$200 കോടി ഡോളര്‍ ഉപഭോക്താക്കള്‍ക്ക് redress ചെയ്യാനും നിയമങ്ങള്‍ ലംഘിച്ചതിന് $170 കോടി ഡോളര്‍ സിവില്‍ പിഴയും Wells Fargo ബാങ്ക് കൊടുക്കണമെന്ന് Consumer Financial Protection Bureau (CFPB) ഉത്തരവിട്ടു. ബാങ്കിന്റെ നിയമവിരുദ്ധ പ്രവര്‍ത്തി ശതകോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക ദ്രോഹമാണ് ഉണ്ടാക്കിയത്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങളും വീടും നഷ്ടപ്പെട്ടു. വാഹന, ഭവന വായ്പകളുടെ പേരില്‍ ഉപഭോക്താക്കളെ നിയമ വിരുദ്ധമായ ഫീസുകളും പലിശയും ചാര്‍ത്തി. തെറ്റായി അവരുടെ കാറുകള്‍ repossessed. വാഹന, ഭവന വായ്പകളുടെ തിരിച്ചടവ് തെറ്റായി ആണ് എഴുതിയത്. ഞെട്ടിക്കുന്ന overdraft ഫീസും Wells Fargo ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കി. ഈ ഉത്തരവ് പ്രകാരം, Wells Fargo പ്രശ്നബാധിതമായ 1.6 കോടി ഉപഭോക്തൃ അകൌണ്ടുകളിലേക്ക് redress അടക്കും. CFPBയുടെ Civil Penalty Fund ലേക്ക് $170 കോടി ഡോളറും അടക്കും. സാമ്പത്തിക ഉപഭോക്തൃ നിയമ ലംഘനത്തിന്റെ ഇരകള്‍ക്ക് ആശ്വാസം കൊടുക്കാനായുള്ള ഫണ്ടാണത്.
— സ്രോതസ്സ് consumerfinance.gov | DEC 20, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.