വിഷമയമായ PFAS അഥവ “എക്കാലത്തേയും രാസവസ്തുക്കള്‍” ഉപയോഗിക്കുന്നത് വഴി ആഗോള സമ്പദ്‌വ്യവസ്ഥക്കുണ്ടാകുന്ന സാമൂഹിക വില പ്രതിവര്‍ഷം $17.5 ലക്ഷം കോടി ഡോളറാണ് എന്ന് പുതിയ വിശകലനം കണ്ടെത്തി. എന്നാല്‍ അതേ സമയത്ത് ഈ രാസവസ്തുക്കള്‍ ആപേക്ഷികമായി തുച്ഛമായ ലാഭമാണ് ലോകത്തെ ഏറ്റവും വലിയ PFAS നിര്‍മ്മാതാക്കള്‍ക്ക് കിട്ടുന്നത്. പ്രതിവര്‍ഷം $400 കോടി ഡോളര്‍ മാത്രം. വിഷമയമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കാനായി വ്യവസായവും നയനിര്‍മ്മാതാക്കളുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വീഡനിലെ സംഘടനയായ ChemSec ആണ് ഈ റിപ്പോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്.
PFAS കൂട്ടത്തില്‍ 15,000 ഓളം രാസവസ്തുക്കളുണ്ട്. മിക്കപ്പോഴും ജലത്തിനോടും, കറയോടും, ചൂടിനോടും പ്രതിരോധമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ അവ ഉപയോഗിക്കുന്നു. ഈ രാസവസ്തുക്കള്‍ സര്‍വ്വവ്യാപിയായാണ്. ചെറിയ തോതിലും ഏറ്റാല്‍ ക്യാന്‍സര്‍, തൈറോയ്ഡ് രോഗങ്ങള്‍, വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകുക, ജന്മവൈകല്യം ഉണ്ടാകുക, autoimmune രോഗങ്ങളുണ്ടാകുക, മറ്റ് ഗൌരവകരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുക ഒക്കെ സംഭവിക്കും. സ്വാഭാവികമായി വിഘടിക്കാതിരിക്കുന്നത് കൊണ്ടാണ് അവയെ “എക്കാലത്തേയും രാസവസ്തുക്കള്‍” എന്ന് വിളിക്കുന്നത്.
— സ്രോതസ്സ് theguardian.com | 15 May 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.