ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാനും സൌദി അറേബ്യയും നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കാനായി സമ്മതിച്ചു. മാസങ്ങള്‍ക്കകം തങ്ങളുടെ എംബസികള്‍ വീണ്ടും തുറക്കും. ചൈനയുടെ നേതൃത്വത്തില്‍ ബീജിങ്ങില്‍ വെച്ച് നടന്ന യോഗത്തിലാണ് കരാറ് ഒപ്പ് വെച്ചത്. ഇതോടെ ലോക കാര്യങ്ങളില്‍ ചൈനയുടെ വര്‍ദ്ധിച്ച് വരുന്ന സാന്നിദ്ധ്യത്തിന്റേയും ശ്രദ്ധ ഉക്രെയ്നിലേക്കും പസഫിക് പ്രദേശത്തേക്കും മാറുന്നതിനിടക്ക് മദ്ധ്യപൂര്‍വ്വേഷ്യയിലെ അമേരിക്കയുടെ ക്ഷീണിക്കുന്ന സ്വാധീനത്തിന്റേയും ഏറ്റവും പുതിയ സംഭവമാണിത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.