താപനില വര്‍ദ്ധിക്കുന്നത് ധൃവ പ്രദേശങ്ങള്‍ ഉരുകുന്നത്, കാട്ടുതീ, വരള്‍ച്ച, ഉയരുന്ന സമുദ്ര നിരപ്പ് തുടങ്ങിയ വിവിധങ്ങളായ ഒരു കൂട്ടം വിരോധപരമായ പരിസ്ഥിതി ഫലങ്ങളിലേക്കാണ് നയിക്കുന്നത്. നിര്‍മ്മാണം, കടത്ത്, സാങ്കേതികവിദ്യ കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവരാണ് ആഗോള തപന പ്രശ്നത്തിന് പ്രധാന സംഭാവന ചെയ്യുന്നവര്‍.
എന്നിരുന്നാലും ഭൂമിയുടെ ഭൌതികവും സാമൂഹികവുമായ സുസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് അധികമൊന്നും അറിയില്ല.
പ്രവര്‍ത്തന ക്ഷമമാണെങ്കിലും രണ്ട് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം സ്മാര്‍ട്ട് ഫോണുകളെ ഉപേക്ഷിക്കുകയാണ് പതിവ്. McMaster University നടത്തിയ ഒരു പഠനത്തില്‍, ഈ രണ്ട് വര്‍ഷ കാലത്തെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ 85-95% ഉം നിര്‍മ്മാണ ഘട്ടത്തില്‍ നിന്ന് വരുന്നതാണ് എന്ന് കണ്ടെത്തി.
ഒരു സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കാന്‍ വേണ്ട ഊര്‍ജ്ജം എന്നത് ആ ഫോണ്‍ ഒരു ദശാബ്ദം ഉപയോഗിക്കാന്‍ വേണ്ടിവരുന്ന ഊര്‍ജ്ജത്തിന് തുല്യമാണ്. ഇത് തന്നെ സ്മാര്‍ട്ട് ഫോണുകളെ വിവര, വിനിമയസാങ്കേതികവിദ്യയിലെ(ICT) ഏറ്റവും നാശമുണ്ടാക്കുന്നതാക്കുന്നു.
iPhone 4കളേക്കാള്‍ 57% കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) iPhone 6കള്‍ ഉത്പാദിപ്പിച്ചു. ആമസോണും മറ്റ് കമ്പനികളും 1% ല്‍ താഴെ മാത്രം സ്മാര്‍ട്ട് ഫോണുകളാണ് പുനചംക്രമണം ചെയ്യുന്നത്.
സാങ്കേതികവിദ്യ വ്യവസായത്തിന് വേണ്ടി സ്വര്‍ണ്ണം ഖനനം ചെയ്യുന്നത് വനനശീകരണത്തിന്റേയും ആമസോണിലെ പ്രകൃതിദത്ത CO2 സംഭരണികളുടെ നാശത്തിന്റേയും ഒരു പ്രധാന കാരണമാണ്. ചിലി, അര്‍ജന്റീന, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളില്‍ വന്‍തോതില്‍ ജലം ബാഷ്പീകരിച്ചാണ് സ്മാര്‍ട്ട് ഫോണുകളുടെ ബാറ്ററികള്‍ക്ക് വേണ്ട ലിഥിയം നിര്‍മ്മിക്കുന്നത്.
പാര്‍ശ്വ ഉല്‍പ്പന്നങ്ങളായ രസവും സൈനൈഡും പ്രാദേശിക ജല bodies നെ മലിനപ്പെടുത്തുന്നു. വലിച്ചെറിയപ്പെട്ട സ്മാര്‍ട്ഫോണുകള്‍ വിഷലിപ്ത ഇ-മലിനീകാരികളില്‍ കൂട്ടപ്പെടുന്നു. അത് ഭൂഗര്‍ഭജലത്തിലേക്ക് അലിഞ്ഞിറങ്ങുന്നു.
