അമേരിക്കയിലെ ഏറ്റവും വലിയ കോളേജ് പ്രവേശന തട്ടിപ്പിന്റെ സൂത്രധാരനെ 3.5 വർഷം ജയിൽ ശിക്ഷക്ക് വിധിച്ചു. തട്ടിപ്പും കൈക്കൂലിയും കൊണ്ട് ഉന്നത സർവ്വകലാശാലകളിൽ സമ്പന്ന രക്ഷകർത്താക്കളുടെ കുട്ടികൾക്ക് പ്രവേശനം നേടിക്കൊടുക്കുകയായിരുന്നു ഇയാൾ ചെയ്തത്. മുമ്പത്തെ കോളേജ് പ്രവേശന കൺസൽറ്റന്റ് ആയ William “Rick” Singer നെ “Operation Varsity Blues” അന്വേഷണത്തിന്റെ ഫലമായാണ് പിടികൂടിയത്.
കോളേജ് പ്രവേശന പരീക്ഷയിൽ പണക്കാരായ രക്ഷകർക്കാക്കളിൽ നിന്ന് പണം ഒഴുക്കി അഴിമതിക്കാരായ സർവ്വകലാശാല കോച്ചുമാരിൽ നിന്ന് വ്യാജ അത്‍ലറ്റിക് പ്രവേശനമായി പണക്കാരുടെ കുട്ടികൾക്ക് പ്രവേശനം 2019 ൽ Singer നേടിക്കൊടുത്തു. ഒരു വർഷം നീണ്ടുനിന്ന അന്വേഷണം, ഉന്നത വിദ്യാഭ്യാസത്തിലെ അസമത്വങ്ങളെ പുറത്തുകൊണ്ടുവരികയും 50 ൽ അധികം ആളുകളെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. ഹോളിവുഡ് താരങ്ങളായ Felicity Huffman, Lori Loughlin, ലോകത്തെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപ സ്ഥാപനമായ TPG Capital ന്റെ സ്ഥാപകനായ Bill McGlashan ഒക്കെ Singer ന്റെ clients ആണ്.
— സ്രോതസ്സ് reuters.com | Jan 5, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.