വൈക്കം സത്യഗ്രഹം : വർത്തമാനകാല പ്രസക്തി | M N Karassery
അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):
തീണ്ടൽ പലക
തളി – കെപി കേശവമേനോൻ, മഞ്ചേരി രാമയ്യർ, മിതവാദി സി കൃഷ്ണൻ(ഈഴവൻ), കെ മാധവൻ നായർ. സഞ്ചാരവിലക്കുള്ള തളി ക്ഷേത്രത്തിന്റെ സമീപത്തെ റോഡിലൂടെ നടന്ന് പോയി.
1917 NOV 16 ന്
1920 ൽ ശ്രീമൂലം സഭയിൽ കുമാരനാശാൻ ഉന്നയിക്കുന്നു.
വൈക്കം സത്യാഗ്രഹത്തിലെ സ്ത്രീകൾ.
കേരളത്തിലെ ഏറ്റവും അധകൃത ജാതിയായി സ്ത്രികളെ കണക്കാക്കണം.
ev രാമസ്വാമിയും ബന്ധിക്കളും അവരുടെ കുടുംബവും ആയാണ് സമരത്തിന് വന്നത്.
tk മാധവന്റെ ഭാര്യ നാണിയമ്മ ലഘുലേഖകളിറക്കുകയും പ്രസംഗിക്കുകയും ചെയ്തു.
1931 ലെ ഗുരുവായൂർ സത്യാഗ്രഹത്തിൽ m ഗോവിന്ദന്റെ ഭാര്യ പത്മാവതി പങ്കെടുത്തു.
സാധു എന്ന എഴുത്തുകാരന്റെ പുസ്തകം.
മഹാത്മാ ഗാന്ധിയാണ് അദ്ദേഹത്തെ സാധു എന്ന പേരിട്ടത്. അദ്ദേഹം സന്നദ്ധഭടനായിരുന്നു.
വൈക്കം സത്യാഗ്രഹത്തിലെ നേതാക്കളെ അറസ്റ്റ് ചെയ്തപ്പോൾ സ്ത്രീകൾ ആ സമരം ഏറ്റെടുത്തു.
അവർ പിടിയരി ഫണ്ടുണ്ടാക്കി. ഒരു പടി അരി.
സമരത്തിന് മാസം 1000 രൂപാ വീതം അയച്ചുകൊടുക്കാമെന്ന് ഗാന്ധി പറഞ്ഞു. എന്നാൽ കാര്യങ്ങൾ തന്നത്താനെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് സിഖുകാരുടെ അടുക്കള വേണ്ടെന്ന് അദ്ദേഹം പറഞ്ഞത്. അന്നേ അത് വിവാദമായി. സത്യാഗ്രഹത്തിന്റെ ചിലവ് സ്വയം വഹിച്ചുകൊള്ളാമെന്ന് കെ കേളപ്പൻ പറഞ്ഞു. ഗാന്ധിക്ക് സന്തോഷമായി. അതുകൊണ്ട് തികഞ്ഞില്ലെങ്കിൽ എന്തുചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. പട്ടിണി കിടക്കാൻ തയ്യാറാണെന്ന് കേളപ്പൻ മറുപടി നൽകി. പട്ടിണി കിടക്കാൻ തയ്യാറായവർ എഴുനേറ്റ് നിൽക്കാൻ ഗാന്ധി ആവശ്യപ്പെട്ടു. എല്ലാവരും ഒന്നിച്ച് എഴുനേറ്റ് നിന്നു.
എങ്ങനെയാണ് ഗാന്ധി ആളുകളെ മാറ്റുന്നത് എന്നതിന്റെ ഉദാഹരണമാണിത്.
ഒറ്റ മനുഷ്യൻ പോലീ രാജ്യം എഴുനേറ്റത് ഞാൻ കണ്ടല്ലോ എന്ന് nv കൃഷ്ണ വാര്യർ എഴുതി.
ആമച്ചാടിതേവന്റെ കണ്ണിൽ ചുണ്ണാമ്പ് തേച്ച് പൊള്ളിച്ചു. കാഴ്ച പോയി.
ഇൻഡ്യയിലെ സമരത്തിൽ സ്ത്രീകളിറങ്ങാൻ കാരണം ഗാന്ധിയാണ്.
ഇൻഡ്യയിൽ നിന്ന് കല്യാണം കഴിച്ച് വരുന്നത് തെക്കെ ആഫ്രിക്കയിൽ സാധുവായിരുന്നില്ല. ഗാന്ധി അതിനെ എതിർത്തു. ആ സമരത്തിൽ തന്നെ എന്തുകൊണ്ട് കൊണ്ടുപോകുന്നില്ല എന്ന് കസ്തുർബ ചോദിച്ചു. കൊണ്ടുപോകില്ല, നിനക്ക് വേണമെങ്കിൽ വരാം. അവർ പങ്കെടുത്തു, അറസ്റ്റ് വരിച്ചു.
