2011 ൽ ആണവ ദുരന്തം സംഭവിക്കുന്ന സമയത്ത് കുട്ടികളായിരുന്ന, പിന്നീട് തൈറോയ്ഡ് ക്യാൻസർ വന്ന ആറുപേർ കഴിഞ്ഞ ദിവസം വൈദ്യുതി കമ്പനിക്ക് എതിരെ കേസ് കൊടുത്തു. വലിയ റേഡിയേഷൻ ഏറ്റതിനാലാണ് തങ്ങൾക്ക് രോഗം വന്നത് എന്നും ആയതിനാൽ കമ്പനി നഷ്ടപരിഹാരം നൽകണമെന്നും അവർ പറയുന്നു. പരാതിക്കാർക്ക് ഇപ്പോൾ 17 – 27 വയത് പ്രായമുണ്ട്. $54 ലക്ഷം ഡോളർ നഷ്ടപരിഹാരമാണ് അവർ ഫുകുഷിമ ആണവനിലയത്തിന്റെ ഉടമകളായ Tokyo Electric Power Company Holdings ൽ നിന്ന് ആവശ്യപ്പെടുന്നത്. ആണവ ഉരുകിയൊലിക്കൽ സംഭവിക്കുമ്പോള്‍ അവർക്ക് 6 – 16 വയസ് പ്രായമായിരുന്നു. 2012 – 2018 കാലത്ത് അവരിൽ തൈറോയ്ഡ് ക്യാൻസർ കണ്ടെത്തി. അവരിൽ നാലുപേരുടെ തൈറോയ്ഡ് നീക്കം ചെയ്തു. അവർക്കിനി ജീവിതകാലം മുഴുവൻ ഹോർമോൺ ചികിൽസ വേണം. ഒരാളുടെ ക്യാൻസർ വ്യാപിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേരുടെ തൈറോയ്ഡിന്റെ കുറച്ച് ഭാഗം നീക്കം ചെയ്തതാണ്.
— സ്രോതസ്സ് apnews.com | Jan 27, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.