അമേരിക്കയിലെ രണ്ട് ലക്ഷത്തിലധികം കുട്ടികൾക്ക് കോവിഡ്-19 കാരണം അവരുടെ രക്ഷകർത്താക്കളിലൊരാളെ നഷ്ടപ്പെട്ടു എന്ന് ഒക്റ്റോബർ 2021 ലെ Pediatrics ൽ വന്ന രക്ഷകർത്താക്കളിലെ കോവിഡ്-19 മരണ ആഘാതത്തെക്കുറിച്ചുള്ള റിപ്പോർട്ട് പറയുന്നു. ജൂൺ 30, 2021 ന് ഈ റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ 1.4 ലക്ഷം രക്ഷകർതൃ മരണമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. അമേരിക്കയിൽ ഡൽറ്റയും ഒമിക്രോണും വ്യാപകമായതിനെ തുടർന്ന് മരണ സംഖ്യ 50% വർദ്ധിച്ചു.
രണ്ട് ലക്ഷം കുട്ടികൾക്ക് രക്ഷകർത്താക്കളില്ല എന്നത് കണക്കാക്കാൻ പറ്റാത്ത സാമൂഹികവും വ്യക്തിപരവുമായ നഷ്ടമാണുണ്ടാക്കുന്നത്. അവരുടെ ജീവിതകാലം മൊത്തം അത് നിലനിൽക്കും. ഒരു രക്ഷകർത്താവിന്റെ നഷ്ടം കുട്ടികളിൽ “വിഷാദം, post-traumatic stress disorder, functional impairment” എന്നിവക്കൊക്കെ കാരണമാകും എന്ന് 2018 ൽ American Journal of Psychiatry പ്രസിദ്ധീകരിച്ച പഠനം പറയുന്നു. “കുട്ടികളനുഭവിക്കുന്ന ഏറ്റവും ആഘാതമുള്ള സംഭവമാണ് അവരുടെ രക്ഷകർത്താക്കളിലൊന്നിന്റെ മരണം,” എന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
— സ്രോതസ്സ് wsws.org | 8 Feb 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.