സ്റ്റാൾമന്റെ പ്രസംഗം KTH (സ്വീഡന്‍), 30 ഒക്റ്റോബര്‍ 1986

ഞാന്‍ മൂന്ന് കാര്യങ്ങളെക്കുറിച്ച് സംസാരിക്കണമെന്നാണ് ആളുകളാഗ്രഹിക്കുന്നത് എന്ന് തോന്നുന്നു. ഒരു കൂട്ടം ഹാക്കര്‍മാരുടെ മുമ്പില്‍ സംസാരിക്കാനുള്ള ഏറ്റവും നല്ല വിഷയം പഴയ കാലത്ത് MIT എങ്ങനെ ആയിരുന്നു എന്നതാണ്. Artificial Intelligence Lab നെ എന്താണ് അത്രക്ക് പ്രത്യേക സ്ഥലമാക്കിയത്. അത് ഈ സമ്മേളനത്തിന് വന്നിരിക്കുന്നവരില്‍ നിന്ന് ശരിക്കും വ്യത്യസ്ഥരായ ആള്‍ക്കാരായതുകൊണ്ട് GNU പ്രൊജക്റ്റില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് സംസാരിക്കണമെന്നും ആളുകള്‍ എന്നോട് പറയുന്നു. അതുകൊണ്ട് എന്തുകൊണ്ടാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറും വിവരങ്ങളും ഉടമസ്ഥതയില്ലാത്തതാകണമെന്നതിനെക്കുറിച്ച് സംസാരിക്കാം. അതായത് മൂന്ന് പ്രഭാഷണങ്ങളും. അതില്‍ രണ്ടെണ്ണവും ഓരോ മണിക്കൂര്‍വീതം എടുത്തു. അതായത് അതില്‍ നാം വളരേറെ സമയം ചിലവാക്കി. അതുകൊണ്ട് എനിക്കൊരു ആശയമുണ്ട്. ഇതിനെ മൂന്ന് ഭാഗമായി തിരിച്ചിരിക്കാം. താല്‍പ്പര്യമില്ലാത്ത ഭാഗം വരുമ്പോള്‍ ആളുകള്‍ക്ക് പുറത്തുപോകാം. ഓരോ ഭാഗത്തിന്റേയും അവസാനത്തില്‍ ഞാന്‍ അവസാനമായി എന്ന് അറിയിക്കാം. ആളുകള്‍ക്ക് പുറത്ത് പോകാം. പിന്നീട് എനിക്ക് Jan Rynning അയച്ച് ആളുകളെ തിരികെ കൊണ്ടുവരുകയുമാകാം. (ആരോ വിളിച്ച് പറയുന്നു, “ജന്നെക്ക് മൈക്കിന്റെ ആവശ്യമില്ല”) ജാന്‍ താങ്കള്‍ ഓടിനടന്ന് ആളുകളെ തിരികെ എത്തിക്കാന്‍ തയ്യാണാണോ? Jmr:ഒരു മൈക്രോഫോണ്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. ഈ പൂട്ടിയ പെട്ടിയിലാണോ എന്ന് ആരെങ്കിലും പറയാമോ. Rms: AI lab ലെ പണ്ട് കാലത്ത് ഞങ്ങള്‍ വലിയ ചുറ്റിക എടുത്ത് അടിച്ച് പൊട്ടിച്ച് തുറക്കുകയും ആളുകള്‍ക്കാവശ്യമുള്ളത് പൂട്ടിവെക്കുന്നവര്‍ക്ക് പൊളിഞ്ഞ വാതില്‍ ഒരു പാഠം ആകുകയും ചെയ്തേനേ. ഭാഗ്യവശാല്‍ ഞാന്‍ ബള്‍ഗേറിയന്‍ പാട്ട് പാടല്‍ പഠിച്ചിട്ടുണ്ട്. മൈക്രോഫോണില്ലാതെ സംസാരിക്കുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല.

ഈ വ്യവസ്ഥ ഞാന്‍ ഉണ്ടാക്കണോ? എന്റെ പ്രഭാഷണത്തിന്റെ ഭാഗങ്ങളെക്കുറിച്ച് ഞാന്‍ തന്നെ നിങ്ങളെ അറിയിക്കണോ അതോ നിങ്ങള്‍ മുഴുവന്‍ സമയവും ഇവിടെ ഇരിക്കുന്നുവോ? (ഉത്തരം: യാാാ)

ഞാന്‍ പ്രോഗ്രാമിങ് തുടങ്ങുമ്പോള്‍, അത് 1969ല്‍ ആയിരുന്നു, ന്യൂയോര്‍ക്കിലെ IBM ലാബില്‍. അതിന് ശേഷം ഞാന്‍ പോയി
കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പുള്ള ഒരു സ്കൂളില്‍ ഞാന്‍ പോയി. മിക്കവയും പോലെയായിരുന്നു അത്. എന്താണ് ചെയ്യേണ്ടത് എന്നതിന് ഉത്തരവാദികളായി ചില പ്രൊഫസര്‍മാരുണ്ടായിരുന്നു. ആരെന്ത് ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്ന ആളുകളുണ്ടായിരുന്നു. എല്ലാവര്‍ക്കും ടെര്‍മിനല്‍ കൊടുക്കുന്നതില്‍ പോരായ്മയുണ്ടായിരുന്നു. എന്നാല്‍ ധാരാളം പ്രൊഫസര്‍മാര്‍ക്ക് അവരുടെ സ്വന്തം ഓഫീസുകളില്‍ ടെര്‍മിനലുകളുണ്ടായിരുന്നു. അത് ഉപയോഗമില്ലായ്മയായിരുന്നു. എന്നാല്‍ അവരുടെ സ്വഭാവം വെച്ച് സാധാരണമായതും. MITയിലെ Artificial Intelligence lab സന്ദര്‍ശിച്ചപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്ഥമായ ഒരു സ്വഭാവം ഞാന്‍ കണ്ടു. ഉദാഹരണത്തിന് അവിടെ ടെര്‍മിനലുകള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് എന്ന വിചാരമായിരുന്നു ഉണ്ടായിരുന്നത്. ഓഫീസില്‍ അത് പൂട്ടിവെച്ച പ്രൊഫസര്‍മാര്‍ക്ക് അവരുടെ ഓഫീസിന്റെ വാതില്‍ പൊളിക്കപ്പെട്ട നിലയിലാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. വലിയ ഇരുമ്പ് ദണ്ഡുകളുടെ ഒരു പെട്ടി എന്നെ കാണിച്ച് തന്നിരുന്നു. ടെര്‍മ്മിനല്‍ പൂട്ടിവെച്ചിരുന്ന ഒരു പ്രൊഫസറിന്റെ ഓഫീസ് പൊളിച്ചതായിരുന്നു അത്. അക്കാലത്ത് വളരെ കുറവ് ടെര്‍മിനലുകളേയുണ്ടായിരുന്നുള്ളു. ഒരു സിസ്റ്റത്തിന് അഞ്ച് ഡിസ്പ്ലെ ടെര്‍മ്മിനലുകളോളം ഉണ്ട്. അതിലൊന്ന് പൂട്ടിവെച്ചാല്‍ അത് വലിയ ദുരന്തമായിരുന്നു.

അതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ ആ ആശയങ്ങളാല്‍ ഞാന്‍ പ്രചോതിദനായി. പല പ്രാവശ്യം ഞാന്‍ കെട്ടിടത്തിന്റെ പുറത്ത് കയറുകയോ തറയുടെ അടിയിലൂടെയോ പോയി ആളുകള്‍ക്ക് ഉപയോഗിക്കാനുള്ള കമ്പ്യൂട്ടറുകള്‍ വെച്ചിരിക്കുന്ന മുറികളുടെ പൂട്ട് തുറന്നിട്ടുണ്ട്. വാതില്‍ പൂട്ടിവെച്ച് ആളുകള്‍ ഇത്ര സ്വാര്‍ത്ഥരാകരുതെന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പ് ഞാന്‍ സാധാരണ അവിടെ വെക്കും. വാതില്‍ പൂട്ടുന്ന ആളുകള്‍ അടിസ്ഥാനപരമായി അവരെക്കുറിച്ച് മാത്രമേ പരിഗണിക്കുന്നുള്ളു. അവര്‍ക്ക് തീര്‍ച്ചയായും ഒരു കാരണമുണ്ട്. മോഷ്ടിക്കപ്പെടുമെന്ന് ഭയക്കുന്ന എന്തോ സാധനം അവിടെ ഉണ്ടെന്ന് അവര്‍ കരുതുന്നു. അത് അവര്‍ക്ക് പൂട്ടിവെക്കണം. എന്നാല്‍ അവര്‍ മറ്റുള്ളവരെ പരിഗണിക്കുന്നില്ല. അതേ മുറിയിലെ മറ്റ് കാര്യങ്ങള്‍ പൂട്ടിവെക്കുന്നതിനാല്‍ ദോഷമനുഭവിക്കുന്നു. ഇത് സംഭവിക്കുന്ന ഓരോ സമയത്തും ഇത് സംഭവിച്ചപ്പോള്‍, ആ മുറി പൂട്ടിയിടണോ വേണ്ടയോ എന്നത് അവരില്‍ മാത്രം ഒതുങ്ങുന്ന കാര്യമല്ലെന്ന് ഒരിക്കല്‍ ഞാന്‍ അവരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. അങ്ങനെ അവര്‍ ഒരു ഒത്തുതീര്‍പ്പ് പരിഹാരത്തിലേക്ക് വരാന്‍ കഴിഞ്ഞു: അവര്‍ക്ക് വിഷമമുണ്ടാക്കുന്ന സാധനങ്ങള്‍ മറ്റെവിടെങ്കിലും മാറ്റി വെക്കുക. അവര്‍ക്ക് പൂട്ടിവെക്കാനാകുന്ന ഒരു മേശയോ മറ്റൊരു ചെറിയ മുറിയോ. എന്നാല്‍ ആളുകള്‍ അതിനെക്കുറിച്ച് ചിന്തിക്കില്ല എന്നതാണ് പ്രശ്നം. അവരുടെ ആശയം ഇതാണ്: “ഈ മുറി എന്റേതാണ്. എനിക്കത് പൂട്ടിയിടാം. ആളുകള്‍ പോയി തുലയട്ടെ.” അവര്‍ക്ക് തീര്‍ച്ചയായും ഉണ്ടാകരുതാത്ത സ്വഭാവം അതാണെന്ന് നാം അവരെ പഠിപ്പിക്കേണം.

എന്നാല്‍ ഈ വാതില്‍ പൂട്ട് പൊളിക്കുന്നതിന്റെ സ്വഭാവം ഒറ്റപ്പെട്ട ഒന്നായിരുന്നില്ല. അത് മൊത്തം ജീവിതരീതിയുടെ ഭാഗമായിരുന്നു. നല്ല പ്രോഗ്രാമുകളും രസകരമായ പ്രോഗ്രാമുകളുമെഴുതുന്നതില്‍ AI lab ലെ ഹാക്കര്‍മാര്‍ക്ക് വലിയ ഉല്‍സാഹമാണ്. കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ അവര്‍ക്ക് ഉത്സാഹമുള്ളതിലാണ് അത്. അതിനാല്‍ ടെര്‍മിനലുകള്‍ പൂട്ടിവെക്കപ്പെട്ടിരിക്കുന്നതോ ഉപകാരപ്രദമായ ജോലികളെ തടയാനായി ആളുകള്‍ ചെയ്യുന്ന മറ്റ് കാര്യങ്ങളോ അവരാഗ്രഹിക്കുന്നില്ല. തങ്ങളെന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് ശരിക്കും കരുതലുള്ള ഉയര്‍ന്ന ധാര്‍മ്മികതയുള്ള ആളുകളും, ഒരു ജോലി എന്ന് മാത്രം കരുതുന്നവരും തമ്മിലുള്ള വ്യത്യാസം. അത് വെറും ഒരു ജോലി ആണെങ്കില്‍ അത്തരത്തിലെ സ്ഥലത്ത് കാര്യമായ ഒന്നും ചെയ്യുന്നില്ല, അത്തരത്തിലെ സ്ഥലത്ത് പോകുന്നത് ഒരു രസവും ഇല്ലാത്തതാണ്.
നിങ്ങളെ വെറുതെ കാത്തിരിപ്പിക്കുന്ന ജോലിക്കെടുത്ത ആളുകള്‍ മണ്ടന്‍മാരാണ്. പക്ഷെ അത് അവരുടെ ജോലിയാണ്, അവരുടെ പണമാണ്.

AI ലാബില്‍ ഞങ്ങള്‍ക്കില്ലാതിരുന്ന മറ്റൊരു കാര്യം ഫയല്‍ സംരക്ഷണമായിരുന്നു. കമ്പ്യൂട്ടറികളില്‍ ഒരു സുരക്ഷിതത്വവും ഇല്ല. അത് വേണമെന്ന് നാം ബോധപൂര്‍വ്വം ആഗ്രഹിക്കുന്നു. മറ്റെല്ലാവര്‍ക്കും മേലെ അധികാരമുള്ള സ്വന്തം രീതിയിലെ system manager ആണ് സാധാരണ file സംരക്ഷണം ഉപയോഗിക്കുന്നത് എന്ന് Incompatible Timesharing System എഴുതിയ ഹാക്കര്‍മാര്‍ തീരുമാനിച്ചു. വേറെ ആര്‍ക്കും അവരുടെ മേലെ ആ രീതിയിലെ അധികാരമുണ്ടാകരുതെന്ന് അവര്‍ ആഗ്രഹിച്ചു. അതുകൊണ്ട് അവര്‍ അത്തരത്തിലെ സൌകര്യങ്ങള്‍ നിര്‍മ്മിച്ചില്ല. സംവിധാനത്തിലെ എന്തെങ്കിലും പൊട്ടുകയാണെങ്കില്‍ നിങ്ങള്‍ക്കത് അപ്പോഴും പരിഹരിക്കാനാകും എന്നതാണ് അതിന്റെ ഫലം. ഒരു വഴിയുമില്ലെന്ന് പറഞ്ഞ് നിങ്ങള്‍ക്ക് ഒരിക്കലും നിരാശപ്പെട്ട് ഇരിക്കേണ്ട അവസ്ഥയുണ്ടാവില്ല. കാരണം എന്താണ് തെറ്റിയതെന്ന് നിങ്ങള്‍ക്ക് കൃത്യമായി അറിയാം. നിങ്ങളത് ചെയ്യുന്നതില്‍ നിങ്ങളെ വിശ്വസിക്കില്ല എന്ന് ചിലര്‍ തീരുമാനിച്ചു. പരാജയപ്പെട്ട് നിങ്ങള്‍ക്ക് വീട്ടില്‍ പോകേണ്ടി വരില്ല. എന്താണ് ചെയ്യേണ്ടതെന്ന് അയാളെ പോലെ നിങ്ങള്‍ക്ക് പത്ത് പ്രാവശ്യം അറിയുമ്പോള്‍ രാവിലെ ആരെങ്കിലും വന്ന് സംവിധാനത്തിന്റെ പ്രശ്നം ശരിയാക്കും എന്ന് കാത്തിരിക്കേണ്ട കാര്യമില്ല.

ഏത് ജോലിയാണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാന്‍ ഒരു പ്രൊഫസറേയോ ബോസിനേയോ ഞങ്ങള്‍ അനുവദിച്ചിരുന്നില്ല. കാരണം ഞങ്ങളുടെ ജോലി സംവിധാനത്തെ മെച്ചപ്പെടുത്തുന്നതായിരുന്നു! തീര്‍ച്ചയായും ഉപയോക്താക്കളോട് ഞങ്ങള്‍ സംസാരിച്ചു. അത് ചെയ്തില്ലെങ്കില്‍ എന്താണ് ആവശ്യമെന്ന് നിങ്ങള്‍ക്ക് പറയാനാകില്ല. എന്നാല്‍ അത് ചെയ്തതിന് ശേഷം എന്തൊക്കെ മെച്ചപ്പെടുത്തലാണ് സാദ്ധ്യമായത് എന്ന് കാണാന്‍ കഴിയുന്ന ഏറ്റവും നല്ല ആളുകള്‍ ഞങ്ങളാണ്. ഞങ്ങള്‍ താല്‍പ്പര്യപ്പെടുന്നത് പോലെ സംവിധാനം എങ്ങനെ മാറ്റണമെന്ന് ഞങ്ങള്‍ എല്ലായിപ്പോഴും പരസ്പരം സംസാരിക്കുന്നു. ഉപയോഗിക്കാന്‍ കഴിയുന്ന മറ്റ് സംവിധാനങ്ങളിലെ നല്ല ആശയങ്ങളെന്തൊക്കെ എന്നും അന്വേഷിച്ചിരുന്നു. അതുകൊണ്ട് അതിന്റെ ഫലമായി സ്നിഗ്ദ്ധമായസുഗമമായി പ്രവര്‍ത്തിക്കുന്ന ഒരു അരാജകത്വം ഞങ്ങള്‍ക്കുണ്ടായി. ആളുകള്‍ക്ക് ജീവിക്കാനുള്ള ഏറ്റവും നല്ല വഴി അതാണെന്ന് അവിടുത്തെ എന്റെ അനുഭവം വഴി എനിക്ക് ബോദ്ധ്യപ്പെട്ടു.

