Income Tax Act ന്റെ 139AA ഭാഗം അനുസരിച്ച് Permenant Account Number (PAN) ലഭിച്ച, ആധാര്‍ ലഭിക്കാന്‍ അര്‍ഹതയുള്ള ഏതൊരാളും അയാളുടെ ആധാര്‍ നമ്പര്‍ ഇന്‍കം ടാക്സ് വകുപ്പിനെ അറിയിക്കണം. അല്ലെങ്കില്‍ അയാളുടെ പാന്‍ അസാധുവാകും. ധാരാളം പ്രാവശ്യം അതിനുള്ള അവസാന തീയതി നീട്ടിയിരുന്നു. ഇപ്പോള്‍ പുതിയ അവസാന ദിവസം മാര്‍ച്ച് 31, 2020 ആണ്. അതിനകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും.
“എന്നിരുന്നാലും സുപ്രീംകോടതി വിശാലമായ ബഞ്ചില്‍ ആധാര്‍ നിയമത്തിന്റെ സാധുത തന്നെ ചോദ്യമാണ്. ‘Money Bill’ എന്ന പേരില്‍ ആധാര്‍ നിയമം ശരിയായി കൊണ്ടുവന്നതാണോ എന്ന പ്രശ്നം 2019 ലെ Rojer Mathew v. South Indian Bank Ltd എന്ന കേസില്‍ വന്നിരുന്നു. സുപ്രീം കോടതിയുടെ വിശാലമായ ബഞ്ച് അത് പരിഗണിക്കും.
ആധാര്‍ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യമായി നില്‍ക്കുമ്പോള്‍ ഗുജറാത്ത് ഹൈക്കോടതി (Bandish Saurabh Soparkar v. Union of India 2020 (Gujarat) കേസ്) നികുതി ദായകര്‍ക്ക് സമാധാനം കൊടുത്തിരിക്കുകയാണ്. അത് പ്രകാരം സുപ്രീം കോടതിയുടെ വിധി വരുന്നത് വരെ ആധാര്‍ ബന്ധിപ്പിക്കാത്ത പാന്‍ അസാധുവാക്കാന്‍ പാടില്ല.
— സ്രോതസ്സ് economictimes.indiatimes.com | Preeti Motiani | Mar 21, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.