2020ഓടെ യൂറോപ്യന്‍ യൂണിയന്‍ പ്രതിവര്‍ഷം 1.2 കോടി ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങളുണ്ടാക്കും എന്നാണ് Greenpeace ന്റെ കണക്ക്
2007 – 2017 കാലത്ത് ഏകദേശം 710 കോടി സ്മാര്‍ട്ടഫോണുകളാണ് നിര്‍മ്മിച്ചത്. ഈ സ്മാര്‍ട്ടഫോണുകളിലധികവും വലിച്ചെറിയുന്ന കാലയളവായ രണ്ട് വര്‍ഷം കഴിഞ്ഞതാണ്. അവ ഇപ്പോള്‍ ആഗോള വിഷ ഇ-മാലിന്യത്തിന്റെ ഭാഗമാണ്.
ഗ്രീന്‍പീസ് റിപ്പോര്‍ട്ട് പ്രകാരം 2014 ല്‍ മാത്രം സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മിക്കാനായി 900 TWh (1 TW=10^21 watts) ഊര്‍ജ്ജം ഉപയോഗിച്ചു. ആ വര്‍ഷത്തെ ഇന്‍ഡ്യയുടെ മൊത്തം ഊര്‍ജ്ജ ഉപഭോഗത്തിന് തുല്യമാണത്.
60% വില്‍പ്പനയും പഴയ സ്മാര്‍ട്ട് ഫോണ്‍ മാറ്റി പുതിയത് വാങ്ങാനുള്ളതായിരുന്നു. 90% പ്രവര്‍ത്തനക്ഷമമായിരുന്ന പഴയ ഫോണുകള്‍ വലിച്ചെറിയപ്പെട്ടു. ഈ ഉപകരണങ്ങളെ ബോധപൂര്‍വ്വം റിപ്പയര്‍ ചെയ്യാന്‍ പറ്റാത്തവിധമാക്കിയത് അതിന്റെ ഭാഗികമായ കാരണമാണ് ഈ തുടരെയുള്ള വാങ്ങലുകള്‍.
United Nations High Commissioner for Refugees പുറത്തുവിട്ട ഡാറ്റ അനുസരിച്ച് ഏപ്രില്‍ 2021 ന് ലോകത്തെ കാലാവസ്ഥ അഭയാര്‍ത്ഥികളുടെ എണ്ണം 2.15 കോടി എത്തി.
തീരദേശത്തെ ജനം CO2 ഉദ്‌വമനത്തിന്റെ വലിയ അപകട സാദ്ധ്യതയിലാണ്. അവിടെ ജനസംഖ്യ 16 കോടിയില്‍ നിന്ന് 26 കോടിയായി വര്‍ദ്ധച്ചിരിക്കുന്നു. അതില്‍ 90% ഉം താമസിക്കുന്നത് ദരിദ്ര വികസ്വര രാജ്യങ്ങളിലും ചെറിയ ദ്വീപ് രാഷ്ട്രങ്ങളിലുമാണ്.
സമുദ്രജലനിരപ്പ് ഉയരുന്നതിനാല്‍ 2050 ഓടെ ബംഗ്ലാദേശിന്റെ 17% കടലിനടിയിലാകും. അവിടെ താമസിക്കുന്ന 2 കോടിയാളുകള്‍ക്ക് അവരുടെ വീടുകള്‍ നഷ്ടപ്പെടും എന്ന് World Economic Forum ന്റെ റിപ്പോര്‍ട്ട് പറയുന്നു. ആ അഭയാര്‍ത്ഥികള്‍ക്കായി ഇന്‍ഡ്യ തയ്യാറായിട്ടുണ്ടോ?
റിപ്പോര്‍ട്ട് പ്രകാരം:
നിര്‍മ്മാതാക്കള്‍ അവരുടെ കണ്ടുപിടുത്തങ്ങള്‍ കുറച്ച് കൂടുതല്‍ മില്ലീ മീറ്റര്‍ എന്നോ കുറച്ച് കൂടുതല്‍ മെഗാപിക്സലെന്നോ എന്ന രീതിയിലല്ല, ഉപകരണം കൂടുതല്‍ കാലം നിലനില്‍ക്കും എന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്യേണ്ടത്.
