ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളോ കലാപകാരികളുടെ രേഖകളോ? ഏതാണ് യഥാര്‍ഥ തെളിവ്?

DR. PP. ABDUL RAZAK
ഭാഗം രണ്ട്
അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):

RH Hitchcock എന്ന പോലീസ് ഉദ്യോഗസ്ഥന്റെ administrative report എന്ന് പറയാവുന്ന history of malabar rebellion നെ ആധാരമാക്കിയ ചരിത്രത്തെ ഹിന്ദുത്വ അംഗീകരിക്കുന്നു.
വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ഹിന്ദുവിന് കത്ത് 1921 october 1 – എന്നേയും എന്റെ ആള്‍ക്കാരേയും കുറിച്ച് വലിയ കിംവദന്തി ഇവിടെയും പുറം നാട്ടിലും നടക്കുന്നു. ഹിന്ദുക്കളെ ഞങ്ങള്‍ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തുന്നു എന്നതാണത്. അത് ശരിയല്ല. എന്നാല്‍ അത് നടക്കുന്നുണ്ട്. പക്ഷെ അത് ചെയ്യുന്നത് വേഷം മാറിയ പട്ടാളക്കാരും ജന്മിമാരുടെ ചോറ്റുപട്ടാളക്കാരുമാണ്. ഞങ്ങളെ ഒറ്റുകൊടുക്കുന്ന ഹിന്ദുക്കളായ ചിലരെ ഞങ്ങള്‍ ആക്രമിക്കുന്നുണ്ട്. ഒപ്പം നമ്പൂതിരിമാര്‍ക്കും, അവരാണല്ലോ ഈ കലാപത്തിന് കാരണക്കാര്‍. അവര്‍ക്കും ചില ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിതമായ സൈനിക സേവനത്തിന് ആവശ്യപ്പെട്ടിന്നു. അത് ഭയന്ന ഹിന്ദുക്കള്‍ എന്റെ മലയില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. അവര്‍ക്ക് ഞാന്‍ സംരക്ഷണം കൊടുക്കുന്നുണ്ട്. ഈ വിവരം മഹാത്മ അറിയണം, മൌലാനമാര്‍ അറിയണം.

മതമോ, ഖിലാഫത്തോ പറയുന്നില്ല.
19ാം നൂറ്റാണ്ടിലുടനീളം കലാപം നടക്കുന്നുണ്ട്.
1849 ല്‍ മഞ്ചേരിയില്‍ നടന്ന മാപ്പിള കര്‍ഷക കലാപം. 27 വയസുകാരനായ അത്തന്‍ മോ.. ഗുരുക്കള്‍ ആയിരുന്നു നേതാവ്. അവരെ ചൂഷണം ചെയ്ത മഞ്ചേരി തിരുമുല്‍പ്പാട് എന്ന ജന്മിയെ വധിക്കാന്‍ ശ്രമിച്ചു. പക്ഷെ പരാജയപ്പെട്ടു. ഒരു കൊല്ലത്തെ പാട്ടത്തിന് തുല്യമായ തുക കുന്നത് ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും ഉല്‍സവത്തിനും കൊടുക്കണം എന്ന് ഓരോ പാട്ടക്കുടിയാനോടും ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തേയും കൂട്ടരേയും കൊന്നു. അതിന് മുമ്പ് അദ്ദേഹം കുന്നത്ത് ക്ഷേത്രത്തിന്റെ ചുവരില്‍ ഒരു ചുരുള്‍ വെച്ചിരുന്നു.

ഭരണാധികാരികളുടെ പിണിയാളുകളായ ജന്മികളും അംശം അധികാരികളും പോലീസും എല്ലാം ജാതി ഹിന്ദുക്കളായതിനാല്‍ അവര്‍ ഏകോപിതരായി മുസ്ലിങ്ങള്‍ക്കെതിരെ കള്ള രേഖയുണ്ടാക്കുകയും കോടതി അവര്‍ക്കെതിരെ വിധി പറയുകയും ചെയ്യുന്നു. ഒരുപാട് മുസ്ലീങ്ങളുടെ സ്വത്ത് അപഹരിക്കുന്നു. എതിര്‍ക്കുന്നവരെ വെടിവെച്ച് കൊല്ലുന്നു. ഈ കാട്ടാള നീതി മാറാത്തടത്തോളം കാലം ഇത്തരം പോരാട്ടങ്ങള്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യും.

