മിസിസിപ്പി നദിയുടെ സമീപത്തെ ഭൂഗർഭജലത്തിലേക്ക് ആണവവികിരണമുള്ള ട്രിഷിയം ചോർന്നതിനെത്തുടർന്ന് മിനസോട്ടയിലെ ഏറ്റവും വലിയ വൈദ്യുതി കമ്പനി Monticello ആണവനിലയം താൽക്കാലികമായി അടച്ചിട്ടു. നവംബറിന് ശേഷം Xcel Energy റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ചോർച്ചയാണിത്. നിലയം പെട്ടെന്ന് അടച്ചിട്ടതിന്റെ ഫലമായി മിസിസിപ്പി നദിയൽ പെട്ടെന്നുണ്ടായ താപനിലാവ്യത്യാസം കാരണം മീനുകൾ കൂട്ടത്തോടെ ചത്തു എന്ന് മിനസോട്ടയിലെ മലിനീകരണ നിയന്ത്രണ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.