍ എന്നിവര്‍ ജന്മിത്വം തിരികെ കൊണ്ടുവന്നിരിക്കുകയാണ്. നമ്മളെല്ലാം അവരുടെ വെബ് സൈറ്റുകളുപയോഗിക്കുമ്പോള്‍ ഡാറ്റ ഉണ്ടാക്കുന്നു. അത് ഈ കമ്പനികളെ സമ്പന്നരാക്കുന്നു. ഇന്റര്‍നെറ്റില്‍ തെന്നി നടക്കുമ്പോള്‍ പ്രതിഫലം കിട്ടാത്ത ഉല്‍പ്പന്നങ്ങളായി ഉപഭോക്താക്കള്‍ മാറി,” എന്ന് അദ്ദേഹം വാദിക്കുന്നു.

വിലക്ക് മേലെയുള്ള അധികാരത്തിന് പുറമേ തൊഴിലാളികളുടെ ഭാവിയേയും കുത്തകകള്‍ നിര്‍ണ്ണയിക്കും. കമ്പനികള്‍ തമ്മിലെ മല്‍സരം കുറയുന്നതിനനുസരിച്ച് തൊഴിലാളികളുടെ വിലപേശല്‍ ശക്തിയുടെ കുറഞ്ഞ് വരുന്നു.

“അമേരിക്കയിലെ സമ്പദ്‌വ്യവസ്ഥയില്‍ മൊത്തം ഇന്ന് വേതനം ഒരു തലമുറ മുമ്പുണ്ടായിരുന്നതിനേക്കാള്‍ 20% കുറവാണ്. എന്തുകൊണ്ട്? വേതനം കുറക്കാനായി കുത്തകക്കാര്‍ അവരുടെ അധികാരം ഉപയോഗപ്പെടുത്തി,” Open Markets Institute ന്റെ നേതൃത്വം ആയ Barry C. Lynn കുറിക്കുന്നു.

തെരഞ്ഞെടുക്കാനും മാന്യമായ വേതനം നേടാനുമുള്ള നമ്മുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന കുത്തക ശക്തിക്ക് ഉപരിയായി നമ്മുടെ രാഷ്ട്രീയ സംവിധാനത്തിലെ അത്തരം അധികാരവും ഉള്‍പ്പെട്ടതാണ് നമ്മുടെ സ്വാതന്ത്ര്യം.

സ്വകാര്യവല്‍ക്കരണ കരാറുകള്‍, ന്യായമായ വിലകൊടുക്കാത്ത പ്രകൃതി വിഭവങ്ങള്‍, അഴിമതി നിറഞ്ഞ പൊതു സംഭരണം, നികുതി ഒഴുവാക്കല്‍, നികുതി പഴുതുകള്‍ തുടങ്ങിയവയിലേക്ക് കോര്‍പ്പറേറ്റ് കുത്തകകളുടെ സ്വാധീനം നയിക്കുന്നു. “പൊതുജനങ്ങളുടെ ചിലവില്‍ വളരേറെ ബന്ധങ്ങളുള്ള സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്ക് സ്വയം സമ്പന്നമാകാനുള്ള” എല്ലാ avenues എന്ന് Oxfam ന്റെ 2018 Reward Work, Not Wealth സംഗ്രഹിക്കുന്നു.

“കുത്തകവല്‍ക്കരണം, cronyism, പിന്‍തുടര്‍ച്ചാവകാശം എന്നിവയാണ് ലോകത്തെ ശതകോടീശ്വരന്‍മാരില്‍ മൂന്നില്‍ രണ്ടിന്റേയും സമ്പത്തിന്റെ രഹസ്യം,” Oxfam കണ്ടെത്തി.

സ്വതന്ത്ര കമ്പോളത്തിന്റെ പുരാണത്തില്‍ (mythology) നിന്ന് എങ്ങനെ നമുക്ക് സ്വതന്ത്രരാകാന്‍ കഴിയും?

