അമേരിക്കയുടെ മുമ്പത്തെ മൂന്ന് intelligence കരാറുകാര്‍ നിയമവിരുദ്ധമായി ഫോണ്‍ ഹാക്ക് ചെയ്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും പിന്നീട് സ്വന്തം രാജ്യത്ത് പീഡിപ്പിക്കപ്പെട്ടതെന്നും സൌദി അറേബ്യയിലെ സ്ത്രീപക്ഷ സാമൂഹ്യ പ്രവര്‍ത്തക അമേരിക്കയിലെ കോടതിയില്‍ കൊടുത്ത കേസില്‍ പറയുന്നു. സൌദിയിലെ സ്ത്രീകള്‍ക്ക് തനിയെ വാഹനം ഓടിക്കാനുള്ള പ്രസ്ഥാനത്തെ നയിക്കുന്നതില്‍ സഹായിച്ചത് Loujain al-Hathloul തന്നത്താനെ നിരോധനം ലംഘിച്ച് വാഹനമോടിച്ച് ലൈവായി പ്രക്ഷേപണം ചെയ്തതിനാലാണ്. അതോടെ 2018 ല്‍ ആ നിരോധനം നീക്കി. എന്നാല്‍ ആ സ്ത്രീക്ക് മൂന്ന് വര്‍ഷം സൌദിയിലെ ജയിലുകളില്‍ കഴിയേണ്ടി വന്നു. ഇപ്പോള്‍ സൌദി വിട്ട് പോകുന്നതിന് വിലക്കും അനുഭവിക്കുന്നു.
— സ്രോതസ്സ് reuters.com | Dec 10, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.