8,900 മീറ്റർ ആഴത്തിൽ നിന്നുമെടുത്ത അവശിഷ്ടങ്ങളിൽ നിന്ന് ഒരു പുതിയ വൈറസിനെ വേർതിരിച്ചെടുത്തു എന്ന് ഗവേഷകരുടെ ഒരു അന്തർദേശീയ സംഘം ഈ ആഴ്ച Microbiology Spectrum ൽ റിപ്പോർട്ട് ചെയ്തു. ഈ വൈറസ് ഒരു bacteriophage ആണ്. അതായത് ബാക്റ്റീരിയകളെ ബാധിക്കുന്ന, ബാക്റ്റീരിയക്കകത്ത് ഇരട്ടിക്കുന്നത്. bacteriophage പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നു എന്ന് കരുതുന്നു. Halomonas ഫൈലത്തിലെ ബാക്റ്റീരിയകളെയാണ് പുതിയതായി കണ്ടെത്തിയ phage ബാധിക്കുന്നത്. ആഴക്കടലിലും hydrothermal vents ഉം ഉള്ള അവശിഷ്ടങ്ങളിലാണ് ആ ബാക്റ്റീരിയകൾ കാണപ്പെടുന്നത്. ഇതുവരെ കണ്ടെത്തിയതിലും ഏറ്റവും ആഴത്തിൽ നിന്ന് കിട്ടുന്ന phage ആണിത്.
— സ്രോതസ്സ് American Society for Microbiology | Sep 20, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.