ഇതിലും മതാത്മകമായ ഒരു പരാമര്‍ശവും ഇല്ല. കൃത്യമായി കാര്‍ഷിക പ്രശ്നങ്ങളാണ്.

1792 ല്‍ ആണ് മലബാര്‍ ബ്രിട്ടീഷുകാരുടെ ഭരണത്തിലാകുന്നത്. മൂന്നാം മൈസൂര്‍ യുദ്ധത്തിന് ശേഷം.
1777 – 1792 കാലത്ത് മലബാര്‍ ടിപ്പുവിന്റെ ഭരണത്തിലായിരുന്നു.
ഭൂമിയുടെ ഉടമകാളയ ജന്മിമാര്‍, അതിന് താഴെ കാണക്കുടിയാന്‍, അതിന് താഴെ പാട്ടക്കുടിയാന്‍.
ടിപ്പു വന്നതിന് ശേഷം വലിയ ഘടനാപരമായ മാറ്റം കൊണ്ടുവന്നു. ജന്മിമാരുടെ പാട്ട പങ്ക് വെട്ടിക്കുറച്ചു. ഒരു പറ വിത്ത് വിതച്ചാല്‍ പത്ത് പറ മേനി കിട്ടുന്നു. 5 പറ പാട്ടക്കുയിടാനും അരപ്പറ വിത്തിനായി മാറ്റിവെക്കുന്നു. നാലരപ്പറ ജന്മിക്കാണ്. ആ നാലരപ്പറയില്‍ നിന്നും മൂന്ന് പറ ടിപ്പുവിന് നികുതി കൊടുക്കണം. ബാക്കി ഒന്നരപ്പറ മാത്രമാണ് ജന്മിക്ക് കിട്ടുന്നത്.
ജന്മിമാര്‍ സവര്‍ണ്ണരും, ബ്രാഹ്മണരും ആയിരുന്നു. പാട്ടക്കുടിയാന്‍മാര്‍ മുസ്ലീങ്ങളുമായിരുന്നു.

ആദ്യമായി റയിത്ത്‌വാരി എന്ന സമ്പ്രദായം ടിപ്പു മലബാറില്‍ കൊണ്ടുവന്നു. ഇതില്‍ കര്‍ഷകരും സര്‍ക്കാരും നേരിട്ടാണ് ഇടപെടുന്നത്. ഇടനിലക്കാരില്ല. പല ജന്മിമാരും ഇത് സഹിക്കാതെ തിരുവിതാംകൂറിലേക്ക് ഓടിപ്പോയി. പോകുന്നതിന് മുമ്പ് അവര്‍ ഈ അധികാരം മാപ്പിള കുടിയാന് ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. കാണാ അവകാശം ജന്മിയില്‍ നിന്ന് വാങ്ങുന്നതാണ്. അതിന് tenure security ഉണ്ടായിരുന്നു.
കുടിയാന് അനുകൂലമായ ഒരു റവന്യൂ പരിഷ്കാരം ടിപ്പു കൊണ്ടുവന്നു.

1792 ല്‍ ബ്രിട്ടീഷുകാര്‍ വന്നതോടെ ഈ പരിഷ്കാരം റദ്ദാക്കി. ഓടിപ്പോയ ജന്മിമാര്‍ തിരിച്ച് വന്നു. അവകാശം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്നു. ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായ ഒരു വരേണ്യ വര്‍ഗ്ഗത്തെ സൃഷ്ടിക്കണം എന്ന തീരുമാനത്തോടെയാണ് ബ്രിട്ടീഷകാര്‍ നയം കൊണ്ടുവന്നത്.