1944ൽ കസ്തുർബ മരിച്ചത് ജയിലിൽ വെച്ചായിരുന്നു.
ഒരു ഗാന്ധി ശിഷ്യനായതിനാലാണ് തനിക്ക് സ്ത്രീ പ്രശ്നം കാണാൻ കഴിഞ്ഞത് – വിടി ഭട്ടതിരിപ്പാട്.
ലളിതാംബിക അന്തർജനം – കടയിൽ നിന്ന് സാധനങ്ങൾ കൊണ്ടുവരുന്ന കടലാസിൽ പെൻസിലുകൊണ്ടെഴുതി.
ഗാന്ധിയുടെ പ്രസംഗം കേട്ടതിന് ശേഷം അവർ പോയി കാൽക്കൽ വീണു. കുട്ടീ മാറൂ, ഞാൻ ഈശ്വരനല്ല. എനിക്ക് ആഹാരം കഴിക്കണം എന്ന് ശകാരിച്ചു. പിന്നീടവർ എഴുതി, ഗാന്ധിയെ കണ്ടിട്ടുണ്ട്, ശകാരരൂപത്തിലുള്ള അനുഗ്രഹം നേടിയിട്ടുണ്ട്.
സ്ത്രീപുരുഷ സമത്വം ഇൻഡ്യയിൽ തുടങ്ങിയത് ഗാന്ധിയാണ്.
വൈക്കം സത്യാഗ്രഹത്തോടെയാണ് സത്യാഗ്രഹം സാദ്ധ്യമാണെന്ന് ഗാന്ധിക്ക് മനസിലാകുന്നത്.
തെക്കെ ആഫ്രിക്ക 22 വർഷം.
1922 ൽ ചൌരിചൌരയിൽ അക്രമം ഉണ്ടായി.
603 ദിവസത്തെ വൈക്കം സത്യാഗ്രഹത്തിൽ പ്രകോപനം ഉണ്ടായിട്ടും ഒരു അക്രമവും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് അതിന് ശ്രദ്ധ കിട്ടിയത്.
വൈക്കം സത്യാഗ്രഹം ഒരു പരീക്ഷണമായിരുന്നു.
കെപി കേശവമേനോൻ കോടതിയിൽ കൊടുക്കുന്ന രേഖയിൽ – അയിത്ത ജാതിക്കാരെ ക്ഷേത്രത്തിൽ കയറ്റണമെന്ന ഒരു ദുരുദ്ദേശവും തങ്ങൾക്കില്ല
9ാം ക്ലാസിൽ പഠിക്കുന്ന ബഷീറും സമരത്തിലുണ്ടായിരുന്നു. സ്കൂളിൽ നിന്ന് തല്ല് കിട്ടി. അവസാനം സ്കൂളിൽ നിന്ന് പുറത്താക്കും എന്ന ഭീഷണിയുണ്ടായി. ബഷീറിനെ രൂപപ്പെടുത്തിയ സമരമായിരുന്നു അത്. അദ്ദേഹത്തെ സ്കൂളില്‍ നിന്ന് പുറത്താക്കി.
1925 march 10 അദ്ദേഹം ഗാന്ധിയുടെ വലത്തെ തോളില്‍ തൊട്ടു.
1903 ല്‍ sndp രൂപീകരിക്കപ്പെട്ടു.
1960 ല്‍ റിവേഴ്സ് ഗിയറില്‍ വീണു.
കെപി കേശവമേനോന്‍ വിമോചന സമരത്തിന് എതിരായിരുന്നു.
കോലാപി – 1960 ല്‍ അധികാരത്തില്‍ വന്നു.
അതേ വിമോചന സമരത്തിലെ ആള്‍ക്കാരുമായി 1967 ല്‍ ems വീണ്ടും വന്നു. ഫാദര്‍ വടക്കന്‍ അതില്‍ പ്രധാനിയായിരുന്നു.
സ്വാതന്ത്ര്യത്തെക്കാള്‍ വലുതാണ് സത്യം – ഗാന്ധി. കാരണം സത്യമില്ലാതെ സ്വാതന്ത്ര്യത്തിനോ ജനാധിപത്യത്തിനോ നിലനില്‍ക്കാനാവില്ല.
ഇന്‍ഡ്യയിലെ ഏത് നഗരത്തിലും ഗ്രാമത്തിലും ഏത് സമയത്തും ഒരു സ്ത്രീക്ക് നടന്ന് പോകാനുള്ള അവസ്ഥയുണ്ടായാലേ സ്വാതന്ത്ര്യം കിട്ടി എന്ന് പറയൂ. – ഗാന്ധി 1945.
സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം കിട്ടിയോ
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.