നിയമങ്ങളില്ലാത്ത കമ്പോളം എന്നൊന്നില്ല കാര്യം തിരിച്ചറിയുന്നടത്ത് നിന്നാണ് പരിഹാരം തുടങ്ങുന്നത്. ഇപ്പോള്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന നിയമം: ഇപ്പോഴുള്ള സമ്പത്തിന് ഏറ്റവും അധികം പ്രതിഫലം കിട്ടുന്നത് ചെയ്യുക. അതുകൊണ്ട് സമ്പത്ത് സമ്പത്തിനോട് കൂട്ടിച്ചേര്‍ത്ത് ചേര്‍ത്ത്, ലോക ബാങ്കിന്റെ കണക്ക് പ്രകാരം മറ്റ് 100 രാജ്യങ്ങളേക്കാള്‍ കൂടുതല്‍ സാമ്പത്തിക അസമത്വം സഹിക്കുന്ന സ്ഥിതിയിലേക്ക് നമ്മുടെ രാജ്യം എത്തി. ബള്‍ഗേറിയക്കും പെറുവിനും ഇടക്ക്.

സ്വതന്ത്ര കമ്പോള പുരണകഥ ഉപേക്ഷിച്ച് നാം നമ്മുടെ സാമാന്യ ബുദ്ധിയേയുടേയും അനുഭവത്തിന്റേയും വിശ്വസം നേടണം.

1980കളുടെ തുടക്കത്തില്‍ ഞാന്‍ Friedman മായി University of California, Berkeley യില്‍ വെച്ച് സംവാദത്തിലേര്‍പ്പെടുകയുണ്ടായി. ഞാനാതില്‍ ഓര്‍ക്കുന്നത് ഇത് മാത്രമാണ്: “Mr. Friedman, കമ്പോളത്തില്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് മുതലാളിത്തത്തിന്റെ ഏറ്റവും മഹത്തായ ഗുണം എന്ന് നിങ്ങള്‍ പറയുന്നുവെങ്കില്‍ കൂടുതല്‍ വ്യാപകവും തുല്യമായി equitably പരന്ന് കിടക്കുന്നതുമായ വാങ്ങല്‍ ശേഷിയാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം”

അത്തരം തുല്യതയുണ്ടാക്കുന്ന “തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം” ഒരു യാഥാര്‍ത്ഥ്യമാക്കാനായി നാം എന്ത് ചെയ്യണം?

നമ്മുടെ സര്‍ക്കാരുകളിലും, നമ്മുടെ തൊഴിലാളികളികളിലും, നമ്മുടെ ദൈനംദിന ജീവിതത്തിലും പിടിമുറുക്കിയിരിക്കുന്ന നിയന്ത്രണ കുത്തകകളെ തുറക്കാന്‍ ഭ്രാന്തമായി നാം പണിയെടുക്കുന്നു. ഇതാ കുറച്ച് വലുതം വ്യക്തവും ആയ കാര്യങ്ങള്‍.

സ്വാധീനിക്കലുകാരുടെ ശക്തി പരിമിതപ്പെടുത്തുക. ഇന്ന് വാഷിങ്ടണില്‍ നമ്മേ പ്രതിനിധീകരിക്കാനായി തെരഞ്ഞെടുത്തുവിട്ട ഓരോ വ്യക്തിക്കും കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന 20 ല്‍ അധികം സ്വാധീനിക്കലുകാര്‍ ഉണ്ട്. 2021 ല്‍ US Chamber of Commerce മാത്രം സ്വാധീനിക്കാനായി $6.6 കോടി ഡോളര്‍ ചിലവാക്കി.

സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ അടിമപ്പെടുത്തുന്ന തെരഞ്ഞുടുപ്പുകളിലെ പണത്തിന്റെ ശക്തി അവസാനിപ്പിക്കുക. Finland, Germany, Brazil ഉള്‍പ്പടെയുള്ള ധാരാളം ജനാധിപത്യ രാജ്യങ്ങളില്‍ ധാരാളം പൊതു പണം അതിനായി ഉപയോഗിക്കുന്നു. ജര്‍മ്മനിയില്‍ പൊതുജനങ്ങളും, പാര്‍ട്ടിയുടെ അംഗത്വ ഫീസും ആണ് തെരഞ്ഞെടുപ്പ് ചിലവിന്റെ മൂന്നില്‍ രണ്ടും വഹിക്കുന്നത്. അതുകൊണ്ട് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധിക്ക് വലിയ സ്വകാര്യ സംഭാവനദാദാക്കളോട് കടപ്പാട് കാണിക്കേണ്ടേ.

