നഗരത്തിലെ മൊത്തം ആശുപത്രികളുടെ നാലിലൊന്ന് വരുന്നു രണ്ട് പ്രധാന ആശുപത്രിയിലെ 7,000 നഴ്സുമാര്‍ സമരത്തിന്റെ മൂന്നാം ദിവസത്തിലേക്ക് പ്രവേശിക്കുന്നു. Mount Sinai Hospital ഉം Montefiore Medical Center ഉം ആയി പുതിയ കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അവര്‍ സമരം തുടങ്ങിയത്. കൂടുതലാളുകളെ ജോലിക്കെടുക്കണമെന്നും ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നുമാണ് നഴ്സുമാരുടെ ആവശ്യങ്ങള്‍. രണ്ട് ആശുപത്രികളിലും കൂടി 1,200 നഴ്സുമാരുടെ ഒഴിവുകളുണ്ട്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.