മാര്‍ഗ്ഗദര്‍ശക പൌരാവകാശ പ്രവര്‍ത്തകയായ Judy Heumann കഴിഞ്ഞ ദിവസം 75ാം വയസിൽ അന്തരിച്ചു. അമേരിക്കയിലെ disability അവകാശ പ്രസ്ഥാനത്തിന്റെ അമ്മ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. Americans with Disabilities Act ഉള്‍പ്പടെയുള്ള ചരിത്രപരമായ നിയമങ്ങൾക്ക് കാരണക്കാരിയാണ് അവർ.
1970ൽ Heumann വീൽചെയർ ഉപയോഗിക്കുന്ന ന്യൂയോർക്കിലെ ആദ്യത്തെ അദ്ധ്യാപികയായി. അംഗപരിമിതരായ ആളുകൾക്കെതിരായ വിവേചനം അവസാനിപ്പിക്കാനുള്ള Rehabilitation Act നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1977 ൽ അവർ San Francisco യിലെ സർക്കാർ കെട്ടിടത്തിന് മുമ്പിൽ 26-ദിവസം നീണ്ടുനിന്ന സമരം നടത്തി.
“വീൽചെയർ ഉപയോഗിക്കുന്നതുകൊണ്ട് നഴ്സറിയിൽ പ്രവേശിക്കരുത് എന്ന പ്രിൻസിപ്പാളിന്റെ ഉത്തരവ് വന്നശേഷം Judy തന്റെ പിൽകാല ജീവിതം മുഴുവനും അംഗപരിമിതരുടെ അവകാശത്തിനായി പൊരുതാനായി മാറ്റിവെച്ചു,” എന്ന് പ്രസിഡന്റ് ബൈഡൻ കുറിച്ചു.
— സ്രോതസ്സ് democracynow.org | Mar 06, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.