ഗര്‍ഭഛിദ്ര ഗുളിക mifepristone രാജ്യം മൊത്തം നിരോധിക്കണോ വേണ്ടയോ എന്നതിന്റെ തീരുമാനം ട്രമ്പ് നിയോഗിച്ച ടെക്സാസ് ജഡ്ജി ഇന്ന് പ്രസിദ്ധപ്പെടുത്തും. Amarillo ല്‍ ആണ് വാദം കേള്‍ക്കുന്നത്. ജഡ്ജി Matthew Kacsmaryk നോട്ടീസ് വൈകിപ്പിക്കുകയും തീയതി മറച്ചുവെക്കുകയും ചെയ്യാന്‍ ശ്രമിച്ചതിനെതിരെ സൂതാര്യതയില്ലെന്ന് ആരോപിച്ച് പത്രപ്രവര്‍ത്തകര്‍ ബഹളം വെച്ചതിന് ശേഷമാണ് ആ വിവരം പുറത്ത് വന്നത്. രണ്ട് ദശാബ്ദമായി Food and Drug Administration അംഗീകരിച്ച ഗര്‍ഭഛിദ്ര ഗുളികളുടെ അംഗീകാരം റദ്ദാക്കാന്‍ ലക്ഷ്യം വെച്ചായിരുന്നു കേസ് വന്നത്. ഭരണഘടനാപരമായിയുണ്ടായിരുന്ന ഗര്‍ഭഛിദ്ര അവകാശം കഴിഞ്ഞ വര്‍ഷം Roe v. Wade വിധിയിലൂടെ സുപ്രീം കോടതി റദ്ദാക്കിയതിന് ശേഷമാണ് ഇത്തരം നീക്കമുണ്ടായത്.
— സ്രോതസ്സ് democracynow.org | Mar 15, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.