Aadhaar-Enabled Payment System (AEPS) ന് എതിരെ ഹരിയാന പോലീസിന്റെ ക്രൈംബ്രാഞ്ച് മുന്നറീപ്പ് ഉയര്‍ത്തി. സംവിധാനത്തില്‍ നിന്ന് ജനങ്ങളുടെ മര്‍മ്മപ്രധാനമായ ഡാറ്റകള്‍ ശേഖരിച്ചും സര്‍ക്കാര്‍ വെബ് സൈറ്റുകളിലെ രേഖകളിലുള്ള വിരലടയാളത്തിന്റെ പകര്‍പ്പെടുത്തും സൈബര്‍ കുറ്റവാളികള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയാണ്. AEPS മായി ബന്ധപ്പെട്ട 400 ല്‍ അധികം സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ക്രൈംബ്രാഞ്ചിന് കീഴിലുള്ള സൈബര്‍ സെല്‍ ഇപ്പോള്‍ അന്വേഷിച്ച് വരികയാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.