ശീതകാലത്ത് Bering–Chukchi–Beaufort (BCB) ലെ bowhead തിമിംഗലങ്ങള്‍ വടക്ക് പടിഞ്ഞാറന്‍ ബെറിങ് കടലിലേക്ക് ദേശാടനം നടത്തുന്നില്ല എന്ന് ഗവേഷണം കണ്ടെത്തി. അതിന് പകരം അവ ക്യാനഡയിലെ Beaufort കടലില്‍ തന്നെ നില്‍ക്കുന്നു. കാലാവസ്ഥാ മാറ്റം കാരണം കടലിലെ മഞ്ഞ് കുറയുന്നതിനാലാണ് ദേശാടനത്തിലെ ഈ മാറ്റം സംഭവിക്കുന്നത്. കപ്പലിടിക്കുന്നത്, ജലത്തിനടിയിലെ ശബ്ദം, വലയില്‍ കുരുങ്ങുക തുടങ്ങിയവ bowhead തിമിംഗലങ്ങള്‍ അനുഭവിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും എന്നതാണ് ഈ മാറ്റത്തിന്റെ അര്‍ത്ഥം. ആദിവാസി സമൂഹത്തിന് പോഷകാഹാരത്തിനും സാംസ്കാരിക നിലനില്‍പ്പിനും അവയെ ആശ്രയിക്കാനും കഴിയുകയില്ല. എന്നിരുന്നാലും bowhead തിമിംഗല കൂട്ടം ഇപ്പോള്‍ ഭീഷണിയിലല്ല. ഈ മാറ്റങ്ങള്‍ ആദിവാസി സമൂഹത്തെ പൂര്‍ണമായും ഉടനെ ബാധിക്കുകയും ഇല്ല.

— സ്രോതസ്സ് mongabay.com | 23 May 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.