1801 major walker. tenency report ല്‍ പറയുന്നു. ഇത്രയും സുരക്ഷിതമായി ജന്മിയുടെ അവകാശം സംരക്ഷിക്കപ്പെടുന്ന വ്യവസ്ഥകളോട് കൂടിയ സമ്പ്രദായം മലബാറിലല്ലാതെ ലോകത്തൊരിടത്തും ഇല്ല.
ഭൂമിക്ക് മുകളില്‍ ജന്മിക്ക് അവകാശം മലബാറിലോ കേരളത്തിലോ ഉണ്ടായിരുന്നില്ല. എന്നാല്‍ ബ്രിട്ടീഷുകാര്‍ 1792 ല്‍ ജന്മിമാരെ ഭൂ ഉടമകളായി പ്രഖ്യാപിക്കുന്നു. കാണക്കുടിയാനേയും പാട്ടക്കുടിയാനേയും പുറത്താക്കാനുള്ള അവകാശം ജന്മിക്ക് കൊടുത്തു. പാട്ടക്കാലാവധി 12 വര്‍ഷമായി പരിമിതപ്പെടുത്തി. പാട്ടം പുതുക്കുകയോ കുടിയിറക്കുകയോ ആകാം.

major walker ന്റെ കത്ത് – മുസ്ലീങ്ങളെന്ന ഭീകര ജീവികളെ കനറയിലേക്ക് വരുന്നത് തടയണം, അവര്‍ കുട്ടികളെ മോഷ്ടിക്കും, മോഷണം നടത്തും, കൊല നടത്തും. [editor: അമേരിക്കയിലെ കറുത്തവരെക്കുറിച്ച് വെള്ളക്കാര്‍ പറഞ്ഞിരുന്നതും സമാനമാണ്. എവിടെയായാലും പണിയെടുക്കുന്ന ജനത്തെ അപരവല്‍ക്കരിക്കുക.]

ഒരു ഏക്കര്‍ പാടത്ത് നിന്ന് രണ്ട് വിളയെടുത്താല്‍ 200 പറ കിട്ടും. 20 പറ വിത്തിന് മാറ്റിവെക്കണം. 20 പറ കൃഷി ചിലവിന്. 40 പറ പാട്ടക്കുടിയാന്, ബാക്കി 120 പറ ജന്മിക്കും ബ്രിട്ടീഷ് സര്‍ക്കാരിനുമായി പോകുന്നു.
ആറുപേരുടെ കുടുംബത്തിന് ഒരു വര്‍ഷം കഴിയാന്‍ 140 പറ വിളവേണം. (ബ്രിട്ടീഷ് രേഖകളിലാണ്.)

മേല്‍ച്ചാര്‍ത്ത് – അവകാശം മാറ്റിക്കൊടുക്കുന്നത്.

36 ഓളം ഒറ്റപ്പെട്ട കലാപങ്ങളുണ്ടായി.
ആദ്യം ബ്രിട്ടീഷുകാര്‍ ഇതിനെ കാര്യമായി എടുത്തില്ല. 1852 ല്‍ tl strange എന്ന ഉദ്യോഗസ്ഥനെ അന്വേഷണ കമ്മീഷനായി വെച്ചു പ്രശ്നം പഠിച്ചു. അതിനകം 17 കലാപങ്ങളുണ്ടായി. മത കലാപമാണെന്ന് തുടങ്ങിയ പലതിന്റേയും തുടക്കമായിരുന്നു ആ റിപ്പോര്‍ട്ട്. മാപ്പിളമാരുടെ മതഭ്രാന്തില്‍ നിന്നുണ്ടായ കലാപമാണ്. അത് വളര്‍ത്തുന്നത് മമ്പറത്തെ തങ്ങളായ ഫദല്‍ തങ്ങളാണ്. ഏറ്റവും മോശമായ പരാമര്‍ശമാണ് തങ്ങളെക്കുറിച്ച് എഴുതിയത്. അതുപോലെ അവരുടെ പള്ളികളും മലപ്പുറം കത്തിയും ആണ്. കത്തി പിടിച്ചെടുക്കുക, നിരോധിക്കുക. പള്ളി നിര്‍മ്മാണം നിയന്ത്രിക്കുക, ഫദല് തങ്ങളെ നാടുകടത്തുക. മലബാറിനെക്കുറിച്ച് തെക്കന്‍ കേരളത്തിലെ ധാരണയെ നിര്‍മ്മിച്ചെടുത്തത് ഈ റിപ്പോര്‍ട്ടാണ്. മാപ്പിളമാര്‍ക്ക് പിഴയീടാക്കുന്നു.
എന്നാല്‍ പിന്നെയും കലാപങ്ങളുണ്ടായി. അതായത് ഈ കണ്ടെത്തലുകള്‍ തെറ്റാണ്.

