ബ്രിട്ടണിലെ ജയിലിൽ അസാഞ്ജിനെ കാണുന്നതിൽ നിന്ന് അതിർത്തികളില്ലാത്ത റിപ്പോ‍ട്ട‍ർമാരെ വിലക്കി

വികിലീക്സിന്റെ സ്ഥാപകനായ ജൂലിയൻ അസാഞ്ജിനെ കഴിഞ്ഞ നാല് വർഷങ്ങളായി ലണ്ടലിനിലെ അതിസുരക്ഷാ ജയിലായ ബൽമാർഷ് ജയിലിൽ പൂട്ടിയിട്ടിരിക്കുകയാണ്. ചാരപ്പണി കുറ്റത്തിന്റെ പേരിലെ അമേരിക്കയിലേക്കുള്ള നാടുകടത്തലിനെതിരെ അദ്ദേഹം അവിടെ നിന്നും യുദ്ധം ചെയ്യുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന് 175 വർഷത്തെ തടവായിരിക്കും കിട്ടുക. അസാഞ്ജിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയ വ്യാകുലതയുടെ ഇടക്ക് അദ്ദേഹത്തെ കാണാനായി Reporters Without Borders ശ്രമിച്ചു. അതിനായി ശ്രമിച്ച ആദ്യത്തെ സന്നദ്ധ സംഘടനയായിരുന്നു അവർ. RSF ന്റെ പ്രതിനിധികളുടെ പ്രവേശനം ബ്രിട്ടൺ നിഷേധിച്ചു. കഴിഞ്ഞ 4 വർഷങ്ങളായി ഒരു സന്നദ്ധ സംഘടനകളും അദ്ദേഹത്തെ കണ്ടിട്ടില്ല.

— സ്രോതസ്സ് democracynow.org | Apr 06, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