‘PR പ്രശ്നത്താല്‍’ വ്യാകുലരായ നരേന്ദ്ര മോഡി സര്‍ക്കാര്‍ Rs 986 കോടി രൂപയുടെ പുതിയ ചാരോപകരണങ്ങള്‍ വാങ്ങാനായി ഇസ്രായേലിലെ NSO Group നേക്കാള്‍ കുറവ് പ്രസിദ്ധിയുള്ള സ്ഥാപനങ്ങളെ നോക്കുന്നു എന്ന് Financial Times റിപ്പോര്‍ട്ട് ചെയ്തു. NSO Group ആയിരുന്നു പെഗസസ് ചാരോപകരണങ്ങള്‍ നിര്‍മ്മിച്ചത്.
സൈനിക മേന്മയുള്ള ചാരോപകരണമായിരുന്നു പെഗസസ്. ലക്ഷ്യങ്ങളില്‍ അവരുടെ ഫോണുകളുപയോഗിച്ച് ചാരപ്പണിചെയ്യാന്‍ അത് സഹായിക്കും. 2021 ല്‍ Wire ഉം ഒരു കൂട്ടം അന്തര്‍ദേശിയ മാധ്യമങ്ങളും ഫ്രാന്‍സിലെ മാധ്യമ സന്നദ്ധസംഘടനയായ Forbidden Stories നയിച്ച കൂട്ടം ആ അന്വേഷണം നടത്തിയത്. മാധ്യമ പ്രവര്‍ത്തകര്‍, പ്രതിപക്ഷ നേതാക്കള്‍, സര്‍ക്കാര്‍ വിമര്‍ശകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണ്‍ നമ്പര്‍ എങ്ങനെയാണ് പെഗസസ് ലക്ഷ്യങ്ങളുടെ പട്ടികയില്‍ വന്നതെന്ന് എന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്ത ഇവയില്‍ പ്രസിദ്ധപ്പെടുത്തി. Amnesty International ന്റെ സുരക്ഷാ ലാബ് ഇവരുടെ ഫോണില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ചില സാമൂഹ്യ പ്രവര്‍ത്തകരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണില്‍ ഈ ചാരോപകരണം പ്രവര്‍ത്തനക്ഷമമാണെന്നും കണ്ടെത്തിയിരുന്നു.
— സ്രോതസ്സ് thewire.in | 31/Mar/2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.