Weelaunee കാട്ടില്‍ പണിയാന്‍ പോകുന്ന $9 കോടി ഡോളറിന്റെ പോലീസ് പരിശീലന കേന്ദ്രമായ Cop City ക്ക് എതിരായ ദേശീയ വാരത്തിന്റെ തുടക്കമായ ദിവസത്തില്‍ അറ്റലാന്റയില്‍ കുറഞ്ഞത് 35 പേരെയെങ്കിലും അറസ്റ്റ് ചെയ്തു. സമാധാനപരമായി പ്രതിഷേധിച്ചവരെ ആണ് അറസ്റ്റ് ചെയ്തതെന്ന് Defend the Atlanta Forest സഖ്യം പറഞ്ഞു. അവര്‍ കാട്ടില്‍ ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് വളഞ്ഞത്. 26 വയസുള്ള പരിസ്ഥിതി സംരക്ഷകനായ Manuel Paez Terán നെ രണ്ട് മാസം മുമ്പ് പോലീസ് വെടിവെച്ച് കൊന്നിരുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Ok
ശരി
തുടരാം