തങ്ങളുടെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നതിന് മുമ്പ് 50 ലക്ഷം കുട്ടികള്‍ മരിച്ചു. 5–24 വയസ് പ്രായമുള്ളവരില്‍ 21 ലക്ഷം പേര്‍ മരിച്ചു. United Nations Inter-agency Group for Child Mortality Estimation (UN IGME) ന്റെ 2021 ലെ കണക്കാണിത്. അതേ കാലത്ത് 19 ലക്ഷം ശിശുക്കള്‍ ചാപിള്ളയായാണ് ജനിച്ചത്. നല്ല maternal, newborn, child, adolescent ആരോഗ്യ സേവനം ഉണ്ടായിരുന്നെങ്കില്‍ ഈ മരണങ്ങളില്‍ ധാരാളം ഒഴുവാക്കാനാവുന്നതായിരുന്നു. 2000 ന് ശേഷം എല്ലാ പ്രായക്കാരിലും കുറവ് മരണനിരക്കിന്റെ ചില ഗുണപരമായ ഫലങ്ങള്‍ പറയുന്നുണ്ട്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തേക്കാള്‍ 5 ന് താഴെ പ്രായമുള്ളവരിലെ മരണനിരക്ക് 50% കുറഞ്ഞു. മുതിര്‍ന്ന കുട്ടികളുടെ മരണനിരക്ക് 36% കുറഞ്ഞു. ചാപിള്ളയുടെ നിരക്ക് 35% കുറഞ്ഞു. പ്രാധമികാരോഗ്യത്തിലെ നിക്ഷേപം ശക്തമാക്കിയതാണ് ഇതിന് കാരണം. അത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗുണകരമായിരുന്നു.
— സ്രോതസ്സ് who.int | 10 Jan 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.