“കഴിയുന്നത്ര കൂടുതല്‍ കാലത്തേക്ക് ഉപയോഗിക്കുക പിന്നെ പുതിയ ഉപയോഗം കണ്ടെത്തുക” എന്ന തത്വചിന്ത ഇന്‍ഡ്യന്‍ മാനസികാവസ്ഥയുടെ ഒരു പ്രത്യേക സവിശേഷതയാണ്.
എന്നിരുന്നാലും ഉപഭോഗത്തില്‍ കേന്ദ്രീകരിച്ച പടിഞ്ഞാറിനെ ഈ സുസ്ഥിര ജീവിത രീതി പ്രചരിപ്പിക്കുന്നതിനേക്കാള്‍ ഇന്‍ഡ്യ പടിഞ്ഞാറിന്റെ “കൂടുതല്‍ വാങ്ങൂ” ജീവിതരീതി കൂടുതലായി പഠിക്കുകയാണ്.
ഊര്‍ജ്ജ ഉപഭോഗ മാതൃകകളില്‍ വലിയ അസമത്വമാണ് രാജ്യങ്ങള്‍ തമ്മില്‍ കാണുന്നത് എന്ന് University of Leeds, UK ന്റെ പഠനത്തില്‍ കണ്ടെത്തി.
ബ്രിട്ടണിലെ ഏകദേശം 20% പൌരന്‍മാരും, 40% ജര്‍മ്മന്‍ പൌരന്‍മാരും, ലംക്സംബര്‍ഗിലെ 100% പൌരന്‍മാരും ഊര്‍ജ്ജ ഉപഭോഗത്തിന്റെ ഏറ്റവും മുകളിലത്തെ 5% ല്‍ വരും. ചൈനയുടെ ജനസംഖ്യയും വെറും 2% ഉം ഇന്‍ഡ്യയുടെ ജനസംഖ്യയുടെ വെറും 0.02% ഉം മാത്രമാണ് ഈ വിഭാഗത്തില്‍ പെടുന്നത്. [എന്നിരുന്നാലും അവര്‍ക്ക് പ്രത്യേക പരിഗണന കൊടുക്കാന്‍ പാടില്ല. അവരും ഉപഭോഗം കുറക്കണം.]
എന്നാലും നിയന്ത്രണമില്ലാത്ത ഉപഭോഗത്തിന്റെ പാരിസ്ഥിതിക വില പടിഞ്ഞാറുള്ള ഈ സമ്പന്നരല്ല സഹിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ ദരിദ്രരാണ് സഹിക്കുന്നത്.
Google LLC യുടെ സഹസ്ഥാപകനായ Larry Page ന്യൂസിലാന്റില്‍ പൌരത്വം തേടുന്നു എന്ന വാര്‍ത്ത അടുത്തകാലത്താണ് വന്നത്. സാമൂഹ്യമായ മഹാ ദുരന്തത്തെ അതിജീവിക്കാനുള്ള ഏറ്റവും കൂടിയ സാദ്ധ്യത ആ രാജ്യത്തിനാണ്.
എന്നിട്ടും മറ്റുള്ളവര്‍ സുരക്ഷാ തുരുത്തുകള്‍ ലോകത്തുണ്ടാക്കി, ചിലര്‍ ചന്ദ്രനിലും ചൊവ്വയിലും സങ്കേതങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
ശരിക്കുള്ള ചോദ്യം: വിഭവങ്ങള്‍ കുറയുന്ന മനുഷ്യര്‍ ലോകത്തിന് പുറത്തുള്ള ഈ സ്ഥലങ്ങളില്‍ അതേ അന്ത്യ അവസ്ഥ കൊണ്ടുവരുമോ?
— സ്രോതസ്സ് downtoearth.org.in | Monika Krishan | 14 Oct 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.