ദൌര്‍ഭാഗ്യവശാല്‍ ആ രൂപത്തിലെ AI lab നശിപ്പിക്കപ്പെട്ടു. MIT യിലെ മറ്റൊരു ലാബ് ആയ Lab for Computer Science, AI lab നെ നശിപ്പിക്കുമോ എന്ന് ധാരാളം വര്‍ഷങ്ങളോളം ഞങ്ങള്‍ ഭയപ്പെട്ടിരുന്നു. അതിന്റെ ഡയറക്റ്റര്‍ സാമ്രാജ്യം നിര്‍മ്മിക്കുന്ന തരം സ്വഭാവമുള്ള ആളായിരുന്നു. തന്നെ MITയില്‍ പ്രചരിപ്പിക്കാനായി എന്തും ചെയ്യുന്നയാള്‍. അദ്ദേഹം തന്റെ സ്ഥാപനത്തെ വലുതാക്കുന്നു. അദ്ദേഹം AI lab നെ അദ്ദേഹത്തിന്റെ ലാബിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആരും ആഗ്രഹിച്ചിരുന്നില്ല. കാരണം ആളുകള്‍ ഉത്തരവുകള്‍ അനുസരിക്കുന്നവരാകണം, തുടങ്ങിയ കാര്യങ്ങളിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.

ഏത് അപകടത്തിനെതിരെയാണോ പ്രതിരോധം നിര്‍മ്മിക്കാന്‍ ശ്രമിച്ചത് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അതിനെ നശിപ്പിച്ചു. അതാണ് വാണിജ്യവല്‍ക്കരണം. വാണിജ്യ താല്‍പ്പര്യങ്ങളാണ് അവര്‍ ചെയ്തിരുന്ന കാര്യങ്ങള്‍ ചെയ്യുന്നതെന്ന് 80കളുടെ തുടക്കത്തില്‍ ഹാക്കര്‍മാര്‍ പെട്ടെന്ന് കണ്ടു. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നത് വഴി സമ്പന്നനാകാന്‍ സാദ്ധ്യതയുണ്ട്. തങ്ങളുടെ അദ്ധ്വാനം ലോകത്തിന് പങ്കുവെക്കുന്നത് നിര്‍ത്തുക, MIT-AI lab നശിപ്പിക്കുക എന്നത് അവശ്യമായിരുന്നു അതിന്. അവരെ തടയാനുള്ള എന്റെ എല്ലാ ശ്രമത്തിനും വിപരീതമായി ഇതാണവര്‍ ചെയ്തത്.

Essentially AI lab ലെ ഞാന്‍ ഒഴിച്ചുള്ള എല്ലാ കഴിവുളള പ്രോഗ്രാമര്‍മാരേയും ജോലിക്കെടുത്തു. അത് വെറും സാമ്പത്തികമായ മാറ്റം മാത്രമായിരുന്നില്ല. അത് സ്ഥിരമായ രൂപമാറ്റത്തിന് കാരണമായി. ഹാക്കര്‍മാരുടെ സംസ്കാരത്തിന്റെ തുടര്‍ച്ചയെ അത് തകര്‍ത്തു. പുതിയ ഹാക്കര്‍മാര്‍ എല്ലായിപ്പോഴും പഴയ ഹാക്കര്‍മാരാല്‍ ആകര്‍ഷിതരാണ്. അവിടെയാണ് ഏറ്റവും രസകരമായ കമ്പ്യൂട്ടറുകളും ആളുകളും ഏറ്റവും താല്‍പ്പര്യകരമായ കാര്യങ്ങള്‍ ചെയ്യുന്നത്. അതിന്റെ ഭാഗമാകുന്നത് വളരേറെ രസകരമായ ഒരു ആവേശം ആണ്. ഈ കാര്യങ്ങള്‍ പോയാല്‍ പുതിയ ആരേയും ഈ സ്ഥലത്തേക്ക് നിര്‍ദ്ദേശിക്കാനായി ഒന്നുമില്ല. അതുകൊണ്ട് പുതിയ ആളുകള്‍ എത്തിയില്ല. ആരേയും പ്രചോദിപ്പിക്കാന്‍ ആയില്ല. ആ പാരമ്പര്യം ആര്‍ക്കും പഠിക്കാനായില്ല. അതിനുപരിയായി ആര്‍ക്കും നല്ല പ്രോഗ്രാമിങ്ങും പഠിക്കാനായില്ല. പ്രോഗ്രാം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാനാഗ്രഹിക്കാത്ത ഒരു കൂട്ടം പ്രൊഫസര്‍മാരേയും ബിരുദ വിദ്യാര്‍ത്ഥികളേയും വെച്ച് നിങ്ങള്‍ക്ക് നല്ല പ്രോഗ്രാം നിര്‍മ്മിക്കാനാകില്ല. അതുകൊണ്ട് ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന MIT AI lab പോയി. കുറച്ച് വര്‍ഷങ്ങള്‍ അത് ചെയ്ത മനുഷ്യരെ ശിക്ഷിക്കാനായി അവര്‍ക്കെതിരെ യുദ്ധം ചെയ്തതിന് ശേഷം ആ ആദര്‍ശമുള്ള ഒരു സമൂഹത്തെ നിര്‍മ്മിക്കാനായി എന്റെ ജീവിതത്തെ സമര്‍പ്പിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു.

എന്നാല്‍ കുത്തക സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള പ്രശ്നങ്ങളില്‍ എനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളിലൊന്ന്. ഉദാഹരണത്തിന് ഹാക്കര്‍മാര്‍ പോയതിന് ശേഷം ലാബില്‍ സംഭവിച്ച ഒരു കാര്യം വികസിപ്പിക്കാനാകുമായിരുന്ന യന്ത്രങ്ങളും സോഫ്റ്റ്‌വെയറുകളും പരിപാലിച്ചില്ല എന്നതാണ്. സോഫ്റ്റ്‌വെയര്‍ തീര്‍ച്ചയായും പ്രവര്‍ത്തിക്കും. അത് ആരും മാറ്റിയില്ലെങ്കില്‍ തുടര്‍ന്നും അത് പ്രവര്‍ത്തിക്കും. എന്നാല്‍ യന്ത്രങ്ങളങ്ങനെയല്ല. യന്ത്രങ്ങള്‍ തകരും. അത് അറ്റകുറ്റപ്പണി ചെയ്യാന്‍ ആരും ഉണ്ടാകില്ല. കാലക്രമത്തില്‍ അവയെ വലിച്ചെറിയേണ്ടി വരും. പണ്ട് കാലത്ത് നമുക്ക് യന്ത്രങ്ങളുടെ സര്‍വ്വീസ് കരാറുകളുണ്ടായിരുന്നു. എന്നാല്‍ അടിസ്ഥാനപരമായി അതൊരു തമാശയാണ്. ഇങ്ങനെയാണ് AI lab ലെ മിടുക്കരായ ഹാക്കര്‍മാര്‍ അവരുടെ പ്രശ്നങ്ങളെ പരിഹരിച്ചത്. field-service അത് ശരിയാക്കാനായി നാം വിട്ടുകൊടുത്താല്‍ അവര്‍ക്ക് ദിവസങ്ങളോളം എടുക്കും അതിന്. നിങ്ങള്‍ അത് ആഗ്രഹിക്കുന്നില്ല. അത് പ്രവര്‍ത്തിക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് എങ്ങനെയാണ് ആ കാര്യങ്ങള്‍ ചെയ്യണമെന്ന് അറിയാവുന്ന ആളുകള്‍ നേരെ പോയി വേഗം അത് പരിഹരിക്കും. സര്‍വ്വീസ് വ്യക്തിയേക്കാള്‍ പത്ത് മടങ്ങ് കഴിവുള്ളവരായിരിക്കും അവര്‍. അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാം. പിന്നെ അവര്‍ boards നശിപ്പിക്കുകയാണെങ്കില്‍ service വ്യക്തിയോട് “ഇവ എടുത്തുകൊണ്ട് പോയി പുതിയവ കൊണ്ടുവരൂ” എന്ന് പറഞ്ഞാല്‍ മതി.

