ജര്‍മ്മനിയില്‍ കല്‍ക്കരി ഖനി വികസിപ്പിക്കുന്നതിനെതിരെ ഈ ആഴ്ച പതിനായിരക്കണക്കിന് കാലാവസ്ഥ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ലിഗ്നൈറ്റ് ഖനനം തടയുന്നതിനായി വിജനമായ നഗരത്തില്‍ മാസങ്ങളായി കൈയ്യേറിയ കാലാവസ്ഥ സമരക്കാരെ പോലീസ് ഒഴിപ്പിച്ചു. വളരേറെ മലിനീകരണമുണ്ടാക്കുന്ന കല്‍ക്കരിയാണ് ലിഗ്നൈറ്റ്. കണ്ണീര്‍വാതകം, ജലപീരങ്കി, ലാത്തികള്‍ ഒക്കെ ഉപയോഗിച്ചാണ് സമരസ്ഥലം പോലീസ് ഒഴിപ്പിച്ചത്. 20 കാലാവസ്ഥ സമരക്കാര്‍ക്ക് പരിക്കേറ്റു. സ്വീഡനിലെ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ് പ്രതിഷേധത്തില്‍ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു.
— സ്രോതസ്സ് democracynow.org | Jan 19, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.