തൊഴിലാളി പ്രസ്ഥാനം കൊണ്ടുണ്ടായ തടസങ്ങള്‍ നീക്കം ചെയ്യുക, സ്വകാര്യ മേഖലയില്‍ ഇപ്പോള്‍ വെറും 6% തൊഴിലാളികള്‍ക്കേ യൂണിയനുള്ളു. മണിക്കൂറിലെ കുറ്റഞ്ഞ വേതനം ഉയര്‍ത്തുകയാണ് ഒരു തുടക്കം. പണപ്പെരുപ്പത്തിന്റെ തോതുമായി വെച്ച് നോക്കിയാല്‍ ഇന്നത് $26 ഡോളറാകും.

യൂണിയന്‍ സംഘാടകരെ സംരക്ഷിക്കുകയും അടിയന്തിരമായ കാര്യമാണ്. ആമസോണ്‍ പോലെയുള്ള പ്രധാന അമേരിക്കന്‍ കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ യൂണിയനുണ്ടാക്കുന്നതിനെ തടയുന്നു. ഏറ്റവും അടുത്ത്, യൂണിയന്‍ രൂപീകരിക്കാന്‍ ശ്രമിച്ചതിന് പിരിച്ചുവിടപ്പെട്ടു എന്ന് കാണിച്ചുകൊണ്ട് Memphis ലെ Starbucks തൊഴിലാളികള്‍ National Labor Relations Board ല്‍ കേസ് കൊടുത്തിരിക്കുകയാണ്.

അതിന്റെ കൂടെ കഴിഞ്ഞ വര്‍ഷം House പാസാക്കിയ Protecting the Right to Organize (PRO) Act സെനറ്റിന് ഇപ്പോള്‍ പാസാക്കാം. അത് തൊഴിലാളി സംരക്ഷണത്തെ വിപുലീകരിക്കുന്നതിനോടൊപ്പം തൊഴിലാളികള്‍ സംഘടിക്കുന്നതിനെ തടയുന്ന തൊഴില്‍ദാദാക്കളെ ശിക്ഷിക്കുകയും ചെയ്യും.

കുത്തക ശക്തികള്‍ കാരണമുണ്ടാകുന്ന ദോഷങ്ങളെ റിപ്പോര്‍ട്ട് ചെയ്യാന്‍ പൌരന്‍മാര്‍ക്ക് അവസരങ്ങളൊരുക്കുന്നത് വഴി മാന്യത മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയും. അവസാനമായി നമ്മുടെ നീതി വകുപ്പും, കാര്‍ഷിക വകുപ്പും ഇപ്പോള്‍ farmerfairness.gov എന്നൊരു സൈറ്റ് തുറന്നിട്ടുണ്ട്. കൃഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന “കന്നുകാലി, poultry രംഗത്തെ മല്‍സരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍” റിപ്പോര്‍ട്ട് ചെയ്യാനുള്ള ഒരു ഓണ്‍ലൈന്‍ സംവിധാനം ആണത്.

ഓ, നമുക്ക് ചെയ്യാവുന്ന ധാരാളം കാര്യങ്ങളുണ്ട്.

സ്വതന്ത്ര കമ്പോള പുരാണം ഒരിക്കല്‍ നശിപ്പിച്ചാല്‍ മാന്യതയുടെ സംസ്കാരം രൂപപ്പെടുത്താനായി നമുക്ക് പൌരന്‍മാരായി മുന്നോട്ട് വരാം. അത് നമ്മേ സ്വതന്ത്ര പൌരന്‍മാരാക്കും, അല്ലെങ്കില്‍ കുറഞ്ഞപക്ഷം തെരഞ്ഞെടുക്കാനാകുന്നത്ര സ്വതന്ത്രരാക്കും. ആ പ്രക്രിയയില്‍ സമ്പദ്‌വ്യവസ്ഥകള്‍ നിര്‍മ്മിക്കുകയും ജീവിതത്തേയും മനുഷ്യ അന്തസിനേയും മെച്ചപ്പെടുത്തു.

— സ്രോതസ്സ് commondreams.org | Frances Moore Lappe | 2022/02/23

എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