ശരിക്കുള്ള പഴയ കാലത്ത് Digital (കമ്പനിയില്‍) നിന്ന് വരുന്ന യന്ത്രങ്ങള്‍ പോലും ഞങ്ങളുടെ ഹാക്കര്‍മാര്‍ മാറ്റം വരുത്തുമായിരുന്നു. ഉദാഹരണത്തിന് അവര്‍ paging-boxes നിര്‍മ്മിച്ച് PDP-10കളില്‍ സ്ഥാപിച്ചു. ഇക്കാലത്ത് അത്തരത്തിലെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന [Stockholm ല്‍] കുറച്ച് ആളുകളുണ്ട് എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അത് ആ കാലത്ത് അസാധാരണമായ കാര്യമായിരുന്നു. ശരിക്കും പഴയ കാലത്ത്, 1960കളുടെ തുടക്കത്തില്‍ ആളുകള്‍ കമ്പ്യൂട്ടറുകള്‍ക്ക് മാറ്റം വരുത്തി എല്ലാത്തരത്തിലേയും പുതിയ instructions കൂട്ടിച്ചേര്‍ക്കുകയും പുതിയ പകിട്ടുള്ള timesharing സൌകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അങ്ങനെ 70കളുടെ അവസാനം MITയിലെ PDP-1 അതിന്റെ കാലാവധി തീരുന്ന സമയമായപ്പോഴേക്കും 60കളുടെ തുടക്കത്തില്‍ Digital (കമ്പനി) കൊടുത്തപ്പോഴുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടി instructions ഉള്ള സ്ഥിതിയില്‍ എത്തിയിരുന്നു. features നെ സഹായിക്കാനായി അതിന് പ്രത്യേകം hardware scheduler അതിന് ഉണ്ടായിരുന്നു. വിചിത്രമായ memory-mapping features വഴി ഓരോ ഹാര്‍ഡ്‌വെയര്‍ ഉപകരണത്തേയും പ്രത്യേകം timesharing jobs മായും എനിക്ക് ശരിക്കും അറിയാത്ത മറ്റ് ധാരാളം കാര്യങ്ങളുമായും ബന്ധിപ്പിച്ചു. അവര്‍ ചില തരത്തിലെ extended addressing modes നിര്‍മ്മിക്കുകയും index registers ഉം indirect addressing ഉം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു എന്ന് എനിക്ക് തോന്നുന്നു. അടിസ്ഥാനപരമായി ദുര്‍ബലമായ ഒരു യന്ത്രത്തില്‍ നിന്ന് കുറച്ച് മെച്ചപ്പെട്ട ഒന്നായി അവര്‍ അതിനെ മാറ്റി.

നിങ്ങളുടെ യന്ത്രത്തില്‍ instructions കൂട്ടിച്ചേര്‍ക്കാനാകാത്തത് VLSI യുടെ ഒരു ദോഷമാണെന്ന് ഞാന്‍ ഊഹിക്കുന്നു.

PDP-1 നും വളരെ രസകരമായ ഒരു feature ഉണ്ട്. വളരെ കുറവ് instructions ഉപയോഗിച്ച് രസകരമായ പ്രോഗ്രാമുകള്‍ എഴുതാം എന്നതാണ് അത്. അതിന് ശേഷമുള്ള ഏത് യന്ത്രത്തിനേക്കാളും കുറവാണത്. വലുതാകുന്ന ചതുരങ്ങള്‍ വിഘടിച്ച് ചെറിയ ചതുരങ്ങളായി മാറുകയും അവ വലുതായി വിഘടിച്ച് ചെറിയ ചതുരങ്ങളായി മാറുന്ന “munching squares” എന്ന പ്രസിദ്ധമായ പ്രദര്‍ശന ഹാക്കിനെ ഞാന്‍ വിശ്വസിക്കുന്നു. PDP-1 ല്‍ അത് അഞ്ച് instructions ഉപയോഗിച്ച് എഴുതിയതായിരുന്നു. ധാരാളം സുന്ദരമായ display പ്രോഗ്രാമുകള്‍ കുറച്ച് instructions ഉപയോഗിച്ച് എഴുതാന്‍ കഴിഞ്ഞു.

അതായിരുന്നു AI lab. അരാജകവാദത്തിനുപരി എന്തായിരുന്നു ഹാക്കര്‍മാരുടെ സംസ്കാരം? PDP-1 ന്റെ കാലത്ത് ഒരാള്‍ക്ക് മാത്രമേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളു. കുറഞ്ഞത് തുടക്കത്തിലെങ്കിലും. ധാരാളം വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒരു timesharing system എഴുതി. അതിനായി ധാരാളം hardware അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടക്കത്തില്‍ കുറച്ച് കാലത്തേക്ക് നിങ്ങള്‍ക്ക് ഒപ്പ് വെക്കേണ്ടി വരും. ഔദ്യോഗിക പ്രൊജക്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും പകല്‍ സമയത്താണ് എപ്പോഴും വരുന്നത്.
രാത്രിയില്‍ മല്‍സരമില്ലാത്തതതിനാല്‍ കൂടുതല്‍ സമയം ആഗ്രഹിക്കുന്ന ആളുകള്‍ അപ്പോഴാണ് സമയം ചോദിച്ച് വാങ്ങി ഒപ്പുവെക്കുന്നത്. ഹാക്കര്‍മാര്‍ രാത്രിയില്‍ ജോലി ചെയ്യുന്നവരായ സംസ്കാരത്തെ ഇത് സൃഷ്ടിച്ചു. timesharing ഉണ്ടായിരുന്നെങ്കിലും സമയം കിട്ടാന്‍ എളുപ്പമായിരുന്നു. രാത്രിയില്‍ കുറവ് ഉപയോക്താക്കളേ ഉള്ളതിനാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആവൃത്തി കിട്ടും. കൂടുതല്‍ ജോലി ചെയ്ത് തീര്‍ക്കാനാഗ്രഹിച്ചിരുന്ന ആളുകള്‍ അപ്പോഴും രാത്രിയിലാണ് വരുന്നത്. അതേ സമയത്ത് അത് മറ്റൊന്നായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. കാരണം നിങ്ങള്‍ മാത്രമായിരുന്നില്ല, മറ്റ് ഹാക്കര്‍മാരും ഉണ്ടായിരുന്നു. അതുകൊണ്ട് അതൊരു സാമൂഹ്യ പ്രതിഭാസമായി മാറി. പകല്‍ സമയത്ത് നിങ്ങള്‍ വരുകയാണെങ്കില്‍ നിങ്ങള്‍ക്ക് പ്രൊഫസര്‍മാരെ പ്രതീക്ഷിക്കാം, യന്ത്രങ്ങളെ അധികം ഇഷ്ടപ്പെടാത്ത വിദ്യാര്‍ത്ഥികളേയും കാണാം. അതേ സമയം രാത്രിയില്‍ നിങ്ങള്‍ക്ക് ഹാക്കര്‍മാരെ കാണാം. അതുകൊണ്ട് ഹാക്കര്‍മാര്‍ അവരുടെ സംസ്കാരവുമായി ചേരാനായി രാത്രിയില്‍ വരുന്നു. അതിരാവിലെ മൂന്ന് മണിക്ക് ചൈനീസ് ആഹാരം വാങ്ങുന്നത് പോലുള്ള മറ്റ് നിഷ്ഠകളും അവര്‍ വികസിപ്പിച്ചു.
ചൈനാടൌണില്‍ നിന്ന് തിരിച്ചുവരുന്ന കാറിലിരുന്ന് ധാരാളം സൂര്യോദയങ്ങള്‍ കണ്ടതിന്റെ ഓര്‍മ്മ എനിക്ക് ഇപ്പോഴുമുണ്ട്. സൂര്യോദയം കാണുന്നത് വളരെ സുന്ദരമായ ഒരു കാര്യമായിരുന്നു. കാരണം ദിവസത്തിലെ ഏറ്റവും ശാന്തമായ സമയമാണത്. കിടന്നുറങ്ങാന്‍ പോകാന്‍ പറ്റിയ, ദിവസത്തെ മികച്ച സമയമാണത്. വീട്ടിലേക്ക് നടന്ന് പോകുന്ന വളരെ സുഖകരമാണ്. വെളിച്ചത്തിന് തെളിച്ചം കൂടിവന്നുകൊണ്ടിരിക്കുന്ന സമയത്ത് വീട്ടിലേക്ക് നടക്കാന്‍ രസമാണ്. പക്ഷികള്‍ chirp തുടങ്ങുന്നു, രാത്രിയില്‍ നിങ്ങള്‍ ചെയ്ത ജോലിയെക്കുറിച്ചുള്ള നിര്‍വൃതിയുടെ gentle സംതൃപ്തിയുടെ യഥാര്‍ത്ഥ അനുഭവം നിങ്ങള്‍ക്ക് കിട്ടുന്നു.

