ഗർഭഛിദ്ര ഗുളികയെക്കുറിച്ചുള്ള ടെക്സാസിന്റെ നിയമത്തെ Planned Parenthood അപലപിച്ചു

ട്രമ്പ് നിയോഗിച്ച ടെക്സാസിലെ ഗർഭഛിദ്ര വിരുദ്ധനായ ഫെഡറൽ ജഡ്ജി ഗർഭഛിദ്ര ഗുളികയായ mifepristone ന്റെ Food and Drug Administration അംഗീകാരം എടുത്തുകളഞ്ഞു. അമേരിക്കയിലെ ഏറ്റവും സാധാരണമായ ഗർഭഛിദ്ര രീതിയായിരുന്നു അത്. തൊട്ട് പിന്നാലെ mifepristone കമ്പോളത്തിൽ നിലനിർത്തണമെന്നും തൽസ്ഥിതി തുടരണമെന്നും വാഷിങ്ടണിലെ ഫെഡറൽ ജഡ്ജി FDA യോട് ഉത്തരവിട്ടു. 23 വർഷം മുമ്പാണ് ഈ മരുന്നിന് FDA അംഗീകാരം കൊടുത്തത്. ഈ മരുന്ന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് നൂറുകണക്കിന് പഠനങ്ങൾ പറഞ്ഞിട്ടുണ്ട്. “അശ്ലീല ഉള്ളടക്കങ്ങൾ” അയച്ചുകൊടുക്കുന്നതിനെ തടയാനുള്ള 1873 ലെ Comstock Act പ്രകാരമാണ് ടെക്സാസിലെ ജഡ്ജിയായ Matthew Kacsmaryk ഈ നിരോധനം കൊണ്ടുവന്നിരിക്കുന്നത്.

— സ്രോതസ്സ് democracynow.org | Apr 10, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