തങ്ങൾക്ക് നൽകിയ നിരവധി വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നതും നോക്കി ഇനിയും കാത്തിരിക്കാൻ വയ്യെന്ന് അറിയിച്ചുകൊണ്ട് അകോലെയിൽനിന്നും അഹമ്മദ്നഗർ ജില്ലയിലെ ലോണിലേക്ക് മൂന്ന് ദിവസത്തെ പ്രകടനത്തിനായി ആയിരക്കണക്കിന് കർഷകർ ഒത്തുചേരുന്നു.
മഹാരാഷ്ട്ര റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടിലിന്റെ ലോണിയിലെ വീടിന് മുമ്പിൽ, ഏപ്രിൽ 28-നാണ് പ്രകടനം സമാപിക്കുക. കടുത്ത ചൂടും 39-നോടടുക്കുന്ന അന്തരീക്ഷോഷ്മാവുമുണ്ടായിട്ടും ഇതിൽ അണിചേരാൻ തീരുമാനിച്ചുറച്ച് വന്ന ഏറെ പ്രായം ചെന്ന പൌരന്മാരുടെ സാന്നിധ്യത്തിൽനിന്നുതന്നെ, ഈ കർഷകരുടെ നിരാശയും അമർഷവും മനസ്സിലാക്കാവുന്നതേയുള്ളു.
മാർച്ചിന്റെ രണ്ടാം ദിവസം, 27 ഏപ്രിൽ 2023-ന് കർഷകനേതാക്കളെ സംഗമനേറിൽവെച്ച് സന്ദർശിക്കാനും അവരുടെ ആവശ്യങ്ങൾ വിശദമായി ചർച്ചചെയ്യാനുമായി, മഹാരാഷ്ട്ര സർക്കാർ മൂന്ന് കാബിനറ്റ് മന്ത്രിമാരെ – റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടിൽ, തൊഴിൽവകുപ്പ് മന്ത്രി സുരേഷ് ഖാഡെ, ഗോത്രവികസന വകുപ്പ് മന്ത്രി വിജയ് കുമാർ ഗാവിറ്റ് എന്നിവരെ – അടിയന്തിരമായി നിയോഗിച്ചു.
ഒത്തുതീർപ്പിലെത്താനുള്ള സമ്മർദ്ദത്താലും, 15,000-ത്തോളം ആദിവാസി കർഷകർ റവന്യൂ മന്ത്രിയുടെ ലോണിലുള്ള വസതിയിലെത്തുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനുമായി അവർ മൂന്ന് മണിക്കൂറോളം നേരം ചർച്ച ചെയ്ത് കർഷകർ മുന്നോട്ടുവെച്ച ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചു. അതനുസരിച്ച്, മാർച്ച് തുടങ്ങിയതിന്റെ പിറ്റേന്ന്, അഖിലേന്ത്യാ കിസാൻ സഭയും മറ്റുള്ളവരും പ്രതിഷേധ മാർച്ച് പിൻവലിക്കുകയും ചെയ്തു.
— സ്രോതസ്സ് ruralindiaonline.org | പരിഭാഷ: രാജീവ് ചേലനാട്ട് | Apr 27, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.