ഞങ്ങള്‍ തുടങ്ങിയ മറ്റൊരു പാരമ്പര്യം ലാബില്‍ കിടന്ന് ഉറങ്ങുക എന്നതായിരുന്നു. ഞാന്‍ അവിടെ ആദ്യം എത്തിയത് മുതല്‍ ലാബില്‍ എപ്പോഴും കുറഞ്ഞത് ഒരു കിടക്കയെങ്കിലും ഉണ്ടാകും. ലാബില്‍ ജീവിച്ച് ഞാന്‍ മറ്റുള്ളവരേക്കാള്‍ കുറച്ച് കൂടുതല്‍ ചെയ്തിട്ടുണ്ട്. കാരണം രണ്ട് വര്‍ഷത്തില്‍ ചില കാരണങ്ങളാല്‍ എനിക്ക് താമസസ്ഥലമില്ലായിരുന്നു. കുറച്ച് മാസങ്ങള്‍ ഞാന്‍ ലാബില്‍ ജീവിച്ചു. അത് വളരെ സുഖകരമായിരുന്നു എന്ന് എനിക്ക് തോന്നി. വേനല്‍കാലത്ത് നല്ലതായിരുന്നു. എന്നാല്‍ ലാബില്‍ ആളുകള്‍ കിടന്നുറങ്ങുന്നത് അസാധാരണമല്ല. വീണ്ടും അത് അവരുടെ അമിതോല്‍സാഹം കാരണമാണ്. നിങ്ങള്‍ക്ക് നിര്‍ത്താന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ട് എത്രത്തോളം വൈകുന്നത് വരെയും നിങ്ങള്‍ക്ക് ഹാക്ക് ചെയ്യാനാകും. പിന്നെ നിങ്ങള്‍ പൂര്‍ണ്ണമായും ക്ഷീണിച്ച് കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള മൃദുവായ പരന്ന പ്രതലത്തിലേക്ക് കയറുന്നു. വളരെ അനൌപചാരികമായ ചുറ്റുപാട്.

ലാബില്‍ നിന്ന് എല്ലാ ഹാക്കര്‍മാരും പോയയ് ഒരു demographic മാറ്റത്തിന് കാരണമായി. കാരണം മുമ്പത്തെ പോലെ പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും ശരിക്കും യന്ത്രത്തെ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവരാണ് പ്രധാന പാര്‍ട്ടി. അവര്‍ വളരെ ഭയപ്പെട്ടവരാണ്. system പരിപാലിക്കാന്‍ ഹാക്കര്‍മാരില്ലാത്തതിനാല്‍, അവര്‍ പറഞ്ഞു, “നമുക്ക് ഒരു ദുരന്തമുണ്ടാകുകയാണ്, നമുക്ക് തീര്‍ച്ചയായും വാണിജ്യ സോഫ്റ്റ്‌വെയര്‍ ഉണ്ടാകണം. കമ്പനികള്‍ അത് പരിപാലിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം,” അവര്‍ പറയുന്നു. അവര്‍ അതാണ് ചെയ്തതെങ്കിലും അവര്‍ പൂര്‍ണ്ണണായും തെറ്റാണെന്ന് അത് തെളിയിച്ചു.

അത് കൃത്യമായി പുതിയ KL-10 system വരുന്ന കാലത്തായിരുന്നു. Incompatible Timesharing System അതിന് പ്രവര്‍ത്തിപ്പിക്കാനാകുമോ അതോ Digital ന്റെ Twenex system പ്രവര്‍ത്തിപ്പിക്കാനാകുമോ എന്നതായിരുന്നു ചോദ്യം. ITS നെ പിന്‍തുണക്കാന്‍ സാദ്ധ്യതയുള്ള ഹാക്കര്‍മാര്‍ പോയതിന് ശേഷം അക്കാഡമിക് types വാണിജ്യ സോഫ്റ്റ്‌വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു. അതിന് ധാരാളം ഉടനെയുള്ള ഫലങ്ങളുണ്ടായി. അതില്‍ ചിലത് പെട്ടെന്നുള്ളവയായിരുന്നില്ല. എന്നാല്‍ അതിനെക്കുറിച്ച് ചിന്തിച്ച ഏതൊരാളും കണ്ടെത് പോലെ അനിവാര്യമായി പിന്നീട് സംഭവിച്ചു.

കൂടുതല്‍ മോശമായി എഴുതിയതും, മനസിലാക്കാന്‍ വിഷമമുള്ളതും, അതിനാല്‍ ആളുകള്‍ക്ക് മാറ്റം വരുത്താന്‍ വിഷമകരവും ആയ സോഫ്റ്റ്‌വെയര്‍ സത്യത്തില്‍ ആവശ്യമായി വുന്നു എന്നതാണ് ഒരു കാര്യം. മറ്റൊന്ന് സോഫ്റ്റ്‌വെയര്‍ വന്നത് സുരക്ഷിതത്വത്തിനൊപ്പമായിരുന്നു. ആളുകള്‍ പരസ്പരം സഹകരിക്കുന്നത് കുറക്കുന്ന അനിവാര്യമായ ഫലമായിരുന്നു അതിനുണ്ടായിരുന്നത്. ITS ലെ പണ്ട് കാലത്ത് ഏത് ഫയലും ആര്‍ക്കും കാണുകയും മാറ്റം വരുത്തുകയും ചെയ്യുന്നത് നല്ലതായാണ് കണക്കാക്കിയിരുന്നത്. അതിന് ഞങ്ങള്‍ക്ക് ഒരു കാരണം ഉണ്ടായിരുന്നു. ഒരു രസകരമായ വിവാദം ഞാന്‍ ഓര്‍മ്മിക്കുന്നു. Macsyma ഉപയോഗിച്ച് ആരോ സഹായത്തിനായി അപേക്ഷിച്ചു. MITയില്‍ വികസിപ്പിച്ചെടുത്ത ഒരു symbolic algebra പ്രോഗ്രാം ആണ് Macsyma. കുറച്ച് സഹായം കിട്ടാനായി അതില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കാണ് അയാള്‍ സഹായ അപേക്ഷ അയച്ചത്. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം അയാള്‍ക്ക് മറ്റൊരാളില്‍ നിന്നും മറുപടി കിട്ടി. അയാള്‍ ഭയപ്പെട്ട് ഒരു സന്ദേശം അയച്ചു “ഇന്നയാള്‍ നിങ്ങളുടെ ഇമെയില്‍ വായിക്കുന്നുണ്ട്. നിങ്ങളുടെ സിസ്റ്റത്തില്‍ mail files ശരിക്കും സുരക്ഷിതമായാണോ ഇരിക്കുന്നത്?” “തീര്‍ച്ചയായും ഞങ്ങളുടെ സിസ്റ്റത്തിലെ ഒരു ഫയലും സംരക്ഷിക്കപ്പെട്ടവ ആയിരുന്നില്ല. എന്താണ് പ്രശ്നം? നിങ്ങള്‍ക്ക് ഉത്തരം ഉടനെ കിട്ടും. എന്തുകൊണ്ട് നിങ്ങള്‍ സന്തോഷിക്കുന്നില്ല? തീര്‍ച്ചയായും ഞങ്ങള്‍ എല്ലാവരുടേയും മെയില്‍ വായിക്കുന്നുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്ക് നിങ്ങളെ പോലുള്ള ആളുകളെ കണ്ടെത്താന്‍ കഴിയുയും അവരെ സഹായിക്കാനും കഴിയും”. തങ്ങള്‍ എപ്പോഴാണ് well off ആകുന്നതെന്ന് ചില ആളുകള്‍ക്ക് അറിയാന്‍ കഴിയില്ല.

