ഭൂമിയിലെ ശുദ്ധജല സ്രോതസ്സുകളും അവയെ സുസ്ഥിരമായി കൈകാര്യം ചെയ്യാനുള്ള പദ്ധതികളേയും കുറിച്ചുള്ള overview University of Texas at Austin നയിച്ച അടുത്തകാലത്തെ വിശകലന പഠനം നല്‍കുന്നു. ഉപരിതല, ഭൂഗര്‍ഭജല ബന്ധത്തെ കൈകാര്യം ചെയ്യുന്നതില്‍ വ്യത്യസ്ഥങ്ങളായ പദ്ധതിതന്ത്രങ്ങള്‍ ആവശ്യമാണെന്ന് Nature Reviews Earth & Environment ല്‍ വന്ന അവരുടെ റിപ്പോര്‍ട്ട് പറയുന്നു.
ഭൂമിയിലെ ജല ലഭ്യതയെക്കുറിച്ചും, വിവിധ പ്രദേശങ്ങളില്‍ അത് എങ്ങനെ മാറുന്നു, എന്താണ് ഈ മാറ്റങ്ങള്‍ക്ക് കാരണം എന്നൊക്കെ വിശകലനം ചെയ്യാനായി ഉപഗ്രഹങ്ങള്‍, കാലാവസ്ഥ മാതൃകകള്‍, നിരീക്ഷണ ശൃംഖലകള്‍ 200 ഓളം ശാസ്ത്രീയ പ്രബന്ധങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഡാറ്റ ആണ് ഉപയോഗിച്ചത്. ലോകം മൊത്തമുള്ള രണ്ട് ഡസന്‍ ജല വിദഗ്ദ്ധര്‍ ഈ പഠനത്തില്‍ പങ്കെടുത്തു.
— സ്രോതസ്സ് University of Texas at Austin | Mar 15, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.