തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ 7,000 നഴ്സുമാര്‍ Bronx ലെ Montefiore Medical Center ഉം Manhattan ലെ Mount Sinai Medical Center ലും ജോലിക്കാരുടെ എണ്ണം കുറയുന്നതിനെതിരെ സമരം നടത്തി. ആശുപത്രിയില്‍ ജോലിക്കാരുടെ എണ്ണവും പരോപകാര ശിശ്രൂഷയും കുറക്കുന്ന സമയത്ത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ഉയര്‍ത്തുകയും ചെയ്യുകയാണ്.
കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. New York City യിലെ അടിയന്തിര ശിശ്രൂഷ വകുപ്പുകളില്‍ ചിലപ്പോള്‍ ഒരു സമയം 20 രോഗികളെ വരെ കൈകാര്യം ചെയ്യുന്നു. കാലിഫോര്‍ണിയയിലെ നിയമം അനുശാസിക്കുന്ന പരിധിയേക്കാളും അഞ്ച് മടങ്ങ് അധികമാണിത്. നഴ്സ്-രോഗി അനുപാതം നിയമപരമായി നിശ്ചയിച്ചിട്ടുള്ള ഏക സംസ്ഥാനം കാലിഫോര്‍ണിയ മാത്രമാണ്.
— സ്രോതസ്സ് levernews.com | Matthew Cunningham-Cook | Jan 10, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.