എന്നാല്‍ തീര്‍ച്ചയായും Twenex ന് സുരക്ഷിതത്വം ഉണ്ടെന്ന് മാത്രമല്ല, default അത് പ്രവര്‍ത്തനക്ഷമമവും ആണ്. എന്നാല്‍ സുരക്ഷിതത്വം ഉപയോഗത്തിലുണ്ടെന്ന് ഊഹത്തോടെ ആണ് അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വളരെ നാശമുണ്ടാക്കുന്നതും എന്നാല്‍ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പിന്നെ നിങ്ങളെ യാദൃശ്ഛികമായെങ്കിലും തടയാന്‍ കഴിയുന്നത് സുരക്ഷിതത്വത്തിനാണ്. യാദൃശ്ഛികമായി ഈ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും ആളുകളെ നിരുല്‍സാഹപ്പെടുത്താനായി മറ്റ് മാര്‍ഗ്ഗങ്ങള്‍ ITS ല്‍ ഞങ്ങള്‍ പരിണമിപ്പിച്ചു. Twenex ല്‍ നിങ്ങള്‍ക്ക് അവയുണ്ടാകില്ല. കാരണം ഫലത്തില്‍ കര്‍ശനമായ സുരക്ഷ ഉണ്ടാകും എന്നും അത് നടപ്പാക്കാനുള്ള അധികാരം മേലധികാരികള്‍ക്ക് മാത്രമേ ഉണ്ടാകൂ എന്നും അവര്‍ അനുമാനിച്ചു. അതുകൊണ്ട് അവര്‍ അത് ചെയ്യാന്‍ വിഷമമാക്കുന്ന വേറൊരു സംവിധാനവും യാദൃശ്ചികമായി കൊണ്ടുവന്നില്ല. അതിന്റെ ഫലം എന്നത് നിങ്ങള്‍ക്ക് Twenex എടുത്ത് അതിന്റെ സുരക്ഷിതത്വം നിര്‍ത്താന്‍ കഴിയില്ല എന്നതാണ്. ശരിക്കും നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളുണ്ടാക്കനായി ഹാക്കര്‍മാര്‍ ഇല്ലായിരുന്നു. അതുകൊണ്ട് ആളുകള്‍ സുരക്ഷ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായി. ആറ് മാസങ്ങള്‍ക്ക് ശേഷം യന്ത്രം അവിടെയുണ്ടായിരുന്നു. അന്ന് അവിടെ അവര്‍ ചില അട്ടിമറി നടത്തി. ലാബിന് വേണ്ടി ജോലി ചെയ്ത എല്ലാവര്‍ക്കും എല്ലാ സുരക്ഷ സംവിധാനങ്ങളേയും മറികടക്കാനായ the wheel bit ഉണ്ടെന്ന ഈ അനുമാനം നമുക്കുണ്ട്. എന്നാല്‍ ചില ദിവസം നിങ്ങള്‍ വരുമ്പോള്‍ കാണുന്നത് എല്ലാവരുടേയും wheel bits ഓഫായിക്കിടക്കുന്നതാകും.

ഞാന്‍ ഇത് കണ്ടെത്തിയപ്പോള്‍ അത് ഇല്ലാതാക്കി.ആദ്യമായി ഉന്നതരില്‍ പെട്ട ഒരാളുടെ പാസ്‌വേഡ് ഞാന്‍ അറിയാനിടയായി. അതുപയോഗിച്ച് എല്ലാവരേയും തിരികെ കൊണ്ടുവരാന്‍ എനിക്ക് കഴിഞ്ഞു. അയാള്‍ പാസ്‌വേഡ് മാറ്റിയ രണ്ടാമത്തെ പ്രാവശ്യം തന്റെ അനുകമ്പകള്‍ മാറ്റി. ഇപ്പോള്‍ ഉന്നതരുടെ പാര്‍ട്ടിക്കാരനാണയാള്‍. അതുകൊണ്ട് എനിക്ക് യന്ത്രത്തെ അടച്ച്പൂട്ടേണ്ടി വരുകയും പകരം non-timeshared DDT ഉപയോഗിക്കേണ്ടതായി വന്നു. ഞന്‍ മോണിറ്ററില്‍ കുറച്ച് നേരം poked around. എങ്ങനെ അത് അതിനെ load ചെയ്യുന്നു എന്ന് അവസാനം കണ്ടെത്തുകയും അതിന് ഒരു patch പണി ചെയ്യാന്‍ എന്നെ അനുവദിക്കുകയും ചെയ്തു. അങ്ങനെ എനിക്ക് പാസ്‌വേഡ് പരിശോധനയെ നിര്‍ത്തിവെക്കാന്‍ കഴിഞ്ഞു. പിന്നെ ഞാന്‍ ഒരു കൂട്ടം ആളുകളുടെ wheel bits നോട് പുറംതിരിഞ്ഞ് നില്‍ക്കുകയും ഒരു സിസ്റ്റം സന്ദേശം അയക്കുകയും ചെയ്തു. എനിക്ക് വിശദീകരിക്കേണ്ടതായി വന്നു. ഈ യന്ത്രത്തിന്റെ പേര് ഓസ് എന്നാണെന്ന് എനിക്ക് വിശദീകരിക്കേണ്ടി വന്നു. അതുകൊണ്ട് ഞാന്‍ ഇങ്ങനെ ഒരു സിസ്റ്റം സന്ദേശം അയച്ചു: “അധികാരം പിടിച്ചെടുക്കാനുള്ള മറ്റൊരു ശ്രമം ഉണ്ടായിരിക്കുന്നു. ഇതുവരെ വരേണ്യ വര്‍ഗ്ഗം പരാജയപ്പെട്ടിരിക്കുകയാണ് – Radio Free OZ”. Firesign Theater ഉപയോഗിച്ച ഒന്നാണ്. ആ കാലത്ത് അതെനിക്ക് അറിയില്ലായിരുന്നു.

ക്രമേണ കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ മോശമാകാന്‍ തുടങ്ങി. വ്യവസ്ഥ നിര്‍മ്മിച്ചിരിക്കുന്ന രീതിയുടെ സ്വഭാവം കൂടുതല്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെടാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നു. അവസാനം എനിക്ക് ആ യന്ത്രം ഉപയോഗിക്കുന്നത് നിര്‍ബന്ധിതമായി അവസാനിപ്പിക്കേണ്ടതായി വന്നു. കാരണം പാസ്‌വേഡ് രഹസ്യമായി വെക്കാന്‍ ഞാന്‍ വിസമ്മതിച്ചു. MIT-AI ലാബില്‍ പാസ്‌വേഡ് ആദ്യം എത്തിയത് മുതല്‍ ഒരു പാസ്‌വേഡും ഉണ്ടായിരിക്കരുത് എന്നതായിരുന്നു എന്റെ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കണം എന്ന് ഞാന്‍ സംഗ്രഹിച്ചു. ഒരു പാസ്‌വേഡ് ഉണ്ടാകണമെന്ന് ഞാന്‍ എല്ലായിപ്പോഴും ഉറപ്പാക്കണമായിരുന്നു. അത് വ്യക്തമാണ്. എന്നാല്‍ ഞാന്‍ അത് എന്താണെന്ന് എല്ലാവര്‍ക്കും പറഞ്ഞുകൊടുത്തു. കാരണം കമ്പ്യൂട്ടറില്‍ സുരക്ഷ ഉണ്ടാക്കുന്നത് ശരിക്കും ആവശ്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സുരക്ഷ ഭരണത്തെ താങ്ങിനിര്‍ത്തുന്നതിന് ഞാന്‍ സഹായിക്കാന്‍ പാടില്ല. “ശൂന്യമായ പാസ്‌വേഡ്” അനുവിദിക്കുന്ന സിസ്റ്റങ്ങളില്‍ ഞാന്‍ അത് ഉപയോഗിച്ചു. അത് അനുവദിക്കാത്ത സിസ്റ്റങ്ങളിലും മറ്റ് സ്ഥലത്ത് നിന്ന് പ്രവേശിക്കാനും ഞാന്‍ എന്റെ പ്രവേശന പേരും പാസ്‌വേഡും ഉപയോഗിച്ചു. It’s about as obvious as you can get. ഈ രീതിയില്‍ മറ്റുള്ളവര്‍ക്ക് എന്റെ പേരില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും എന്ന് ആളുകളെന്നോട് പറയുമ്പോള്‍ ഞാന്‍ പറയും, “ശരിയാണ്, അത് തന്നെയാണ് ആശയം. ആ മെഷീനില്‍ നിന്ന് ചില ഡാറ്റ ആര്‍ക്കെങ്കിലും വേണമായിരിക്കും. സുരക്ഷ കാരണം അവര്‍ വിഷമിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”.

എന്റെ directory യുടേയും files ന്റേയും എല്ലാ സംരക്ഷണവും എടുത്തുകളയുന്നതാണ് ഞാന്‍ എപ്പോഴും ചെയ്യുന്ന മറ്റൊരു കാര്യം. കാരണം ഞാന്‍ ഇടക്കിടക്ക് ഉപയോഗപ്രദമായ പ്രോഗ്രാമുകള്‍ അവിടെ സൂക്ഷിക്കാറുണ്ട്. അവയില്‍ ഒരു ബഗ് ഉണ്ടെങ്കില്‍ ആളുകള്‍ക്ക് അത് പരിഹരിക്കാന്‍ കഴിയണം.

