20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖ് അധിനിവേശത്തിനുള്ള പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമാധാന പ്രവര്‍ത്തകര്‍ ലോകം മൊത്തം പ്രതിഷേധിച്ചു. മാര്‍ച്ച് 16, 2003 ന് ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുടുഉം മറ്റുള്ളവരും നയിച്ച 6,000 ല്‍ അധികം മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള പ്രകടനങ്ങളുണ്ടായി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇറാഖ് അധിനിവേശം തുടങ്ങി എന്ന് അമേരിക്കയുടെ പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചു. മാര്‍ച്ച് 19, 2003 രാത്രിയില്‍ അയാള്‍ സംസാരിച്ചു. അപ്പോഴേക്കും ഇറാഖില്‍ മാര്‍ച്ച് 20 ആയിരുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.