പുതിയ കണക്ക് അനുസരിച്ച് ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും.
മഹാമാരി സമയത്ത് അമേരിക്കയിലെ വീട് വാടക തുര്‍ന്നും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മണിക്കൂറിന് $20.40 ഡോളര്‍ എന്ന ശമ്പളം കിട്ടിയെങ്കിലേ ഒരു മുറി വാടക വീട് എടുക്കാന്‍ അമേരിക്കക്കാര്‍ക്ക് കഴിയൂ. അമേരിക്കയിലെ ശരാശരി ശമ്പളം മണിക്കൂറിന് ഏകദേശം $21 ഡോളര്‍ ആണ്.
ആമസോണ്‍ പണ്ടകശാല മുതല്‍ ടാക്സി ഡ്രൈവര്‍മാര്‍ മുതല്‍ സ്കൂള്‍ അദ്ധ്യാപകര്‍ വരെയുള്ള ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ വാടക കൊടുക്കാന്‍ കഷ്ടപ്പെടുകയാണെന്ന് National Low Income Housing Coalition ല്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു.
— സ്രോതസ്സ് theguardian.com | Andrew Witherspoon, Alvin Chang | 12 Aug 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.