ഏകദേശം ഒരു കോടി 14 ലക്ഷം റേഷന്‍ കാര്‍ഡുകളാണ് പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 8 മാസത്തില്‍ റദ്ദാക്കിയത് എന്ന് സര്‍ക്കാര്‍ പറഞ്ഞു. അത് സംസ്ഥാനത്തെ പൊതുവിതരണം സംവിധാനത്തെ അസ്ഥിരമാക്കിയിരിക്കുന്നു.
ഈ മഹാ റദ്ദാക്കാലിന് രണ്ട് കാരണങ്ങളാണുള്ളത്. ആദ്യമായി e-POS എന്ന് വിളിക്കുന്ന point of sale യന്ത്രത്തിലെ വിരലടയാള തിരിച്ചറിയല്‍ പരാജയപ്പെടുന്നു. രണ്ടാമതായി ആളുകളുടെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചതോടെ ഒരേ പേരില്‍ ഒന്നില്‍ കൂടതല്‍ റേഷന്‍ കാര്‍ഡുകള്‍ സാദ്ധ്യമല്ലാതായിരിക്കുന്നു.
തങ്ങളുടെ വിരലടയാളം തിരിച്ചറിയുന്നതില്‍ വലിയ വിഷമം അനുഭവിക്കുന്നു എന്ന് റേഷന്‍ വാങ്ങുന്ന ധാരാളം ആളുകള്‍ പറയുന്നതായി സംസ്ഥാനത്തെ റേഷന്‍ സംവിധാനത്തില്‍ നിന്നുള്ള സ്രോതസ്സ് അഭിപ്രായപ്പെട്ടു.
Joint Forum of West Bengal Ration Dealers ന്റെ Biswambhar Basu പറയുന്നു: “ഓരോ ഇടപാടും ബയോമെട്രിക്കായി e-POS യന്ത്രത്തില്‍ പരിശോധിക്കുന്നു. അത് ഒത്ത് പോകുന്നില്ല. വിരലടയാളം ഒത്തുപോകുന്നില്ലെങ്കില്‍ ഉപഭോക്താവിന്റെ മൊബൈലില്‍ ഒരു OTP വരും. മിക്ക റേഷന്‍ കടക്കാരും OTP പ്രകാരം റേഷന്‍ കൊടുക്കേണ്ട സ്ഥിതിയാണ്. എന്നാല്‍ റേഷന്‍ വകുപ്പ് ഈ സേവനം എടുത്തുകളയാന്‍ പോകുകയാണ്.”
അദ്ദേഹം കൂട്ടിച്ചേര്‍ത്തു“മരണ ശേഷം കാര്‍ഡുകള്‍ തിരികെ സമര്‍പ്പിക്കാത്തത്, വിവാഹ ശേഷം സ്ത്രീകളുടെ വീട്ടുപേര് മാറുന്നത് ഒക്കെ കാരണം ദിവസവും ഒരു കോടി ആളുകളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവര്‍ക്ക് റേഷനും കിട്ടുന്നില്ല. മിക്ക ദിവസക്കൂലിക്കാരും menial ജോലികളാണ് ചെയ്യുന്നത്. അതിന്റെ ഫലമായി അവരുടെ വിരലടയാളങ്ങള്‍ ഒത്തുചേരില്ല. മിക്കവര്‍ക്കും ആധാറുമായി ബന്ധിപ്പിച്ച അവരുടെ മൊബൈല്‍ നമ്പരുകള്‍ മാറിയിട്ടുണ്ടാവും. ശരിയാ റേഷന്‍ കാര്‍ഡുള്ള ആരും വെറും കൈയ്യോടെ റേഷന്‍ കടകളില്‍ നിന്ന് പോകരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. അങ്ങനത്തെ ആര്‍ക്കെങ്കിലും റേഷന്‍ കടയില്‍ നിന്ന് റേഷന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവര്‍ പിഴയായി മാനസിക പീഡനവും പിഴയും സഹിക്കേണ്ടതായി വരുന്നു.”
“പശ്ഛിമ ബംഗാളില്‍ കാര്യങ്ങള്‍ വളരെ മോശമാണ്. പൊതുവിതരണ സംവിധാനം ലക്ഷ്യം വെക്കുന്ന ഞങ്ങളുടെ ദരിദ്രരെ സേവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല,” ബസു പറയുന്നു.
സംസ്ഥാനത്തെ ഗോതമ്പ് ദൌര്‍ലഭ്യം
കേന്ദ്രത്തില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് വേണ്ടത്ര അരി കൊടുക്കാത്തതിനാല്‍ ഉപഭോക്താക്കള്‍ക്കുള്ള ഗോതമ്പ് പങ്ക് കുറയുകയും പകരം അരി കൊടുക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ ആറ് കോടി റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഒരു മാസം 60,000 ടണ്‍ ഗോതമ്പ് വേണം. അതിന് പകരം തുല്യ അളവ് അരിയാണ് സംസ്ഥാനത്തെ ഭക്ഷ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.
കര്‍ഷകരില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ നെല്ല് നേരിട്ട് വാങ്ങാനാണ് ശ്രമിക്കുന്നത്. അതിന് പുറമെ Essential Commodity Supply Corporation നെ ഉപയോഗിച്ച് തുറന്ന കമ്പോളത്തില്‍ നിന്ന് ദര്‍ഘാസ് വിളിച്ച് നെല്ല് ശേഖരിക്കാനും പരിപാടിയുണ്ട്.
ഗോതമ്പിനെക്കാള്‍ അരിക്ക് വില കൂടുന്നതിനനുസരിച്ച് ഈ നീക്കം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ചിലവേറിയതാകും. സംസ്ഥാന സര്‍ക്കാര്‍ പൊതു കമ്പോളത്തില്‍ നിന്നും ഒരു ലക്ഷത്തിപതിനായിരം ടണ്‍ ഗോതമ്പ് ശേഖരിച്ചിരുന്നു. ഇപ്പോള്‍ അത് 82,000 ടണ്‍ ആയി കുറഞ്ഞു. ഈ കുറവിന്റെ ഫലമാണ് റേഷന്‍ കാര്‍ഡുകളുടെ കുറഞ്ഞ എണ്ണം.
സംസ്ഥാന തലത്തില്‍ Rajya Khadya Suraksha Yojana, RSKY type -1 കാര്‍ഡുകള്‍ക്ക് മൂന്ന് കിലോ ഗോതമ്പും രണ്ട് കിലോ അരിയും കിട്ടണം. കാര്‍ഡുടമകള്‍ക്ക് ഇപ്പോള്‍ 5 കിലോ അരി റേഷന്‍കടകള്‍ വഴി കിട്ടുമെന്ന് ഒരു വിജ്ഞാപനത്തിലൂടെ അടുത്ത കാലത്ത് സര്‍ക്കാര്‍ പറഞ്ഞു.
അതേ രീതിയില്‍ RKSY 2 റേഷന്‍ കാര്‍ഡുകള്‍ക്ക് ഒരു കിലോ അരിക്ക് പകരം ഒരു കിലോ ഗോതമ്പും, രണ്ട് കിലോ അരിയും നല്‍കി. AAY (Annapurna Antodya Yojna), SPHH (special priority households), PHH (priority households) ഉള്‍പ്പടെയുള്ള മറ്റ് വിഭാഗക്കാരുടെ റേഷന്‍ കാര്‍ഡുകളിലും അരിയുടെ ഭാഗം കൂട്ടി.
— സ്രോതസ്സ് newsclick.in | Sandip Chakraborty | 05 Jun 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.