“ടൂറിസം” എന്ന പ്രതിഭാസത്തെ പിന്‍തുണക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തതല്ലായിരുന്നു ആ സംവിധാനം. AI lab ലെ പുരാതനമായ ഒരു പാരമ്പര്യമാണ് “ടൂറിസം”. മറ്റ് തരത്തിലെ അരാജകത്വവുമായി ചേര്‍ന്ന് പോകുന്നതാണ് അത്. പുറത്തുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അനുവാദം കൊടുക്കുന്നതാണ് അത്. അന്ന് ആര്‍ക്കും യന്ത്രത്തിലേക്ക് വന്ന് അത് സ്വേഛപ്രകാരമെന്ന് കരുതി എങ്ങനേയും ലോഗിന്‍ ചെയ്യാം: നിങ്ങള്‍ വന്ന് സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് പ്രവേശിക്കാം, നിങ്ങള്‍ക്ക് ജോലി ചെയ്യാം. ഇതിലല്‍ കുറച്ച് അംഗീകരിക്കപ്പെട്ട പാരമ്പര്യമായി പിന്നീട് ഞങ്ങള്‍ മാറ്റിയെടുത്തു. പ്രത്യേകിച്ചും Arpanet തുടങ്ങിയപ്പോള്‍ രാജ്യത്തെല്ലായിടത്തു നിന്നുമുള്ള ആളുകള്‍ ഞങ്ങളുടെ സിസ്റ്റത്തിലേക്ക് ബന്ധപ്പെടാന്‍ തുടങ്ങി. ഈ ആളുകള്‍ക്ക് പ്രോഗ്രാം ചെയ്യാന്‍ പഠിക്കാവുന്നതാണ്, operating system മാറ്റാന്‍ അവര്‍ തുടങ്ങും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. വേറെവിടുത്തെയെങ്കിലും system manager നേട് ഇത് നിങ്ങള്‍ പറഞ്ഞാല്‍ അയാള്‍ ഭയപ്പെടും. പുറത്തുള്ള ആര്‍ക്കെങ്കിലും യന്ത്രം ഉപയോഗിക്കാനാകും എന്ന് നിങ്ങള്‍ നിര്‍ദ്ദേശിച്ചാല്‍, അദ്ദേഹം പറയും, “നമ്മുടെ system programs നെ അയാള്‍ മാറ്റിയാല്‍ എന്ത് ചെയ്യും?” എന്നാല്‍ ഞങ്ങളെ സംബന്ധിച്ചടത്തോളം system programs ന് മാറ്റം വരുത്തുന്ന പുറത്തു നിന്നുള്ളയാള്‍ എന്നത് സംഘത്തിന്റെ അംഗമായി ശരിക്കുള്ള താല്‍പ്പര്യം കാണിക്കുന്ന സംഭാവനകള്‍ ചെയ്യാന്‍ ശേഷിയുള്ള ഒരാളാണ്. അത്തരക്കാരെ അങ്ങനെ ചെയ്യാന്‍ ഞങ്ങളെല്ലായ്പ്പോഴും പ്രോത്സാഹിപ്പിക്കും. പുതിയ system utilities എഴുതുന്നതില്‍ തുടങ്ങുന്നു. അവര്‍ ചെയ്യുന്നതിനെ ഞങ്ങള്‍ മേല്‍നോട്ടം വഹിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യുന്നു. പിന്നീട് അവര്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വലിയ utilities ല്‍ features കൂട്ടിച്ചേര്‍ക്കാനായി നീങ്ങുന്നു. 10-15 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രോഗ്രാമുകളാണ് ഇവ. ഒരു pieceന് പിറകെ വേറൊരു piece എന്ന പോലെ ഒരു craftsman ന് പിറകെ വേറൊരു craftsman പുതിയ സൌകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വളര്‍ത്തി.

അത്തരത്തിലെ കാര്യങ്ങള്‍ ഫ്രാന്‍സിലും ഉണ്ടെന്ന് നിങ്ങള്‍ പറയും. അവിടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. വളരെ പ്രായം കൂടിയ കെട്ടിടങ്ങള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ ഏതാനും നൂറ്റാണ്ടുകള്‍ക്ക് ശേഷം നടത്തപ്പെട്ടവ ഇപ്പോഴും അതുപോലെ നിലനില്‍ക്കുന്നു. എന്നാല്‍ കമ്പ്യൂട്ടിങ്ങിന്റെ ലോകത്ത് 1965 ല്‍ തുടങ്ങിയ ഒരു പ്രോഗ്രാം അത് തന്നെയാണ്. അതുകൊണ്ട് ടൂറിസ്റ്റുകള്‍ system maintainers ആകുമെന്ന് ഞങ്ങള്‍ എപ്പോഴും പ്രതീക്ഷിക്കും. system programs ല്‍ അവര്‍ ജോലി ചെയ്യാന്‍ തുടങ്ങുന്നതിന് ശേഷം ചിലപ്പോള്‍ അവരെ ജോലിക്കെടുക്കും. നല്ല പണി അവര്‍ക്കെടുക്കാന്‍ കഴിയുമെന്ന് അത് നമ്മേ കാണിക്കുന്നു.

എന്നാല്‍ ഈ ITS യന്ത്രത്തിന് ഇത് കൈയ്യില്‍ നിന്ന് വിട്ട് പോകുന്നതിനെ തടയുന്ന മറ്റ് ചില സ്വഭാവങ്ങളും ഉണ്ട്. അതിലൊന്ന് “spy” സവിശേഷതയാണ്. അതില്‍ എതൊരാളും ചെയ്യുന്നത് മറ്റെല്ലാവര്‍ക്കും കാണാന്‍ കഴിയും. തീര്‍ച്ചയായും ചാരപ്പണി നടത്താന്‍ ടൂറിസ്റ്റുകള്‍ക്ക് ഇഷ്ടമാണ്. അത് വളരെ ശുദ്ധമായ കാര്യമാണെന്ന് അവര്‍ കരുതുന്നു. അത് കുറച്ച് naughty ആണ്. എന്നാല്‍ ഏതെങ്കിലുമൊരു ടൂറിസ്റ്റ് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുകയാണെങ്കില്‍ അയാളെ എല്ലായ്പോഴും വേറെ ആരെങ്കിലും അത് നോക്കുന്നുണ്ടായിരിക്കും എന്നതാണ് അതിന്റെ ഫലം. അതുകൊണ്ട് അയാളുടെ സുഹൃത്തുക്കള്‍ വേഗം തന്നെ ദേഷ്യപ്പെടും. കാരണം ടൂറിസത്തിന്റെ നിലനില്‍പ്പിന്റെ തുടര്‍ച്ച, ടൂറിസ്റ്റുകള്‍ ഉത്തരവാദിത്തമുള്ളവരായിരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് അവര്‍ക്കറിയാം. മിക്കവാറും ആ വ്യക്തി ആരെന്ന് അറിയാവുന്ന അവിടെ ആരെങ്കിലും ഉണ്ടാകും. ഞങ്ങളെ ഒറ്റക്ക് വിട്ടുകൊണ്ട് ഞങ്ങളെ ഉപേക്ഷിച്ച് പോകാനായി അയാളെ ഞങ്ങള്‍ അനുവദിക്കും. നമുക്ക് കഴിഞ്ഞില്ലെങ്കില്‍ നാം ചെയ്യുന്നത് ചില സ്ഥലങ്ങളിലേക്കുള്ള പ്രവേശനം കുറച്ച് കാലത്തേക്ക് പൂര്‍ണ്ണമായി നിര്‍ത്തുന്നതാണ്. പിന്നീട് ഞങ്ങളത് തിരികെ കൊണ്ടുവരുമ്പോഴേക്കും അയാള്‍ പോയിരിക്കും, ഞങ്ങളെക്കുറിച്ച് മറന്നിരിക്കും. അത് വര്‍ഷങ്ങളോളം തുടര്‍ന്ന് പോയി.

ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കായി രൂപകല്‍പ്പ ചെയ്തതായിരുന്നില്ല Twenex സിസ്റ്റം. കാലക്രമത്തില്‍ എല്ലാവര്‍ക്കും അറിയാവുന്ന പാസ്‌വേഡുള്ള എന്നേ അവര്‍ക്ക് സഹിക്കാന്‍ പറ്റാത്ത സ്ഥിതിയായി. ഒരേ സമയത്ത് രണ്ടും മൂന്നും പ്രാവശ്യം ടൂറിസ്റ്റുകള്‍ എല്ലായിപ്പോഴും എന്റെ പേരിലാണ് ലോഗിന്‍ ചെയ്യുന്നത്. അതുകൊണ്ട് അവര്‍ എന്റെ അകൌണ്ട് അടിച്ചുകളയാന്‍ തുടങ്ങി. ആ സമയത്ത് മിക്കാവാറും ഞാന്‍ മറ്റ് കമ്പ്യൂട്ടറുകളില്‍ ജോലി ചെയ്യുന്നതിനാല്‍ കാലക്രമത്തില്‍ അവ ഉപയോഗിക്കുന്നതും വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതും നിര്‍ത്തി. അപ്പോള്‍ അതാണത്. ആ കമ്പ്യൂട്ടറുകളില്‍ ഞാന്‍ തന്നത്താനെ ലോഗിന്‍ ചെയ്തില്ല … [ആ സമയത്ത് വലിയ കയ്യടിയാല്‍ RMS സംസാരം നിര്‍ത്തി]

