viswanathan Cvn
ദരിദ്രമായ സമൂഹത്തില്‍, വൃത്തിഹീനമായ ചുറ്റുപാടും, പോഷകാഹാരക്കുറവും ഒക്കെയുണ്ടാകുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നത് പോലെ വംശീയവും മതപരവും പ്രത്യയശാസ്ത്രപരവുമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ ഒരു സവിശേഷമായ പകര്‍ച്ചവ്യാധി ഒരു സാമൂഹ്യ രോഗം എന്ന പോലെ ഒരു മസ്തിഷ്ക വ്യാധി പടരുന്നു. – syndrome e.
[
editor:
ഇദ്ദേഹം സാമ്രാജ്യത്വവാദിയാണ്. അന്ധമായി വിശ്വസിക്കരുത്.
മുതലാളിത്ത സമൂഹത്തില്‍ ദരിദ്ര്യവും, വൃത്തിഹീനമായ ചുറ്റുപാടും, പോഷകാഹാരക്കുറവും ഒക്കെയുണ്ടാകുമ്പോള്‍ യഥാര്‍ത്ഥ യുക്തിചിന്തയുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ എന്താകണം ചെയ്യേണ്ടത്. അവിടെയാണ് ശ്രീ വിശ്വനാഥനോട് വിയോജിപ്പ് ഉണ്ടാകുന്നത്. അദ്ദേഹം മുതലാളിത്തത്തെ വിമര്‍ശിക്കാന്‍ തയ്യാറാകുന്നില്ല. പകരം അതിന് ന്യായീകരണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഫലത്തില്‍ ഇദ്ദേഹത്തെ പോലെയുള്ളവര്‍ (കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുള്‍പ്പടെ) ഫാസിസ്റ്റുകളുടെ ബീ ടീമാണ്. https://neritam.com/fascism/
വംശഹത്യക്കാരുടെ തലച്ചോറ് പഠിച്ചിട്ട് കാര്യമില്ല. അത് കേവലവാദമാണ്. അത്തരക്കാരുടെ തലച്ചോറിന്റെ കുഴപ്പം കൊണ്ടാണ് ഇങ്ങനെയായെന്ന ന്യായീകരണമാണ് അതില്‍ നിന്നുണ്ടാകുന്നത്. അതിന് പകരം അങ്ങനെ ആയിത്തീരാതിരിക്കുന്ന ചുറ്റുപാട് ഉണ്ടാക്കുകയാണ് വേണ്ടത്.
സാമൂഹ്യ പ്രശ്നങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കാനായി ജനിതകശാസ്ത്രം ഉള്‍പ്പടെ എല്ലാ ആധുനിക ശാസ്ത്രങ്ഹളേയും ഇത്തരം ലിബറന്‍മാര്‍ ഉപയോഗിക്കാറുണ്ട്. അതോടെ ഒറ്റയടിക്ക് പ്രശ്നത്തിന് പരിഹാരമായല്ലോ. അതെല്ലാം തെറ്റാണ്. https://neritam.com/2017/12/05/petty-rationalism/
]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.