അറേബ്യയിലേക്ക് നാടുകടത്തപ്പെട്ട തങ്ങള്‍ തുര്‍ക്കി സാമ്രാജ്യത്തിലെ സഫര്‍ എന്ന സ്ഥലത്തെ അംബാസിഡര്‍ ആയി. അപ്പോഴേക്കും അദ്ദേഹം ബ്രിട്ടീഷ് അനുകൂലി ആയി മാറിയിരുന്നു. അദ്ദേഹം ധാരാളം പരിഷ്കാരങ്ങള്‍ അവിടെ കൊണ്ടുവന്നു. അവിടുത്തെ റസിഡന്റ് മമ്പറത്തേക്ക് തങ്ങളുടെ അമ്മാവനായ ജഫറി തങ്ങള്‍ക്ക് ഒരു കത്ത് അയക്കുന്നുണ്ട്. നിങ്ങളുടെ അമ്മാവനെക്കുറിച്ച് മോശമായ റിപ്പോര്‍ട്ടായിരുന്നു മുമ്പ് ഉണ്ടായിരുന്നത്, എന്നാല്‍ അദ്ദേഹത്തെ പോലെ സംസ്കൃതനായ പുരോഗമനവാദിയായ ഭരണപാടവം ഉള്ള ഒരാളെ കണ്ടെത്താനാകില്ല.
കൊളോണിയല്‍ രേഖകളെ ആശ്രചിച്ച് നിങ്ങളൊരു തീരുമാനത്തിലെത്തിക്കഴിഞ്ഞാലുണ്ടാകുന്ന അപകടമാണിത് കാണിക്കുന്നത്. [ഒരു സമയത്ത് ഏറ്റവും മോശം വേറൊരു സമയത്ത് ഏറ്റവും നല്ലവന്‍.]

1881 വീണ്ടും കമ്മീഷനെ വെച്ചു. അതാണ് william logan കമ്മീഷന്‍. കാണം, ജന്മാവകാശം. കലാപങ്ങളുടെ അടിസ്ഥാന കാരണം പാട്ടക്കുടിയാന്‍മാരായ കര്‍ഷകരുടെ അതൃപ്തിയാണ്. tl strange രോഗലക്ഷണത്തെ രോഗമായി തെറ്റിധരിക്കുകയാണുണ്ടായത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് അംഗീകരിച്ചില്ല. william logan നെ മദ്രാസിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

1896 ല്‍ മഞ്ചേരിയില്‍ കലാപം. കുതിരവട്ടത്തെ മനോരോഗാശുപത്രി. ഓരോ വര്‍ഷത്തേയും രോഗി പ്രവേശനത്തെക്കുറിച്ച് പറയുന്നുണ്ട്. 1896 ലെ രോഗികളുടെ ലിസ്റ്റ് 32 പേര്‍. ഭൂരിപക്ഷവും മഞ്ചേരിക്കാരായിരുന്നു. ഏറനാട് താലൂക്കുകാരാണ്, 20 വയസിന് താഴെയുള്ളവരാണ്, മാപ്പിളമാരാണ്.
ജയിലിലാവുന്നതിനേക്കാള്‍ മരണപ്പെടുകയാണെന്നാണ് കലാപകാരികള്‍ ആഗ്രഹിക്കുന്നത്.

കലാപകാരികളെ അലട്ടിയ പ്രശ്നം കാര്‍ഷികരംഗത്തെ ചൂഷണം തന്നെയാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