എന്നാള്‍ അവര്‍ക്ക് ഈ Twenex system ആദ്യം കിട്ടിയപ്പോള്‍ തങ്ങള്‍ക്ക് വേണ്ട് ധാരാളം മാറ്റങ്ങളുണ്ടാക്കണം എന്ന് കരുതിയിരുന്നു. സുരക്ഷ പ്രവര്‍ത്തിക്കുന്ന രീതിക്ക് മാറ്റം വരുത്തുന്നത്. ARPA network ലും MIT-chaos network ലും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കണമെന്നതും അവര്‍ക്ക് വേണമായിരുന്നു. അത് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നില്ല എന്ന് അവസാനം മനസിലായി. അത്തരത്തിലെ മാറ്റങ്ങളുണ്ടാക്കാന്‍ വേണ്ട നൈപുണ്യമുള്ള ആരേയും അവര്‍ക്ക് കിട്ടിയില്ല. അത് മാറ്റുന്നതിനും വിഷമമായിരുന്നു. ആ സംവിധാനത്തെ മനസിലാക്കുന്നത് വിഷമകരമായിരുന്നു. കാരണം അത് മോശമായി എഴുതിയതായിരുന്നു. തീര്‍ച്ചയായും Digital ഈ കാര്യങ്ങള്‍ ചെയ്യില്ല. അതുകൊണ്ട്
വാണിജ്യപരമായ സിസ്റ്റം അടിസ്ഥാനപരമായി സ്വയം പരിപാലിക്കും എന്ന അവരുടെ ആശയം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. system hackers ന്റെ വലിയ ആവശ്യം അവര്‍ക്കുണ്ട്. ഇക്കാലത്ത് MIT യില്‍ Twenex ല്‍ ഹാക്കിങ് ചെയ്യാനാഗ്രഹിക്കുന്നവരേക്കാ കൂടുതലാളുകളും ITS നെ മേലെ ഹാക്ക് ചെയ്യാന്‍ താല്‍പ്പര്യപ്പെട്ടിരുന്നു.

ഇത് അങ്ങനെയായിരിക്കാനുള്ള അവസാന കാരണം, Twenex പങ്കുവെക്കാനാകാത്തതാണെന്നതാണ്. Twenex ഒരു proprietary പ്രോഗ്രാമാണ്. ചില മോശം രഹസ്യ വഴികളിലൂടെയേ നിങ്ങള്‍ക്ക് സ്രോതസ് കിട്ടുകയുള്ളു. അത് കാരണം അവർക്ക് മോശം സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. മറവിയുള്ള ആളല്ലെങ്കിൽ ( കമ്പ്യൂട്ടറിലെ ചില ആളുകളങ്ങനെയാണ്, തങ്ങള്‍ക്ക് രസകരമാണെങ്കില്‍ ചില ആളുകള്‍ അത് എന്ത് വേണമെങ്കിലും ചെയ്യും. മറ്റാരെങ്കിലുമായി സഹകരിക്കുന്നോ ഇല്ലയോ എന്ന് ഒരു നിമിഷം പോലും ചിന്തിക്കുകയില്ല. അത് കൂടുതൽ നിരുത്സാഹപ്പെടുത്തുന്നതാണ്.) അത് പോരെങ്കിൽ, ഓരോ വർഷവും അവർ നിങ്ങൾക്ക് 50 000 ൽ അധികം പുതിയ സ്രോതസ്കോഡ് വരികൾ കൂടി ചേർത്ത പുതിയ റിലീസ് തരുന്നു എന്ന ഒരു സത്യവും അവിടെയുണ്ട്. എല്ലാം എഴുതുന്നത് കുരങ്ങൻമാരാണ്. കാരണം “ലക്ഷം കുരങ്ങന്‍മാര്‍ ടൈപ്പ് ചെയ്യുന്നെങ്കില്‍ കാലക്രമത്തില്‍ അവര്‍ എന്തെങ്കിലും ഉപയോഗപ്രദമായ ഒന്ന് കൊണ്ടുവരും” എന്ന തത്വത്തിലെ system development ആയിരുന്നു അവര്‍ പിന്‍തുടര്‍ന്നത്.

ഈ സ്വകാര്യ സിസ്റ്റങ്ങളിൽ എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടതിൽ നിന്നും പഴയ AI lab ന്റെ ആത്മാവ് കിട്ടാനുള്ള ഏക വഴി ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാകുക മാത്രമാണെന്ന് എനിക്ക് വ്യക്തമായിരുന്നു. സ്വതന്ത്ര സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള ഒരു സിസ്റ്റം, അത് ആരുമായും പങ്കുവെക്കാവുന്നതായിരിക്കണം. അതുകൊണ്ട് അത് മെച്ചപ്പെടുത്താനായി നമുക്ക് ആരേയും സ്വാഗതം ചെയ്യാം. അതാണ് ഗ്നൂ പ്രൊജക്റ്റിലേക്ക് നയിച്ചത്. ഞാന്‍ പ്രസംഗത്തിന്റെ രണ്ടാം ഘട്ടത്തിലെത്തി എന്നാണ് എനിക്ക് തോന്നുന്നത്.

ഒരു സ്വതന്ത്ര സോഫ്റ്റ്ർവെയർ സംവിധാനം വികസിപ്പിക്കണമെന്ന് ഏകദേശം മൂന്നര വർഷങ്ങൾക്ക് മുമ്പ് അത് എനിക്ക് വ്യക്തമായി. രണ്ട് തരത്തിലെ സാദ്ധ്യതകളാണ് വികസിക്കുക എന്ന എനിക്ക് കാണാൻ കഴിഞ്ഞു: ഒന്ന്: ഒരു LISP-യന്ത്രത്തെ പോലുള്ള ഒരു സംവിധാനം. അടിസ്ഥാനപരമായി, അപ്പോൾ വികസിപ്പിച്ച MIT LISP യന്ത്ര സംവിധാനത്തെ പോലുള്ള ഒന്ന്. അത് സ്വതന്ത്രമായിരുന്നില്ല. general purpose hardware ൽ ആയിരുന്നു അത് പ്രവർത്തിച്ചിരുന്നത്. പ്രത്യേക LISP യന്ത്രങ്ങളിലല്ല. മറ്റൊരു സാദ്ധ്യതയെന്നത് കൂടുതലും സാധാരണയായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം ആണ്. സാധാരണയായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം നിർമ്മിക്കുകയാണെങ്കിൽ അത് യുണിക്സുമായി ഒത്ത് പോകുന്ന ഒന്നായേ ഞാൻ നിർമ്മിക്കൂ എന്ന് എനിക്ക് വ്യക്തമായിരുന്നു. കാരണം അങ്ങനെയെങ്കിൽ എല്ലാവർക്കും എളുപ്പത്തിൽ അതിലേക്ക് മാറാമല്ലോ. രണ്ടാമത്തെ വഴി തെരഞ്ഞെടുക്കാമെന്ന് കുറച്ച് സമയത്തിന് ശേഷം ഞാൻ സംഗ്രഹിച്ചു. പൊതു ആവശ്യത്തിനുള്ള ഹാർഡ്‍വെയറിൽ LISP machine system പോലുള്ള ഒന്ന് നിങ്ങൾക്കുണ്ടാക്കാനാകില്ല എന്നതായിരുന്നു ഞാൻ കണ്ട കാരണം. LISP യന്ത്രത്തിന് പ്രത്യേക ഹാർഡ്‍വെയറുകൾ ഉപയോഗിക്കുന്നു. ഒപ്പം നല്ല പ്രവർത്തന വേഗതയും പ്രവർത്തിക്കുമ്പോൾ തെറ്റുകൾ ഉറപ്പോടെ കണ്ടെത്തൽ കിട്ടാനും , പ്രത്യേകിച്ചും data-type തെറ്റുകൾ, വേണ്ട പ്രത്യേക writable microcode ഉം. സാധാരണ ഹാർഡ്‍വെയറുകളിൽ LISP system വേഗത്തിൽ പ്രവർത്തിക്കാനായി നിങ്ങൾ അനുമാനങ്ങളെടുക്കണം. ഒരു പ്രത്യേക argument ശരിയായ type ആണെന്ന് അനുമാനിക്കുന്നു. അതങ്ങനെയല്ലെങ്കിൽ സിസ്റ്റം തകരും.

… ….

[തുടർന്നുള്ള ഭാഗങ്ങൾ കൂടുതൽ സാങ്കേതികമായി മാറുകയാണ്. അതുകൊണ്ട് അത് പിന്നീട് വിവർത്തനം ചെയ്യാം. ആദ്യ ഭാഗമായി ഇപ്പോഴിത് പ്രസിദ്ധപ്പെടുത്തുന്നു.]

— സ്രോതസ്സ് gnu.org | Richard Stallman

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